കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പട്ടാളക്കാര്‍ എന്നു സംശയിക്കുന്നവര്‍ തീകൊളുത്തിയ കുട്ടി മരിച്ചു

  • By Gokul
Google Oneindia Malayalam News

ഹൈദരാബാദ്: പട്ടാളക്കാര്‍ തീ കൊളുത്തിയതെന്ന് സംശയിക്കുന്ന ബാലന്‍ മരിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് മേധിപട്ടണം സൈനിക ക്യാമ്പില്‍ വെച്ച് പൊള്ളലേറ്റ ഷെയ്ക്ക് മുസ്തഫാവുദീന്‍ വിദ്യാര്‍ത്ഥിയാണ് ആശുപത്രിയില്‍ വെച്ച് മരിച്ചത്. ക്യാമ്പിനടുത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ബാലനെ സൈനിക ക്യാമ്പിലേക്ക് വിളിച്ചു വരുത്തി തീ കൊളുത്തുകയായിരുന്നെന്നാണ് വിവരം.

സംഭവ സ്ഥലത്തുനിന്നും മണ്ണെണ്ണയും തീപ്പെട്ടിയും കണ്ടെടുത്തിട്ടുണ്ട്. കുട്ടിയെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. പട്ടാള യൂണിഫോമിലുള്ളവരാണ് തന്നെ ആക്രമിച്ചതെന്നായിരുന്നു കുട്ടിയുടെ മൊഴി. എന്നാല്‍ എത്ര പേരുണ്ടായിരുന്നെന്നോ ആക്രമികളുടെ പേരുവിവരമോ കുട്ടിക്ക് അറിയുമായിരുന്നില്ല.

hydrabad

ഗുരുതരാവസ്ഥയില്‍ ആദ്യം ഒസ്മാനിയ ജനറല്‍ ആശുപത്രിയിലും പിന്നീട് അപ്പോളോ ആശുപത്രിയിലും പ്രവേശിപ്പിച്ച കുട്ടി വ്യാഴാഴ്ച രാവിലെ മരണമടയുകായിരുന്നു. കുട്ടിക്കെതിരായ ആക്രമത്തില്‍ കോപാകുലരായ നാട്ടുകാര്‍ സൈനിക ക്യാമ്പിനെതിരെ ആക്രമണം നടത്തിയിരുന്നു. ഇതാദ്യമായാണ് സ്ഥലത്ത് ഇങ്ങനെ ഒരു സംഭവമുണ്ടാകുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു.

സൈനികരും നാട്ടുകാരും നല്ല ബന്ധമായിരുന്നു. അതുകൊണ്ടുതന്നെ സംഭവിച്ചതെന്താണെന്ന കാര്യത്തില്‍ ഇപ്പോഴും ദുരൂഹത തുടരുകയാണ്. സ്ഥലത്ത് പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു. സംഭവത്തില്‍ സൈനികോദ്യോഗസ്ഥര്‍ക്യാമ്പ് അധികൃതരോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

English summary
Boy Dies Fire Allegedly in Hyderabad Army Garrison
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X