കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഎസ്പിക്ക് പഞ്ചാബിൽ ഒറ്റ സീറ്റും ലഭിക്കില്ല: മുന്നറിയിപ്പുമായി വിമതർ, ബിഎസ്പി- അകാലിദൾ സഖ്യത്തിൽ എതിർപ്പ്

Google Oneindia Malayalam News

ചണ്ഡിഗഡ്: പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കുമ്പോഴാണ് ശിരോമണി അകാലിദളുമായി സഖ്യമുണ്ടാക്കാനുള്ള നീക്കവുമായി ബിസെപി മുന്നോട്ടുപോകുന്നത്. ശിരോമണി അകാലിദളുമായി സഖ്യമുണ്ടാക്കാനുള്ള ബിഎസ്പിയുടെ നീക്കം പഞ്ചാബ് ബിഎസ്പിയിലെ പല നേതാക്കളെയും അസ്വസ്ഥരാക്കിയിട്ടുണ്ട്. സീറ്റ് വിഭജനം ബിഎസ്പിയുടെ തിരഞ്ഞെടുപ്പിലെ സാധ്യതയെ ബാധിക്കുമെന്നാണ് നേതാക്കൾ ചൂണ്ടിക്കാണിക്കുന്നത്.

അനശ്വര നടന്‍ ദിലീപ് കുമാറിന്റെ ജീവിതത്തിലെ സുന്ദര മുഹൂര്‍ത്തങ്ങള്‍: ചിത്രങ്ങള്‍ കാണാം

'തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സിപിഎം-ബിജെപി ധാരണ': മനോരമ വാര്‍ത്തക്കെതിരെ സിപിഎം'തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സിപിഎം-ബിജെപി ധാരണ': മനോരമ വാര്‍ത്തക്കെതിരെ സിപിഎം

1

ബിഎസ്പി- അകാലിദൾസഖ്യത്തെ എതിർത്ത് സംസാരിച്ച ബിഎസ്പി മുൻ സ്റ്റേറ്റ് പ്രസിഡന്റ് രാജ്പൽ രാജുവിനെ പാർട്ടി പുറത്താക്കിയിരുന്നു. ഈ തീരുമാനത്തോടുള്ള എതിർപ്പ് പ്രകടിപ്പിച്ച് പാർട്ടിയുടെ ഒബിസി വിംഗ് പ്രസിഡന്റ് സുഖ്ബീർ സിംഗ് ഷാലിമാർ രാജിവെച്ചിരുന്നു. വരും ദിവസങ്ങളിൽ കൂടുതൽ നേതാക്കൾ ബിഎസ്പി വിട്ട് പുറത്തുവരുമെന്ന് ഇരുവരും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പഞ്ചാബിലെ ദളിത് ഭൂരിപക്ഷ പ്രദേശമായ ദൊബാബയിൽ നിരവധി സീറ്റുകൾ ഉപേക്ഷിക്കാനുള്ള ബിസ്പിയുടെ തീരുമാനമാണ് ഇരുവരുടെയും അഭിപ്രായത്തിൽ അസംതൃപ്തിക്കുള്ള പ്രധാന കാരണം. പാർട്ടിയ്ക്ക് നിയമസഭാ തിരഞ്ഞെടുപ്പിൽ മികച്ച സാധ്യതകളുള്ള മേഖലയാണ് ഇതെന്നും ഇരുവരും ചൂണ്ടിക്കാണിക്കുന്നു.

2

ശിരോമണി അകാലിദളുമായി സഖ്യമുണ്ടാക്കിയാൽ ബിജെപിയുടെ അവസരങ്ങൾ ഇല്ലാതാകും. കാർഷിക നിയമങ്ങൾക്കെതിരെ സമരം തുടരുന്ന സാഹചര്യത്തിൽ ഇതിന്റെ പ്രത്യാഘാതങ്ങൾ ശിരോമണി അകാലിദൾ സഹിക്കേണ്ടതായി വരും. അതേ സമയം ഈ വിഷയത്തെക്കുറിച്ച് സംസാരിക്കാൻ ബിഎസ്പി പഞ്ചാബ് യൂണിറ്റ് പ്രസിഡന്റ് ജസ് വീർ സിംഗ് ഗാർഹി തയ്യാറായിട്ടില്ലെന്നാണ് ദി പ്രിന്റ് റിപ്പോർട്ട് ചെയ്യുന്നത്.

