കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂട്ടത്തോടെ ബിജെപിയിലേക്ക്? പട്ടിക കേന്ദ്രത്തിന് കൈമാറി, മറുപടി

Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടകത്തില്‍ നിന്ന് വ്യത്യസ്തമായ രാഷ്ട്രീയ വാര്‍ത്തകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ചില ബിജെപി എംഎല്‍എമാര്‍ കോണ്‍ഗ്രസിലെത്തുമെന്നും ചര്‍ച്ചകള്‍ തുടങ്ങി എന്നുമാണ് കഴിഞ്ഞ ദിവസം കെപിസിസി അധ്യക്ഷന്‍ ഡികെ ശിവകുമാര്‍ പറഞ്ഞത്. എന്നാല്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേക്ക് പോകുമെന്നാണ് പുതിയ വാര്‍ത്ത.

ഇരു പാര്‍ട്ടികളും പരസ്പരം ചാക്കിടാന്‍ നടക്കുന്നു എന്നാണ് നേതാക്കളുടെ പ്രതികരണത്തില്‍ നിന്ന് വ്യക്തമാകുന്നത്. കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലെത്തുന്നവരുടെ പട്ടിക ബിജെപി കര്‍ണാടക നേതൃത്വം തയ്യാറാക്കി കേന്ദ്ര നേതൃത്വത്തിന് കൈമാറിയെന്നാണ് പുതിയ വെളിപ്പെടുത്തല്‍. ഇക്കാര്യത്തില്‍ ശിവകുമാര്‍ നല്‍കിയ പ്രതികരണം ചില നീക്കങ്ങള്‍ക്ക് കോണ്‍ഗ്രസ് ശ്രമിക്കുന്നു എന്ന സൂചനയാണ്. വിശദാംശങ്ങള്‍ ഇങ്ങനെ....

പ്രഭാത സവാരിക്കിടെ സ്റ്റാലിന്റെ കുശലാന്വേഷണം; സൗന്ദര്യ രഹസ്യം ചോദിച്ച് യുവതി, മറുപടിപ്രഭാത സവാരിക്കിടെ സ്റ്റാലിന്റെ കുശലാന്വേഷണം; സൗന്ദര്യ രഹസ്യം ചോദിച്ച് യുവതി, മറുപടി

1

ഒട്ടേറെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേരാന്‍ തയ്യാറായിട്ടുണ്ട് എന്നാണ് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ബിഎസ് യെഡിയൂരപ്പ പറയുന്നത്. ബിജെപി അംഗങ്ങള്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന് കേള്‍ക്കുന്നുണ്ടല്ലോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു യെഡിയൂരപ്പ. കോണ്‍ഗ്രസ് ശ്രമിക്കുന്നുണ്ടാകും. പക്ഷേ, ഒട്ടേറെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയുമായി ബന്ധപ്പെട്ടിട്ടുണ്ട് എന്നും യെഡിയൂരപ്പ പറഞ്ഞു.

2

കോണ്‍ഗ്രസ് അംഗങ്ങള്‍ ബിജെപിയിലെത്തി എന്ന വാര്‍ത്തകള്‍ വൈകാതെ നിങ്ങള്‍ക്ക് കേള്‍ക്കാമെന്നും യെഡിയൂരപ്പ പറഞ്ഞു. ബിജെപി അംഗങ്ങളെ കൂടെ ചേര്‍ക്കാന്‍ ഡികെ ശിവകുമാര്‍ നടത്തുന്ന ശ്രമങ്ങള്‍ വിജയിക്കാന്‍ പോകുന്നില്ല. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി 140ലധികം സീറ്റുകള്‍ നേടി കര്‍ണാടകത്തില്‍ വീണ്ടും അധികാരത്തിലെത്തുമെന്നും യെഡിയരപ്പ അവകാശപ്പെട്ടു.

3

കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയില്‍ ചേരാന്‍ നിരവധി പേര്‍ തയ്യാറായിട്ടുണ്ട് എന്ന് റവന്യൂ മന്ത്രി ആര്‍ അശോക പ്രതികരിച്ചു. ഇവരുടെ പട്ടിക കേന്ദ്ര നേതൃത്വത്തിന് കൈമാറി. കേന്ദ്ര നേതൃത്വം അനുമതി നല്‍കിയാല്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും ആര്‍ അശോക പറഞ്ഞു. കോണ്‍ഗ്രസ് സുപ്രധാന നീക്കം നടത്താന്‍ പോകുന്നു എന്ന് പ്രതികരിച്ച ഡികെ ശിവകുമാര്‍ കൂടുതല്‍ കാര്യങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും വ്യക്തമാക്കി.

