ഇരുപതിലേറെ ബിഎസ്പി നേതാക്കള്‍ കോണ്‍ഗ്രസില്‍; സഖ്യമില്ലെന്ന് പറഞ്ഞ മായാവതിക്ക് വന്‍ തിരിച്ചടി

ഭോപ്പാല്‍: ഉപതിരഞ്ഞെടപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശില്‍ നിര്‍ണ്ണായകമായ രാഷ്ട്രീയ നീക്കങ്ങളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കോണ്‍ഗ്രസ് നടത്തുന്നത്. ജ്യോതിരാധിത്യ സിന്ധ്യയും 22 എംഎല്‍എമാരും പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നതോടെയാണ് മധ്യപ്രദേശിലെ കമല്‍നാഥ് സര്‍ക്കാര്‍ വീണതെങ്കിലും കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ബിജെപി ഉള്‍പ്പടേയുള്ള മറ്റ് കക്ഷികളില്‍ നിന്ന് നിരവധി നേതാക്കളെ തങ്ങളുടെ പാളയത്തിലെത്തിച്ച് ഞെട്ടിക്കുകയാണ് കോണ്‍ഗ്രസ്. ഒരാഴ്ച്ചക്കുള്ളില്‍ മാത്രം മുന്‍ മന്ത്രിയുള്‍പ്പടെ നിരവധി നേതാക്കളാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നിരിക്കുന്നത്.

ആദ്യം വന്നത്

ആദ്യം വന്നത്

മുന്‍ എംപിയും മുതിര്‍ന്ന നേതാവുമായ പ്രേമചന്ദ്ര ഗുഡ്ഡുവാണ് ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയില്‍ നിന്നും കോണ്‍ഗ്രസില്‍ എത്തിയവരില്‍ പ്രമുഖന്‍. നേരത്തെ കോണ്‍ഗ്രസ് നേതാവുമായി ഗുഡ്ഡു സിന്ധ്യയുമായുള്ള പ്രശ്നങ്ങളെ തുടര്‍ന്നായിരുന്നു പാര്‍ട്ടി വിട്ടത്. സിന്ധ്യ ബിജെപിയില്‍ എത്തിയതോടെ ഗുഡ്ഡു വീണ്ടും കോണ്‍ഗ്രസിലെത്തുകയായിരുന്നു.

നിര്‍ണ്ണായക സ്വാധീനം

നിര്‍ണ്ണായക സ്വാധീനം

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന സന്‍വര്‍ മണ്ഡലത്തില്‍ നിര്‍ണ്ണായക സ്വാധീനമുള്ള നേതാവാണ് പ്രേമചന്ദ്ര ഗുഡ്ഡു. അദ്ദേഹത്തിന്‍റെ മകനും കോണ്‍ഗ്രസിലെത്തിയിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ടിക്കറ്റില്‍ മത്സരിച്ച നേതാവാണ് ഗുഡ്ഡുവിന്‍റെ മകന്‍. വരാനിരിക്കുന്ന ഉപതിരഞെടുപ്പില്‍ കോണ്‍ഗ്രസ് വിട്ട സിലാവത്തിനെതിരെ പ്രേമചന്ദ്ര ഗുഡ്ഡുവിനെ സ്ഥാനാര്‍ത്ഥിയാക്കാനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്.

ബാലേന്ദു ശുക്ല

ബാലേന്ദു ശുക്ല

ഗുഡ്ഡുവിന് പിന്നാലെ ബിജെപിയില്‍ നിന്നും കോണ്‍ഗ്രസിലെത്തിയ മറ്റൊരു പ്രമുഖന്‍ നിരവധി തവണ എംഎല്‍എയും 13 വര്‍ഷത്തോളം മന്ത്രിയുമായ ബാലേന്ദു ശുക്ലയാണ്. ജെപിയില്‍ നിന്നും രാജിവെച്ച ഇദ്ദേഹം പിന്നാലെ കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു. മുഖ്യമന്ത്രി കമല്‍നാഥ് ഉള്‍പ്പടേയുള്ള മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തിലാണ് ഇദ്ദേഹം കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

മത്സരിപ്പിച്ചേക്കും

മത്സരിപ്പിച്ചേക്കും

ജ്യോതിരാദിത്യ സിന്ധ്യയുടെ പിതാവ് മാധവ റാവു സിന്ധ്യയുടെ വിശ്വസ്തനായി അറിയപ്പെട്ടിരുന്ന നേതാവാണ് ബാലേന്ദു ശുക്ല. ബിജെപിക്കും അതിലേറെ ജ്യോതിരാദിത്യ സിന്ധ്യയ്ക്കും തിരിച്ചടിയായിരിക്കുകയാണ് ഇദ്ദേഹത്തിന്റെ രാജിയെന്നാണ് കോണ്‍ഗ്രസ് നേതൃത്വം അവകാശപ്പെടുന്നത്. ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ശുക്ലയെ മത്സരിപ്പിച്ചേക്കും എന്ന ചില റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്.

