ബോളിവുഡ് താരം സല്‍മാന്‍ ഖാന് പാമ്പ് കടിയേറ്റു; ആശുപത്രിയില്‍ ചികിത്സ തേടി
മുംബൈ: ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാന് പാമ്പ് കടിയേറ്റു. പനവേലിലുള്ള ഫാം ഹൗസില്‍ നിന്ന് ശനിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. കഴിഞ്ഞ ദിവസം രാത്രി നടനെ ഉടന്‍ തന്നെ നവി മുംബൈയിലെ കാമോത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

എന്നാല്‍, ചികിത്സയ്ക്ക് ശേഷം ഇന്ന് രാവിലെ ഒമ്പത് മണിയോടെ ഡിസ്ചാര്‍ജ് ചെയ്ത് ഫാംഹൗസിലേക്ക് മടങ്ങിയെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കടിച്ച പാമ്പ് വിഷപ്പാമ്പ് അല്ലാത്തതിനാല്‍സ താരം ചികിത്സയ്ക്ക് ശേഷം ആശുപത്രിയിലേക്ക് മടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. നാളെ താരത്തിന്റെ ജന്മദിനമാണ്.

ഈ സാഹചര്യത്തില്‍ ആഘോഷങ്ങള്‍ ഉണ്ടാകുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. മിക്ക വര്‍ഷത്തെ ജന്മദിനങ്ങളിലും താരം കുടുംബത്തിനും അടുത്ത സുഹൃത്തുക്കളോടൊപ്പവും ഫാം ഹൗസിലാണ് ആഘോഷങ്ങള്‍ നടത്താറുള്ളത്. കഴിഞ്ഞ ലോക്ക് ഡൗണ്‍ കാലത്ത് പ്രിയപ്പെട്ടവരുമായി താരം കഴിഞ്ഞത് ഈ ഫാം ഹൗസിലാണ്.

താന്‍ അവതാരകനായെത്തുന്ന ബിഗ് ബോസ് സീസണ്‍ 15 വേദിയില്‍ കഴിഞ്ഞ ദിവസം അദ്ദേഹം പിറന്നാള്‍ ആഘോഷിച്ചിരുന്നു. രാജമൗലിയുടെ 'ആര്‍ആര്‍ആറി'ലെ താരങ്ങളായ അലിയ ഭട്ട്, രാം ചരണ്‍, ജൂനിയര്‍ എന്‍ടിആര്‍ എന്നിവരും വേദിയില്‍ അതിഥികളായി എത്തിയിരുന്നു.

അതേസമയം 'അന്തിം: ദ് ഫൈനല്‍ ട്രൂത്ത്' എന്ന ചിത്രത്തിലാണ് സല്‍മാന്‍ അവസാനമായി പ്രത്യക്ഷപ്പെട്ടത്. സല്‍മാന്റെ സഹോദരീ ഭര്‍ത്താവ് ആയുഷ് ശര്‍മ്മയും ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ടൈഗര്‍ 3 ആണ് സല്‍മാന്റെ അടുത്ത ചിത്രം.

ദിവസങ്ങള്‍ക്ക് മുമ്പാണ് താരം സൗദി അറേബ്യയിലെ റിയാദില്‍ നിന്ന് മടങ്ങിയെത്തിയത്. അവിടെ ശില്‍പ ഷെട്ടി, സല്‍മാന്റെ ഭാര്യാ സഹോദരന്‍ ആയുഷ് ശര്‍മ്മ, സുനില്‍ ഗ്രോവര്‍, ഗായിക കമാല്‍ ഖാന്‍, നടി സായി മഞ്ജരേക്കര്‍ എന്നിവരടങ്ങിയ ഡാ-ബാംഗ് റീലോഡഡ് കച്ചേരി നയിച്ചിരുന്നു.

ബോളിവുഡിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരങ്ങളിലൊരാളാണ് സല്‍മാന്‍ ഖാന്‍. ദബാംഗ്, ഏക് താ ടൈഗര്‍, അതിന്റെ തുടര്‍ച്ചയായ ടൈഗര്‍ സിന്ദാ ഹേ, വാണ്ടഡ്, ബോഡിഗാര്‍ഡ് തുടങ്ങിയ ബ്ലോക്ക്ബസ്റ്ററുകള്‍ താരത്തിന്റേതാണ്.

2021ല്‍ സല്‍മാന് രണ്ട് സിനിമകളാണ് റിലീസ് ചെയ്തത്. - രാധേ, ആന്റിം, ആന്റീമില്‍ സല്‍മാന്റെ സഹോദരി അര്‍പ്പിതയെ വിവാഹം കഴിച്ച ആയുഷ് ശര്‍മ്മയാണ് സഹതാരമായി അഭിനയിച്ചത്. സല്‍മാന്‍ ഖാന്‍ നിലവില്‍ ടൈഗര്‍ സീരീസിലെ മൂന്നാമത്തെ ചിത്രത്തിന്റെ പണിപ്പുരയിലാണ്, കൂടാതെ 2014-ല്‍ പുറത്തിറങ്ങിയ മികച്ച സ്വീകാര്യത നേടിയ ചിത്രമായ ബജ്രംഗി ഭായ്ജാന്‍ന്റെ രണ്ടാം ഭാഗമുണ്ടാകുമെന്ന് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.












Click it and Unblock the Notifications