4

കോണ്‍ഗ്രസിന്റെ പദ്ധതികള്‍ എന്തിന് ഞാന്‍ വെളിപ്പെടുത്തണം. ഇപ്പോള്‍ ഒന്നും പറയുന്നില്ല. ആര് ആര്‍ക്കൊപ്പം പോകുമെന്ന് നിങ്ങള്‍ക്ക് മനസിലാകും. യെഡിയൂരപ്പ ഒരു കാര്യം പറയുന്നു. അശോകയും ചില കാര്യങ്ങള്‍ പറഞ്ഞു. മറ്റു ചില നേതാക്കളും സമാനമായി എന്തെങ്കിലും പറയും. എന്ത് സംഭവിക്കുമെന്ന് കാത്തിരുന്ന് കാണാം- ഇതായിരുന്നു ഡികെ ശിവകുമാറിന്റെ പ്രതികരണം. കോണ്‍ഗ്രസില്‍ ചേരാന്‍ ആഗ്രഹിക്കുന്നവരെ സ്വീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ പറഞ്ഞു.

കണ്ണൂരില്‍ മുസ്ലിം ലീഗില്‍ പൊട്ടിത്തെറി; കെഎം ഷാജി ഇടപെടുമോ? നഗരസഭ ഭരണം ത്രിശങ്കുവില്‍കണ്ണൂരില്‍ മുസ്ലിം ലീഗില്‍ പൊട്ടിത്തെറി; കെഎം ഷാജി ഇടപെടുമോ? നഗരസഭ ഭരണം ത്രിശങ്കുവില്‍

5

ബിജെപി നേതാവായ മുതിര്‍ന്ന മന്ത്രി കോണ്‍ഗ്രസുമായി ചേരുമെന്നാണ് കഴിഞ്ഞ ദിവസം ഡികെ ശിവകുമാര്‍ പറഞ്ഞത്. ചര്‍ച്ചകള്‍ നടന്നുവരികയാണ്. ബെല്ലാരിയിലെ മുന്‍ പാര്‍ലമെന്റംഗം വിഎസ് ഉഗ്രപ്പയാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നതെന്നും ഡികെ പറഞ്ഞു. മാധ്യമങ്ങള്‍ ഉഗ്രപ്പയുമായി ബന്ധപ്പെട്ടു. എന്നാല്‍ അദ്ദേഹം കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തിയില്ല. ബിജെപിയിലെ അസംതൃപ്തര്‍ കോണ്‍ഗ്രസ് നേതൃത്വവുമായി ചര്‍ച്ച നടത്തുന്നുണ്ടെന്നു ഉഗ്രപ്പ പറഞ്ഞു.

6

എച്ച് നാഗേഷ്, ആര്‍ ശങ്കര്‍ തുടങ്ങിയ സ്വതന്ത്ര എംഎല്‍എമാര്‍ ബിജെപിയില്‍ അസംതൃപ്തിയോടെയാണ് തുടരുന്നത് എന്നാണ് വാര്‍ത്തകള്‍. ഇവര്‍ വൈകാതെ ബിജെപിക്ക് നല്‍കുന്ന പിന്തുണ അവസാനിപ്പിക്കുമെന്നും വാര്‍ത്തകള്‍ വരുന്നുണ്ട്. അതിനിടെ ജെഡിഎസ് എംഎല്‍എ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ജെഡിഎസ് എംഎല്‍എ ശ്രീനിവാസ് ഗൗഡയാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഡികെ ശിവകുമാറുമായി ചര്‍ച്ച നടത്തിയ ശേഷമാണ് അദ്ദേഹം കോണ്‍ഗ്രസ് അംഗത്വമെടുത്തത്.

കാവ്യയോട് മീനാക്ഷിക്ക് എത്രത്തോളം ഇഷ്ടമുണ്ടെന്നോ? ജന്മദിനത്തില്‍ കുടുംബ ചിത്രം പങ്കിട്ട് കുറിച്ചത് ഇങ്ങനെ...

7

കോണ്‍ഗ്രസ് നടത്തുന്ന നീക്കങ്ങളെ കുറിച്ച് യെഡിയൂരപ്പ ബിജെപി നേതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജാഗ്രത പാലിക്കണം. നിമയസഭാ ഉപതിരഞ്ഞെടുപ്പിന് മുമ്പ് ചില മാറ്റങ്ങള്‍ക്കുള്ള സാധ്യതയും അദ്ദേഹം ചൂണ്ടിക്കാട്ടി. ബിജെപി സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു യെഡിയൂരപ്പ. കോണ്‍ഗ്രസിനെ വിലകുറച്ച് കാണരുതെന്ന് യെഡിയൂരപ്പ മുന്നറിയിപ്പ് നല്‍കുന്നു.

Recommended Video

cmsvideo
What are the Chances of Priyanka Gandhi becoming the Chief Minister Of Uttar Pradesh?

English summary
BS Yediyurappa Says Congress MLAs Join BJP Soon; DK Shivakumar Says Wait And See
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X