സിന്ധ്യയുടെ അനുയായി

സിന്ധ്യയുടെ അനുയായി

ജ്യോതിരാദിത്യ സിന്ധ്യയുടെ മറ്റൊരു അടുത്ത അനുയായിയും കഴിഞ്ഞ ദിവസം ബിജെപി വിട്ട് കോണ്‍ഗ്രസില്‍ എത്തിയിട്ടുണ്ട്. സിന്ധ്യയ്‌ക്കൊപ്പം കോണ്‍ഗ്രസ് വിട്ട എംഎല്‍എയും മുന്‍ സേവാ ദള്‍ സംസ്ഥാന അധ്യക്ഷനുമായ സത്യന്ദ്ര യാദവാണ് ബിജെപിയില്‍ നിന്ന് രാജിവെച്ചത്. ഭോപാലിലെ കോണ്‍ഗ്രസ് ആസ്ഥാനത്തെത്തിയാണ് ഇദ്ദേഹം മടങ്ങിവരവ് പ്രഖ്യാപിച്ചത്. ബിജെപിയില്‍ അസംതൃപ്തരായ നിരവധി നേതാക്കള്‍ അടുത്ത ദിവസങ്ങളില്‍ കോണ്‍ഗ്രസില്‍ എത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

ബിഎസ്പിയില്‍ നിന്നും

ബിഎസ്പിയില്‍ നിന്നും

ബിജെപിയില്‍ നിന്നുമുള്ള നേതാക്കളുടെ ഈ ഒഴുക്കിന് പിന്നാലെയാണ് ബിഎസ്പിയില്‍ നിന്നും കോണ്‍ഗ്രസിലേക്ക് പ്രവാഹം ഉണ്ടാവുന്നത്. ഒന്നും രണ്ടുമല്ല ഇരുപതിലേറെ നേതാക്കളാണ് ബിഎസ്പിയില്‍ നിന്നും കോണ്‍ഗ്രസിലെത്തിയിരിക്കുന്നത്. ഗ്വാളിയോര്‍-ചമ്പല്‍ മേഖലയില്‍ നിന്നുള്ള നേതാക്കളാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന 24 സീറ്റില്‍ 17 സീറ്റും സ്ഥിതി ചെയ്യുന്ന പ്രദേശമാണ് ഗ്വാളിയോര്‍-ചമ്പല്‍ മേഖല.

ആത്മവിശ്വാസം

ആത്മവിശ്വാസം

സിന്ധ്യയുടെ ശക്തി കേന്ദ്രം എന്നറിയപ്പെടുന്ന പ്രദേശത്ത് നിന്നും ബിഎസ്പി നേതാക്കള്‍ കൂട്ടമായി പാര്‍ട്ടിയിലെത്തിയത് കോണ്‍ഗ്രസിന് വലിയ ആത്മവിശ്വാസമാണ് നല്‍കുന്നത്. 2018 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ശിവപുരി ജില്ലയിലെ കരേര നിയമസഭ സീറ്റില്‍ മത്സരിച്ച പ്രഗിലാല്‍ ജാതവ് ഉള്‍പ്പടേയുള്ളവരാണ് മുന്‍ മുഖ്യമന്ത്രിയും പിസിസി പ്രസിഡന്‍റുമായ കമല്‍നാഥിന്‍റെ സാന്നിധ്യത്തില്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

മായാവതി വ്യക്തമാക്കിയത്

മായാവതി വ്യക്തമാക്കിയത്

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന 24 സീറ്റുകളിലും ബിഎസ്പി മത്സരിക്കുമെന്ന് പാര്‍ട്ടി ദേശീയ അധ്യക്ഷ മായാവതി നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ പല നേതാക്കളും ഇതില്‍ അതൃപ്തരായിരുന്നു. ബിജെപിയുടെ പരാജയം ഉറപ്പാക്കാന്‍ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പിന്തുണ നല്‍കണമെന്നായിരുന്നു പാര്‍ട്ടിയിലെ വലിയൊരു വിഭാഗത്തിന്‍റെ ആവശ്യം. ദേശീയ നേതൃത്വത്തെ തങ്ങളുടെ വികാരം അറിയിച്ചിരുന്നെങ്കിലും മത്സരിക്കാനുള്ള തീരുമാനത്തില്‍ അവര്‍ ഉറച്ച് നില്‍ക്കുകയായിരുന്നു.

