കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൈക്കൂലി വീഡിയോ; മന്ത്രിക്കെതിരെ പോലീസ് കേസ്

  • By Anwar Sadath
Google Oneindia Malayalam News

പറ്റ്‌ന: കൈക്കൂലി വാങ്ങുന്ന വീഡിയോ പുറത്തുവന്നതിനെ തുടര്‍ന്ന് സ്ഥാനം തെറിച്ച ബിഹാര്‍ മുന്‍ മന്ത്രി അവ്‌ധേഷ് പ്രസാദ് ഖുശ്വയ്‌ക്കെതിരെ പോലീസ് കേസെടുത്തു. മന്ത്രി കൈക്കൂലി വാങ്ങുന്ന വീഡിയോ കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. ഇതേ തുടര്‍ന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ മന്ത്രിയോട് രാജിവെച്ച് പുറത്തുപോകാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.

മന്ത്രിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി പറ്റ്‌ന പോലീസ് സൂപ്രണ്ട് വികാശ് വൈഭവ് മാധ്യമങ്ങളോട് പറഞ്ഞു. എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റ് രാജിവ് മോഹന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനമാക്കിയാണ് എഫ്‌ഐആര്‍. ഡിഎസ്പി സചിവാലയ, അശോക് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് കേസ് അന്വേഷിക്കുകയെന്നും വികാശ് വ്യക്തമാക്കി.

awadhesh-kushwaha

ബിഹാറില്‍ തെരഞ്ഞെടുപ്പ് നടന്നുകൊണ്ടിരിക്കുന്നതിനാല്‍ അനധികൃതമായി പണം കൈയ്യില്‍ സൂക്ഷിച്ചെന്ന വകുപ്പും കൂടി ചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇലക്ഷന്‍ കമ്മീഷന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നായിരുന്നു എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റ് സംഭവത്തില്‍ പ്രാഥമിക അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

ബിഹാറിലെ എക്‌സൈസ്, നഗരവികസനം കൈകാര്യം ചെയ്തിരുന്ന മന്ത്രിയായിരുന്നു അവ്‌ധേഷ് പ്രസാദ്. മന്ത്രി കൈക്കൂലി വാങ്ങുന്ന വീഡിയോ ബിഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ടം ആരംഭിക്കുന്നതിന്റെ തൊട്ടുമുന്‍പാണ് പുറത്തുവന്നത്. ഇത്തരമൊരു വീഡിയോ ബിഹാറിലെ മഹാസഖ്യത്തിന്റെ സാധ്യതകൂടിയാണ് മങ്ങലേല്‍പ്പിച്ചിരിക്കുന്നത്.

English summary
Bribery row: FIR bihar against ex-Bihar minister Awadhesh Kushwaha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X