കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

139ലേക്ക് ഒരു എസ്എംഎസ് അയക്കൂ, ട്രെയിനില്‍ ഊണ്‍ റെഡി

Google Oneindia Malayalam News

ദില്ലി: തീവണ്ടിയാത്രയ്ക്കിടെ ഊണ് കഴിക്കാന്‍ ഇനി ഒരു എസ് എം എസ് അയക്കേണ്ട പണിയേയുള്ളൂ. 139 എന്ന നമ്പറിലേക്കാണ് എസ് എം എസ് അയക്കേണ്ടത്. സെപ്തംബര്‍ 25 വ്യാഴാഴ്ചയാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഈ സേവനം തുടങ്ങിയത്. തിരഞ്ഞെടുക്കപ്പെട്ട ഏതാനും തീവണ്ടികളിലാണ് എസ് എം എസ് അയച്ച് ഊണ് കഴിക്കാന്‍ സാധിക്കുക.

ദില്ലി - അമൃത്സര്‍ റൂട്ടിലെ ആറ് തീവണ്ടികളിലാണ് തുടക്കത്തില്‍ ഈ സൗകര്യം ഉള്ളത്. ദില്ലി - പത്താന്‍കോട്ട് എക്‌സ്പ്രസ്, അമൃത്സര്‍ - കതിഹാര്‍ എക്‌സ്പ്രസ്, അമൃത്സര്‍ - ലോകമാന്യ തിലക് ടെര്‍മിനസ് എക്‌സ്പ്രസ്, ഷേന്‍ പഞ്ചാബ് എക്‌സ്പ്രസ്, ന്യൂ ദില്ലി - അമൃത്സര്‍ എക്‌സ്പ്രസ്, ഷഹീദ് എക്‌സ്പ്രസ് എന്നീ തീവണ്ടികളിലാണ് ഈ പരീക്ഷണം നടത്തുന്നത്.

train

ഐ ആര്‍ ടി സിക്കാണ് പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കുന്ന ഈ സേവനത്തിന്റെ ചുമതല എന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു. ഇംഗ്ലീഷില്‍ മീല്‍ എന്നെഴുതി പി എന്‍ ആര്‍ നമ്പറും ചേര്‍ത്ത് 139 എന്ന നമ്പറിലേക്ക് എസ് എം എസ് അയച്ചാല്‍ മതി. ട്രെയിന്‍ നമ്പര്‍, കോച്ച്, സീറ്റ് തുടങ്ങിയ വിവരങ്ങള്‍ പരിശോധിച്ച ശേഷം ഡീറ്റയില്‍ഡ് മെനുവുമായി ഓര്‍ഡര്‍ ചെയ്ത ആളെ ബന്ധപ്പെടും.

ഭക്ഷണം കയ്യില്‍ കിട്ടിക്കഴിഞ്ഞ് പണം കൊടുത്താല്‍ മതി. തീവണ്ടിയിലെ ഭക്ഷണനിലവാരം ഉയര്‍ത്താനുള്ള പദ്ധതികളിലാണ് പുതിയ സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ഇ കാറ്ററിംഗ് പോലുള്ള പരിപാടികള്‍ തുടങ്ങിക്കഴിഞ്ഞു. എസ് എം എസ് വഴി മാത്രമല്ല, 1800 1034 139, 0120438389299 നമ്പറുകളില്‍ വിളിച്ചും ഭക്ഷണം ഓര്‍ഡര്‍ ചെയ്യാം. ന്യൂ ദില്ലി, ദില്ലി, നിസാമുദീന്‍, അമൃത്സര്‍, ലുധിയാന എന്നീ സ്‌റ്റേഷനുകളില്‍ നിന്നും ഭക്ഷം വാങ്ങാം.

English summary
Book your train meal through SMS on 139. The SMS food service will be made operational on six trains in Delhi-Amritsar section from September 25.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X