ആഡംബര ഹോട്ടലിൽ സുഹൃത്തുക്കൾക്ക് സൽക്കാരം; ഭക്ഷണശേഷം വധു ഓരോരുത്തരോടും പതിനായിരം രൂപ ആവശ്യപ്പെട്ടു
വിവാഹ ആഘോഷങ്ങൾ ഇപ്പോൾ ഒരുദിവസം കൊണ്ടാെന്നും അവസാനിക്കാറില്ല. വിവാഹത്തിന് മുൻപ് തന്നെ ആഘോഷങ്ങൾ തുടങ്ങും. വിഹാത്തിന് മുൻപും ശേഷവുമൊക്കെ സൽക്കാരങ്ങൾ നടത്താറുണ്ട്. വിവാഹസമയക്ക് വധുവും വരനുമൊക്കെ അവരുടെ സുഹൃത്തുക്കൾക്കായി പാർട്ടി നടത്താറുണ്ട്.
അതുപോലെ ഒരു സൽക്കാരത്തെക്കുറിച്ചാണ് പറയുന്നത്. എന്നാൽ ഇത് സാധാരണ സൽക്കാരമല്ല, വധുവിന്റെ ക്ഷണം സ്വീകരിച്ച് വന്ന അതിഥികൾക്ക് വരേണ്ടിയിരുന്നില്ല എന്ന് തോന്നിപ്പോയി. വധുവിന്റ സുഹൃത്തുക്കളിൽ ഒരാൾ സംഭവത്തെക്കുറിച്ച് റെഡിറ്റിൽ ഒരു കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്... ഇതോടെ സംഭവം വലിയ ചർച്ചകൾക്ക് വഴിയൊരുക്കി....

വിവാഹ ആഘോഷങ്ങളുടെ ഭാഗമായി വധു ഒരു കൂട്ടം സുഹൃത്തുക്കളെ ഒരു ലക്ഷ്വറി റെസ്റ്റോറന്റിലേക്ക് ക്ഷണിച്ചുവെന്ന് സുഹൃത്ത് തന്റെ പോസ്റ്റിൽ വിശദീകരിച്ചു. ഹൽദിയോ മെഹന്ദിയോ പോലെയുള്ള ഒരു പരമ്പരാഗത ചടങ്ങായിരുന്നില്ലെങ്കിലും അടുത്ത സുഹൃത്തുക്കൾക്കായി സംഘടിപ്പിച്ച പരിപാടിയായിരുന്നു. എന്നാൽ വധുവിന്റെ ആവശ്യം കേട്ടപ്പോൾ ചടങ്ങിനെത്തിയ സുഹൃത്തുക്കൾ പകച്ചുപോയി.
സുഹൃത്തുക്കൾക്കായി സംഘടിപ്പിച്ച ചടങ്ങിന്റെ ചെലവ് സുഹൃത്തുക്കളുടെ കയ്യിൽ നിന്ന് തന്നെ വാങ്ങാനായിരുന്നു വധുവിന്റെ പ്ലാൻ. 15000 രൂപയാണ് വധു സുഹൃത്തുക്കളിൽ നിന്ന് പ്രതീക്ഷിച്ചത്. എന്നാൽ സുഹൃത്തിക്കളെ സംബന്ധിച്ച് ഇത് അപ്രതീക്ഷിതമായിരുന്നു. പണം നൽകണമെന്ന കാര്യം വധു നേരത്തെ പറഞ്ഞിരുന്നു. പലരും ഈ ചടങ്ങിന് വന്നത് അബദ്ധമായെന്ന് പറഞ്ഞു.
വളരെ ചിന്താ ശൂന്യമായ ഒരു സായാഹ്നം എന്ന് പറഞ്ഞുകൊണ്ടാണ് സുഹൃത്ത് സംഭവത്തെക്കുറിച്ച് പറഞ്ഞത്. " വിവാഹ ആഘോഷങ്ങളുടെ ഭാഗമായി സുഹൃത്ത് അത്താഴ്ത്തിന് ക്ഷണിച്ചു അത് ഒരു പോഷ് ഏരിയയിലെ ഒരു ഉയർന്ന റസ്റ്റോറന്റിലായിരുന്നു. ഇത് പരമ്പരാഗത വിവാഹ പരിപാടികളിൽ ( ഹൽദി, മെഹന്ദി മുതലായവ ) ഒന്നായിരുന്നില്ലെങ്കിലും സുഹൃത്തുക്കളുടെ നൈറ്റ് ഔട്ട് ഇവന്റ് എന്ന നിലയിൽ ഇത് ചടങ്ങുകളുടെ ഭാഗമായിരുന്നു. നല്ലതായിരുന്നു, സുഹൃത്ത് റെഡിറ്റിൽ കുറിച്ചു.