കമൽനാഥിനെ സന്ദർശിച്ച ശേഷം

കമൽനാഥിനെ സന്ദർശിച്ച ശേഷം

ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസില്‍ ചേരാന്‍ രണ്ട് ഡസനിലേറെ വരുന്ന നേതാക്കളും പ്രവര്‍ത്തകരും തീരുമാനിച്ചത്. മുൻ മുഖ്യമന്ത്രി കമൽനാഥിനെ സന്ദർശിച്ച ശേഷം എല്ലാ ബിഎസ്പി നേതാക്കളും കോൺഗ്രസിൽ ചേരാന്‍ തീരുമാനിക്കുകയായിരുന്നു. മുൻ നിയമസഭാ സ്പീക്കർ നർമദപ്രസാദ് പ്രജാപതി, മുൻ മന്ത്രിമാരായ പിസി ശർമ്മ, സഞ്ജൻ വർമ്മ, എക്സിക്യൂട്ടീവ് ചെയർമാൻ രാംനിവാസ് റാവത്ത് എന്നിവരും പാര്‍ട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പങ്കെടുത്തത്.

കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്

കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്

ശിവപുരിയിലെ കരേരിയില്‍ മോശമല്ലാത്ത സ്വാധീനം ഉള്ള നേതാക്കളില്‍ ഒരാളാണ് ജാതവ്. ജാട്ട് വിഭാഗത്തില്‍ നിന്നുള്ള പ്രമുഖ നേതാവ് കൂടിയാണ് അദ്ദേഹം. ഇദ്ദേഹത്തിന്‍റെ വരവോടെ ഉപതിരഞ്ഞെടുപ്പില്‍ ജാട്ട് സമുദായത്തെ ഒപ്പം നിര്‍ത്താന്‍ സാധിക്കുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്. ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജാതവിനെ മത്സരിപ്പിക്കുമോയെന്ന കാര്യം ഇതുവരെ വ്യക്തമായിട്ടില്ല.

ത്രികോണ മത്സരം

ത്രികോണ മത്സരം

2018 ല്‍ ശക്തമായ ത്രികോണ മത്സരം നടന്ന മണ്ഡ‍ലത്തില്‍ 23030 വോട്ട് നേടിയ പ്രഗ്‌ലാൽ ജാതവ് മൂന്നാം സ്ഥാനത്ത് എത്തിയിരുന്നു. കരൈറ ഉള്‍പ്പെടെ 5 നിയമസഭാ സീറ്റുകളാണ് ശിവപുരി ജില്ലയിലുള്ളത്. ഇതില്‍ ബിഎസ്പിക്ക് നിര്‍ണ്ണായക സ്വാധിനമുള്ള മണ്ഡലമാണ് കരൈറ. 2008 മുതല്‍ പട്ടികജാതി സംവരണ മണ്ഡലമാണ് ഇത്.

ജില്ലാ നേതാക്കള്‍ മുതല്‍

ജില്ലാ നേതാക്കള്‍ മുതല്‍

പ്രഗലാല്‍ ജാതവിനൊപ്പം കോണ്‍ഗ്രസില്‍ എത്തിയവരില്‍ ബിഎസ്പിയുടെ ജില്ലാ നേതാക്കള്‍ മുതല്‍ മണ്ഡ‍ലം കമ്മറ്റി ഭാരവാഹികള്‍ വരേയുണ്ട്. ഉപതിരഞ്ഞെടുപ്പില്‍ തനിച്ച് മത്സരിക്കാനിരിക്കുന്ന ബിഎസ്പിയെ സംബന്ധിച്ച് ശക്തമായ തിരിച്ചടിയാണ് നേതാക്കളുടെ കൂട്ടത്തോടെയുള്ള കൊഴിഞ്ഞു പോക്ക്. മറ്റ് നിരവധി നേതാക്കളും വൈകാതെ കോണ്‍ഗ്രസില്‍ എത്തുമെന്നാണ് ജാതവ് അവകാശപ്പെടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+