കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ ഗാന്ധിയുടെ പേരില്‍ ബെറ്റ് വെക്കാനും ആളില്ല

Google Oneindia Malayalam News

ദില്ലി: രാജ്യത്തിന്റെ പുതിയ പ്രധാനമന്ത്രിയെ അറിയാന്‍ മൂന്നാഴ്ച തികച്ചില്ല. ഫലം വരുന്നതിന് മുമ്പേ തന്നെ ബെറ്റിംഗ് കേന്ദ്രങ്ങളില്‍ നിന്നും രാഹുല്‍ ഗാന്ധിയുടെ പേര് അപ്രത്യക്ഷമായിക്കഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്‌കോട്ട്, ഇന്‍ഡോര്‍, അഹമ്മദാബാദ് തുടങ്ങിയ സ്ഥലങ്ങളിലെ ബെറ്റിംഗ് കേന്ദ്രങ്ങളിലാണ് രാഹുലിന് വേണ്ടി പണം കെട്ടാന്‍ ആളില്ലാത്തത്.

ഒരു മാസം മുമ്പ് വരെ 6 - 7 രൂപയായിരുന്നു രാഹുല്‍ ഗാന്ധിയുടെ റേറ്റ്. ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാളിന് 500 - 525 രൂപ വരെ മാര്‍ക്കറ്റുണ്ട്. കെജ്രിവാളിന്റെ പേരില്‍ ബെറ്റ് വെച്ചവര്‍ക്ക് മെയ് 16 കഴിഞ്ഞ് അത്ഭുതങ്ങള്‍ എന്തെങ്കിലും സംഭവിച്ചാല്‍ ചാകരയായിരിക്കും എന്ന് സാരം.

rahul-gandhi

ഗുജറാത്ത് മുഖ്യമന്ത്രിയും ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയുമായ നരേന്ദ്ര മോദിയാണ് ചൂതാട്ടകേന്ദ്രങ്ങളിലെ ചൂടന്‍ താരം. 45 പൈസ മാത്രമാണ് നരേന്ദ്ര മോദിക്ക് വേണ്ടി പന്തയം വെച്ചാല്‍ കിട്ടുക. മോദി പ്രധാന മന്ത്രിയാകുമെന്ന് പ്രവചിച്ച് 100 രൂപ കെട്ടിയാല്‍ പ്രവചനം ശരിയായാല്‍ 145 രൂപ കിട്ടുമെന്ന് സാരം. കഴിഞ്ഞ ഒരു മാസമായി മോദിയുടെ സാധ്യതയില്‍ ഒരു മാറ്റവും വന്നിട്ടില്ല.

മോദിക്ക് മാത്രമല്ല ബി ജെ പി നയിക്കുന്ന എന്‍ ഡി എയ്ക്കും പന്തയക്കാര്‍ക്കിടയില്‍ മുടിഞ്ഞ ഡിമാന്‍ഡാണ്. എന്‍ ഡി എ ഭരണത്തില്‍ വരുമെന്നതിന് 44 പൈസ, ബി ജെ പി 200 സീറ്റ് എന്നതിന് 46പൈസ, 250 സീറ്റുകള്‍ എന്നതിന് 58 പൈസ എന്നിങ്ങനെ പോകുന്നു ബി ജെ പിയുടെ വില നിലവാരം. കോണ്‍ഗ്രസിന് നൂറില്‍ താഴേ മാത്രം സീറ്റുകള്‍ എന്ന് പന്തയം വെച്ച് ജയിച്ചവര്‍ക്കും കാശുണ്ടാക്കാന്‍ പറ്റും.

English summary
Report says that bookies stop offering bets on Rahul ​Gandhi. While the rate for Narendra Modi, the BJP candidate for the PM post, is 45 paise.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X