Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭര്‍ത്താവ് കത്തിയെടുത്തു, പോലീസ് ഓടിയെത്തി നടിയെ രക്ഷിച്ചു!

മുംബൈ: ഭര്‍ത്താവിനെതിരെ പരാതിയുമായി നടി രതി അഗ്‌നിഹോത്രി വീണ്ടും രംഗത്ത്. ഭര്‍ത്താവ് കത്തികാട്ടി ഭീഷണിപ്പെടുത്തി എന്നാണ് പരാതി. ഭര്‍ത്താവിന്റെ ഭീഷണിക്കിടെ ഒരു തരത്തില്‍ രതി അഗ്നിഹോത്രി ഒരു ഐ പി എസ് ഓഫീസറെ വിവരമറിയിക്കുകയായിരുന്നത്രെ. ഇദ്ദേഹത്തിന്റെ നിര്‍ദ്ദേശ പ്രകാരം പോലീസ് സംഘം ഉടന്‍ തന്നെ നടിയുടെ രക്ഷക്കെത്തുകയായിരുന്നു.

rati-agnihotri

ഞായറാഴ്ച രാത്രിയാണ് ഭര്‍ത്താവ് അനില്‍ വിര്‍വാനി തന്നെ വീട്ടിലെത്തി കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയത് എന്നാണ് രതി അഗ്നിഹോത്രി പറയുന്നത്. നടിയും മകനും മാത്രമേ അപ്പോള്‍ വീട്ടില്‍ ഉണ്ടായിരുന്നുള്ളുവത്രെ. ബുധനാഴ്ചയാണ് രതി അഗ്നിഹോത്രി പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്. അനില്‍ വിര്‍വാനിക്കെതിരെ ഇവര്‍ നേരത്തെ ഗാര്‍ഹിക പീഡനത്തിന് പരാതി നല്‍കിയിരുന്നു.

rati-agnihotri

ഭര്‍ത്താവില്‍ നിന്ന് ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ നേരിടേണ്ടി വരുന്നു എന്ന് കാണിച്ചാണ് ഇവര്‍ നേരത്തെ പോലീസിനെ സമീപിച്ചത്. നടിയുടെ പരാതിക്ക് പിന്നാലെ ഐപിസി 498എ, 323, 350, 506 വകുപ്പുകള്‍ പ്രകാരം പോലീസ് അനില്‍ വിര്‍വാനിക്കെതിരെ കേസെടുത്തിട്ടുണ്ട്. മുംബൈയിലെ വോര്‍ലിയിലാണ് നടി മകനുമൊത്ത് താമസിക്കുന്നത്.

rati-agnihotri

രതി അഗ്നിഹോത്രിയുടെ ആരോപണങ്ങള്‍ അനില്‍ വിര്‍വാനി നിഷേധിച്ചു. അവര്‍ എന്ത് വേണമെങ്കിലും പറഞ്ഞോട്ടെ. താന്‍ ഇപ്പോള്‍ മുംബൈയില്‍ ഇല്ല. സത്യം ഒരുനാള്‍ പുറത്ത് വരുമെന്നും അനില്‍ വിര്‍വാനി പറഞ്ഞു. ബോളിവുഡ്, തെന്നിന്ത്യന്‍ ചിത്രങ്ങളിലൂടെ ഏറെ പ്രശസ്തയായ നടിയാണ് രതി അഗ്നിഹോത്രി. 1985ലായിരുന്നു ഇവരുടെ വിവാഹം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+