അത്താഴത്തിൽ ഭക്ഷണത്തിന്റെയും പാനീയങ്ങളുടെയും ഒരു സെറ്റ് മെനു ഉണ്ടായിരുന്നു. പാനീയങ്ങളിൽ വിലയേറിയ മദ്യവും ഷാംപെയ്നും ഉൾപ്പെടുന്നു. എന്നാൽ ഭക്ഷണം കഴിച്ചതിന് ശേഷം വധു അവളുടെ സുഹൃത്തുക്കളോട് ബിൽ വിഭജിക്കാം എന്ന് പറയുകയായിരുന്നുവെന്ന് പോസ്റ്റിൽ പറയുന്നു. എന്നാൽ പണം കൊണ്ടുപോകാത്തത് കൊണ്ട് താൻ പണം നൽകിയില്ലെന്ന് പോസ്റ്റ് പങ്കുവെച്ച സുഹൃത്ത് പറയുന്നു. ഒരാൾക്ക് 15000 രൂപയാണ് ആയതെന്ന് അവർ വെളിപ്പെടുത്തി.
ഭക്ഷണത്തിന്റെ ബില്ല് വിഭജിക്കാമെന്ന വധുവിന്റെ അഭ്യർത്ഥന പലർക്കും അത്ര ഇഷ്ടമായില്ല. എന്നാൽ ചില ആളുകൾ അത്ര കാര്യമാക്കിയില്ല. പണം ഉണ്ടായിരുന്നത് കൊണ്ട് തന്നെ നൽകി. എന്നാൽ ചിലർ പണം നൽകാനുള്ള ബുദ്ധിമുട്ട് പറഞ്ഞു.മറ്റുള്ളവർ ഞെട്ടിപ്പോയി," സുഹൃത്ത് വെളിപ്പെടുത്തി. എന്നാൽ കുറച്ച് ദിവസത്തിന് ശേഷം ഈ അത്താഴത്തെക്കുറിച്ച് ആലോചിക്കുമ്പോൾ അത്ഭുതം തോന്നുന്നായി പോസ്റ്റിൽ പറയുന്നു.
" ഞാൻ ദിവസങ്ങൾക്ക് ശേഷം ആലോചിക്കുകയാണ്. സുഹൃത്തുക്കൾ ഒത്തുചേരുകയാണെങ്കിൽ പണം പ്രതീക്ഷിച്ചുരുന്നെന്ന് മുൻകൂറായി വ്യക്തമാക്കാതിരുന്നത് എന്തുകൊണ്ടാണ് ? ഞങ്ങൾ പണം നൽകണമെങ്കിൽ എന്തിനാണ് അവരുടെ ഇഷ്ടത്തിന് ഒരു മെനു. എന്ത് കൊണ്ട് ഞങ്ങളുടെ ഇഷ്ടത്തിന് ആവശ്യമുള്ളത് ഓർഡർ ചെയ്യാനും അതിന്റെ പണം നൽകാനും കഴിയാത്തത് ? യുവതി ചോദിച്ചു. വളരെ ചിന്താ ശൂന്യമായ സായാഹ്നം എന്ന് വിളിച്ചാണ് യുവതി പറഞ്ഞു. 15000 രൂപ നൽകണമെന്ന് അറിയാമായിരുന്നെങ്കിൽ പരിപാടിയിൽ പങ്കെടുക്കേണ്ടിയിരുന്നുവെന്നും യുവതി പറഞ്ഞു. നിരവധി കമന്റുകളാണ് ഈ പോസ്റ്റിന് വന്നിട്ടുള്ളത്..












Click it and Unblock the Notifications