പാകിസ്താന്‍ മര്യാദരാമനായി ചര്‍ച്ചക്കെത്തി, അടിച്ചാല്‍ തിരിച്ചടിക്കുമെന്ന് ഇന്ത്യ
ദില്ലി: ഇന്ത്യയുടെ ഓപ്പറേഷന്‍ അര്‍ജുന്‍ വിജയിച്ചതോടെ ചര്‍ച്ചക്കു തയ്യാറാണെന്നറിയിച്ച പാകിസ്താന്‍ വാക്കു പാലിച്ചു. പാകിസ്താന്‍ റേഞ്ചേഴ്‌സിലേയും ഇന്ത്യന്‍ അതിര്‍ത്തി സേനയിലെയും (ബിഎസ്എഫ്) മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തമ്മില്‍ ഇന്ത്യ-പാക് അതിര്‍ത്തിയിലെ സുചേത്ഗഢില്‍ വെച്ച് ചര്‍ച്ചകള്‍ നടത്തി.
ഏഴു മാസങ്ങള്‍ക്കു ശേഷമാണ് ഇന്ത്യന്‍ അതിര്‍ത്തി സേനയിലെയും പാകിസ്താന്‍ റേഞ്ചേഴ്‌സിലെയും ഉദ്യോഗസ്ഥര്‍ തമ്മില്‍ ചര്‍ച്ച നടത്തുന്നത്. പാകിസ്താന്‍ ആവശ്യപ്പെട്ടതു പ്രകാരം തന്നെയാണ് ചര്‍ച്ച നടത്തുന്നത്. നിരന്തരമായ പാക് പ്രകോപനങ്ങളെ തുടര്‍ന്ന് ഇന്ത്യ ആവിഷ്‌കരിച്ച ഓപ്പറേഷന്‍ അര്‍ജുന്‍ പാകിസ്താന് നഷ്ടങ്ങള്‍ ഉണ്ടായത്. ഇതേത്തുടര്‍ന്നാണ് പാകിസ്താന്‍ ചര്‍ച്ചക്കു തയ്യാറായത്.

ചര്‍ച്ചക്കു മുന്‍കൈ എടുത്തത് പാകിസ്താന്‍
പാകിസ്താന്‍ ആവശ്യപ്പെട്ടതു പ്രകാരം തന്നെയാണ് ചര്‍ച്ച നടത്തിയത്. അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്താന്‍ തുടരെത്തുടരെ ആക്രമണങ്ങള്‍ നടത്തുന്ന പശ്ചാത്തലത്തില്‍ കൂടിയായിരുന്നു ഇന്ത്യ ചര്‍ച്ചക്കു തയ്യാറായത്. ഇതിനു മുന്‍പ് മാര്‍ച്ചിലായിരുന്നു കൂടിക്കാഴ്ച.

അടിച്ചാല്‍ തിരിച്ചടിക്കുമെന്ന് ഇന്ത്യ
പാകിസ്താന്‍ വീണ്ടും പ്രകോപനങ്ങള്‍ തുടര്‍ന്നാല്‍ തിരിച്ചടിക്കുമെന്ന് ഇന്ത്യ മുന്നറിയിപ്പ് നല്‍കി. പാക് ആക്രമണത്തിനു തുല്യമോ അതിനേക്കാള്‍ ശക്തമോ ആയിട്ടായിരിക്കും തിരിച്ചടിക്കുക എന്നാണ് ഇന്ത്യ അറിയിച്ചിരിക്കുന്നത്.

സമാധാനം നിലനിര്‍ത്തും
മുന്‍പു നടത്തിയ കൂടിക്കാഴ്ചകളിലെ തീരുമാനങ്ങള്‍ നടപ്പിലാക്കാനും ഇന്ത്യ-പാക് അതിര്‍ത്തിയില്‍ സമാധാനവും ശാന്തിയും നിലനിര്‍ത്താനും യോഗത്തില്‍ തീരുമാനമായി. ചെറിയ പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാക്കാതെ ചര്‍ച്ച ചെയ്ത് പരിഹരിക്കാനും തീരുമാനമായി. ഇന്ത്യയില്‍ നിന്ന് 17 ഉദ്യോഗസ്ഥരും പാകിസ്താനില്‍ നിന്ന് 14 ഉദ്യോഗസ്ഥരുമാണ് കൂടിക്കാഴ്ചക്ക് എത്തിയത്.

രണ്ട് തവണ
തങ്ങള്‍ ചര്‍ച്ചക്ക് തയ്യാറാണ് എന്നും അസ്ഗര്‍ നവീത്ത് കെകെ ശര്‍മ്മയെ അറിയിച്ചു. രണ്ട് തവണ അസ്ഗര്‍ നവീത്ത് കെക ശര്‍മ്മയെ വിളിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. പാകിസ്താന്‍ തുടരെത്തുടരെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നതില്‍ ഇന്ത്യയുടെ പ്രതിഷേധം ശര്‍മ്മ അറിയിക്കുകയും ചെയ്തു.

ഓപ്പറേഷന്‍ അര്‍ജുന്‍
പാകിസ്താനെതിരെ തിരിച്ചടിക്കാന്‍ ഇന്ത്യ ആവിഷ്‌കരിച്ച തന്ത്രമാണ് ഓപ്പറേഷന്‍ അര്‍ജുന്‍. ഇന്ത്യ-പാക് അതിര്‍ത്തിയില്‍ താമസിക്കുന്ന പാക് സെന്യത്തിലെയും ഐഎസ്ഐഐയിലെയും മുന്‍ ഉദ്യോഗസ്ഥരുടെ താമസ സ്ഥലങ്ങളും കൃഷിസ്ഥലങ്ങളും ആക്രമിക്കുന്ന പദ്ധതിയാണിത്. ഇതിനായി വിരമിച്ച സൈനികരുടെയും ചാരന്‍മാരുടെയും സേവനമാണ് ഉപയോഗപ്പെടുത്തുന്നത്.












Click it and Unblock the Notifications