'ഒരു വോട്ടിൽ രണ്ട് അഖിലേഷിനേയും അധികാരത്തിലെത്തിക്കു'; കൗതുകമായി മുബാറക്പൂരിലെ എസ്പി സ്ഥാനാർത്ഥി
ലഖ്നൗ; ഉത്തർ പ്രദേശിലെ അവസാനഘട്ട വോട്ടെടുപ്പിൽ ശ്രദ്ധേയമാവുകയാണ് അസംഗഢിലെ മുബാറക്പൂരിലെ പോരാട്ടാം. ഇവിടെ സമാജ്‌വാദി പാർട്ടിക്കായി മത്സരിക്കാനായി എത്തുന്നത് അഖിലേഷ് യാദവ് ആണ്. പക്ഷെ സമാജ്‌വാദി പാർട്ടി അധ്യക്ഷനായ അഖിലേഷ് അല്ല. ഇത് 58 വയസുകാരനായ മറ്റൊരു അഖിലേഷാണ്. ഒരു വോട്ടിൽ രണ്ട് അഖിലേഷിനേയും അധികാരത്തിലെത്തിക്കു എന്ന തരത്തിലുള്ള പ്രചരണമാണ് സമാജ്‌വാദി പാർട്ടി ഇവിടെ നടത്തുന്നത്.

ഇത് മൂന്നാം തവണയാണ് അഖിലേഷ് ഇവിടെ മത്സരിക്കുന്നത്. രണ്ട് തവണയും പരാജയം ആയിരുന്നു ഫലം. എങ്കിലും തികഞ്ഞ വിശ്വാസത്തിലാണ് താനും പാർട്ടിയും എന്ന് അഖിലേഷ് പറഞ്ഞു. 2012ലാണ് എസ്പി ജില്ലാ പ്രസിഡന്റ് ആയിരുന്ന അഖിലേഷ് ആദ്യമായി മത്സരിക്കാനെത്തിയത്. പിന്നീട് 2017ൽ മത്സരിക്കാനെത്തിയപ്പോൾ വെറും 688 വോട്ടിന് ബിഎസ്പി സ്ഥാനാർത്ഥി ഷാ ആലം ഗുഡ്ഡു ജമാലിയോട് പരാജയപ്പെട്ടു. എന്നാൽ ഇത്തവണ ആലം എഐഎംഐഎമ്മിന്റെ ടിക്കറ്റിലാണ് മത്സരിക്കാനെത്തുന്നത്. നിലവിൽ ഉത്തർ പ്രദേശിലെ ഏറ്റവും ധനികനായ രണ്ടാമത്തെ സ്ഥാനാർത്ഥിയായാണ് ഷാ ആലം ഗുഡ്ഡു ജമാൽ.

സാധാരണക്കാർക്കിടയിൽ മികച്ച അഭിപ്രായം നേടിയെടുക്കുന്നതിൽ അഖിലേഷ് ഒരു പരുധിവരെ വിജയിച്ചിട്ടുണ്ട്. മറ്റ് സ്ഥാനാർത്ഥികളെപ്പോലെ അദ്ദേഹത്തിന് ആർഭാട ജീവിതം ഇല്ലാ, ബാങ്ക് ബാലൻസ് ഇല്ലാ, സാധാരണക്കാരുടെ ജീവിതരീതിയാണ് അദ്ദേഹം പിൻതുടരുന്നത്. എന്നീ തരത്തിലുള്ള ഇമേജുകൾ അദ്ദേഹത്തിന് അനുകൂലമാകും എന്നാണ് എസ്പി പ്രതീക്ഷിക്കുന്നത്. "സംസ്ഥാന മുഖ്യമന്ത്രി അഖിലേഷ് യാദവ്, ഞങ്ങളുടെ എംഎൽഎ അഖിലേഷ് യാദവ് ഒരു വോട്ടിൽ രണ്ട് അഖിലേഷിനേയും അധികാരത്തിലെത്തിക്കുക" എന്ന തരത്തിലാണ് ഇവിടെ എസ്പിയുടെ പ്രചരണം.

അസംഗഡ് ജില്ലാ ആസ്ഥാനത്ത് നിന്ന് 20 കിലോമീറ്റർ അകലെയാണ് മുബാറക്പൂർ. 1 ലക്ഷത്തോളം മുസ്ലീങ്ങളും 75,000 യാദവരും 60,000 ദളിതരും 35,000 രാജ്ഭർ, ചൗഹാൻ കളും 10,000 ഉയർന്ന ജാതിക്കാരും ഇവിടെ ഉണ്ട്. യാദവ-മുസ്ലിം വോട്ടുകളിലാണ് എസ്പിക്ക് കൂടുതൽ പ്രതീക്ഷ. എന്നാൽ മത്സരരം ഗത്ത് രണ്ട് മുസ്ലീം സ്ഥാനാർത്ഥികൾ ഉള്ളത് എസ്പിക്ക് ചെറിയ തലവേദന ശ്രഷ്ടിച്ചിട്ടുണ്ട്. ഇവിടെയാണ് യാദവ ഇതര ഒബിസി വിഭാഗങ്ങൾക്കിടയിൽ അടിത്തറയുള്ള ചെറുപാർട്ടികളുമായി കൂട്ടുകൂടാനുള്ള എസ്പിയുടെ തന്ത്രം നിർണായകുക.

"മുബാറക്പൂരിലെ ജനങ്ങൾക്ക് എന്നെ നന്നായി അറിയാം. അവരിൽ ഒരാളായാണ് ഞാൻ ഇവിടെ ജീവിക്കുന്നത്. മുബാറക്പൂരിന് പുറത്തുള്ളവർക്ക് മാത്രമാണ് സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചപ്പോൾ എന്റെ പേരിൽ കൗതുകം തോന്നിയിട്ടുള്ളത്." പേരിലെ കൗതുകത്തെക്കുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകന് മറുപടിയായി അഖിലേഷ് പറഞ്ഞു. സാമൂഹ്യനീതിക്ക് വേണ്ടിയുള്ള മുലായത്തിന്റെ പോരാട്ടത്തിൽ ആകൃഷ്ടനായാണ് താൻ 1993ൽ പാർട്ടിയിൽ ചേർന്നതെന്ന് യാദവ് പറയുന്നു. "കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളും എനിക്ക് നഷ്‌ടമായി, പക്ഷേ ഈ തിരഞ്ഞെടുപ്പ് എന്റേതായിരിക്കും," അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

ആലം വീണ്ടും മത്സരിക്കുന്നതിനെക്കുറിച്ച് അദ്ദേഹം പറയുന്നു "10 വർഷമായി അദ്ദേഹം ബെഹൻജിയെ പുകഴ്ത്തുമായിരുന്നു, പിന്നീട് എസ്പി ടിക്കറ്റ് ലഭിക്കുമെന്ന് അദ്ദേഹം കരുതി, അതിനാൽ ദേശീയ പ്രസിഡന്റിനെ അദ്ദേഹം പ്രശംസിച്ചു, അഖിലേഷിനെ ഭാവി പ്രധാനമന്ത്രി എന്ന് വിളിച്ചു. പിന്നീട് കോൺഗ്രസിന് വേണ്ടി ശ്രമിച്ചു. ഒടുവിൽ, അദ്ദേഹം എഐഎംഐഎമ്മിൽ നിന്ന് ടിക്കറ്റ് നേടി, ഇപ്പോൾ ഒവൈസി സാഹബിനെ പ്രശംസിക്കുകയാണ്. "












Click it and Unblock the Notifications