കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിതുമ്പിക്കരഞ്ഞ് യെഡിയൂരപ്പ, 'ജനത്തിന് സർക്കാരിൽ വിശ്വാസമില്ല, നേരിട്ടത് അഗ്നിപരീക്ഷ'

Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി സ്ഥാനം രാജി വെയ്ക്കുന്നതായി ബിഎസ് യെഡിയൂരപ്പ പ്രഖ്യപിച്ചത് പൊട്ടിക്കരച്ചിലോടെ. തന്റെ സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം ആഘോഷിക്കുന്ന വേദിയില്‍ വെച്ചാണ് പടിയിറങ്ങുന്നതായി യെഡിയൂരപ്പ പ്രഖ്യാപിച്ചത്. രാജിയെക്കുറിച്ച് പറയവേ യെഡിയൂരപ്പ വികാരാധീനനായി. കര്‍ണാടകത്തിലെ ജനത്തിന് സര്‍ക്കാരിലുളള വിശ്വാസം നഷ്ടപ്പെട്ടതായി യെഡിയൂരപ്പ പറഞ്ഞു.

Recommended Video

cmsvideo
രാജിവെക്കുന്ന വേളയിൽ വിതുമ്പിക്കരഞ്ഞ് യെഡിയൂരപ്പ | Oneindia Malayalam

തനിക്ക് കര്‍ണാടകത്തിലെ ജനങ്ങളോട് ഒരു കടം വീട്ടാനുണ്ട്. നമ്മളിലെല്ലാവരിലുമുളള വിശ്വാസം ജനങ്ങള്‍ക്ക് ഇല്ലാതായിരിക്കുന്നുവെന്ന് എംഎല്‍എമാരോടും ഉദ്യോഗസ്ഥരോടും പറഞ്ഞിരിക്കുകയാണ്. സുതാര്യവും ആത്മാര്‍ത്ഥവുമായി നമ്മള്‍ കൂടുതല്‍ കഠിനാധ്വാനം ചെയ്യേണ്ടതുണ്ട് . മിക്ക ഉദ്യോഗസ്ഥരും സത്യസന്ധരാണ്. എല്ലാവരും അങ്ങനെ ആവേണ്ടതുണ്ട്. ബെംഗളൂരു ഒരു ലോകോത്തര നഗരമായി വളര്‍ന്ന് കൊണ്ടിരിക്കുകയാണ്- യെഡിയൂരപ്പ പറഞ്ഞു.

'അവളുടെ ജൂലിയറ്റ്.. മാങ്ങാത്തൊലി', മജ്സിയയെ പൊളിച്ചടുക്കി ഡിംപൽ, ലീക്കായി ഫിനാലെക്കിടെയുളള ഓഡിയോ 'അവളുടെ ജൂലിയറ്റ്.. മാങ്ങാത്തൊലി', മജ്സിയയെ പൊളിച്ചടുക്കി ഡിംപൽ, ലീക്കായി ഫിനാലെക്കിടെയുളള ഓഡിയോ

bsy

ബിഗ് ബോസ് വിജയി മണിക്കുട്ടനല്ല; വൈറലായി ലക്ഷ്മി ജയന്റെ പുതിയ ഫോട്ടോസ്

അടല്‍ ബിഹാരി വാജ്‌പേയി പ്രധാനമന്ത്രിയായിരിക്കുമ്പോള്‍ തന്നെ കേന്ദ്ര മന്ത്രിസഭയിലേക്ക് ക്ഷണിച്ചിരുന്നതാണ്. എന്നാല്‍ കര്‍ണാടകത്തില്‍ തുടരാനാണ് താല്‍പര്യം എന്ന് പറഞ്ഞ് ആ ക്ഷണം താന്‍ നിരസിക്കുകയായിരുന്നുവെന്നും യെഡിയൂരപ്പ വ്യക്തമാക്കി. കര്‍ണാടകത്തില്‍ ബിജെപി വളരെ അധികം വളര്‍ന്നിട്ടുണ്ട്. തന്നെ സംബന്ധിച്ച് ഇക്കാലമത്രയും ഒരു അഗ്നിപരീക്ഷ ആയിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷക്കാലം അത് കൊവിഡ് പ്രതിരോധം ആയിരുന്നുവെന്നും യെഡിയൂരപ്പ വിടവാങ്ങല്‍ പ്രസംഗത്തില്‍ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ എന്നിവരുടെ പിന്തുണയ്ക്ക് നന്ദിയെന്ന് യെഡിയൂരപ്പ ട്വിറ്ററില്‍ കുറിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷക്കാലം കര്‍ണാടകത്തിന് വേണ്ടി സേവനം ചെയ്യാന്‍ സാധിച്ചതില്‍ അഭിമാനമുണ്ട്. രാജി വെക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. കര്‍ണാകടത്തിലെ ജനങ്ങള്‍ അവരെ സേവിക്കാന്‍ തനിക്ക് ഒരു അവസരം തന്നതില്‍ അവരോട് നന്ദി പറയുന്നു എന്നും യെഡിയൂരപ്പ ട്വിറ്ററില്‍ കുറിച്ചു.

മഴക്കാല നടത്തങ്ങൾ; അനശ്വര രാജന്റെ ഇൻസ്റ്റഗ്രാം ഫൊട്ടോസ് ഏറ്റെടുത്ത് ആരാധകർ

English summary
BS Yediyurappa broke down as he announced his decision to step down from Karnatak Chief Ministers post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X