3


ബിഎസ്പി- ശിരോമലി അകാലിദൾ സഖ്യം അനുസരിച്ച് പഞ്ചാബിലെ 117 സീറ്റുകളിൽ ബിജെപി 20 സീറ്റുകളിലും ശിരോമണി അകാലിദൾ 97 സീറ്റുകളും മത്സരിക്കും. ബിഎസ്പി സ്ഥാപൻ കൻഷി റാമിന്റെ ജന്മദേശമായ ദോബയിൽ 23ൽ എട്ട് സീറ്റ് മാത്രമാണ് ബിഎസ്പിയ്ക്ക് ലഭിക്കുക. ഇത് പാർട്ടിയുടെ വിജയസാധ്യതയെ പ്രതികൂലമായി ബാധിക്കുമെന്നും രാജു പറയുന്നു. ഇത് സംസ്ഥാനത്ത് പ്രതിപക്ഷത്തിന്റെ അവസ്ഥ തലവേദന സൃഷ്ടിക്കുമെന്നും ഇരുവരും ചൂണ്ടിക്കാണിക്കുന്നു.

4


ബിഎസ്പിക്ക് ദോബയിലെ ഓരോ നിയമസഭാ സീറ്റിലും 15,000 മുതൽ 25000 വരെ വോട്ടുകളുണ്ട്. എന്നാൽ തങ്ങൾ നിലനിർത്തിപ്പോരുന്ന മണ്ഡലങ്ങളാണ് ഇപ്പോൾ ശിരോമണി അകാലിദളിന് നൽകിയിട്ടുള്ളത്. ഞങ്ങളുടെ വോട്ടുകൾ ഇതോടെ അവർക്ക് ലഭിക്കും. എന്നാൽ പകരം എന്താണ് ലഭിക്കുന്നത്. 1500 വോട്ടുകളുള്ള മണ്ഡലങ്ങളോ? നേതാക്കൾ ചോദിക്കുന്നു.

5


2020ൽ വിവാദമായ കാർഷിക ബില്ലുകൾ പാസാക്കിയപ്പോൾ അകാലിദൾ ബിജെപി നേതൃത്വം നൽകുന്ന എൻഡിഎയിൽ ആയിരുന്നു. തുടർന്ന് അതേ വർഷം തന്നെ കാർഷിക ബില്ലുകൾ പാസാക്കി. ഇക്കാരണം കൊണ്ട് തന്നെ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ അകാലിദളിന്റെ പ്രകടനത്തിന് മങ്ങലേൽപ്പിക്കും. മറ്റേത് പാർട്ടിയേക്കാളധികം കാർഷിക ബില്ലുകൾ ബാധിച്ചത് ശിരോമണി അകാലിദളിനെയാണ്.

6


സഖ്യത്തിലെ ധാരണയനുസരിച്ച് സീറ്റുകൾ വിഭജിച്ചതോടെ ഇതിനെ ചോദ്യം ചെയ്ത് പല ബിഎസ്പി പ്രവർത്തകരും പാർട്ടി നേതൃത്വത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ വീണ്ടുമൊരു യോഗം വിളിക്കാൻ ബിഎസ്പി നേതൃത്വം തയ്യാറായിട്ടില്ല. പാർട്ടിയ്കുള്ളിലെ എതിർ ശബ്ദങ്ങളെ മായാവതി പുറത്താക്കുകയാണെന്നും നേതാക്കൾ ചൂണ്ടിക്കാണിക്കുന്നു. ഇപ്പോൾ നൽകിയിട്ടുള്ള സീറ്റുകളിൽ ഒന്നിലും ബിഎസ്പി വിജയിക്കില്ലെന്നും നേതാക്കൾ അടിവരയിട്ട് പറയുന്നു. പാർട്ടിക്കുള്ളിൽ വിമതന്മാരുടെ എണ്ണം വർധിക്കുന്നുണ്ടെന്നും കൂടുതൽ പേർ പാർട്ടിയിൽ നിന്ന് രാജിവെക്കുമെന്നും രാജു ചൂണ്ടിക്കാണിക്കുന്നു. നേതാക്കളെല്ലാം അസന്തുഷ്ടരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ അവർ മാധ്യമങ്ങൾക്ക് മുമ്പിൽ വരുന്നില്ലെന്ന് മാത്രമാണെന്നും രാജു പറഞ്ഞു.

7


സീറ്റ് വിഭജന ഫോർമുലയ്ക്കെതിരെ ശബ്ദമുയർത്തി സംസാരിച്ചതിന് തന്നെ വാട്സ്ആപ്പിലൂടെയാണ് പുറത്താക്കിയതെന്നാണ് നേതാവ് സാക്ഷ്യപ്പെടുത്തുന്നത്. മാർച്ച് 26ന് അർദ്ധരാത്രി പാർട്ടിയിൽ നിന്ന് പുറത്താക്കിയെന്ന് വാട്ട്സ്ആപ്പ് ഗ്രൂപ്പിലാണ് സന്ദേശം ലഭിച്ചതെന്നാണ് പാർട്ടി പുറത്താക്കിയ നേതാവ് പറയുന്നു. പാർട്ടിയിൽ മുതിർന്നവരെ വിശ്വാസത്തിലെടുക്കുന്നില്ലെന്നും. സീറ്റ് പങ്കുവെക്കൽ ഫോർമുലയ്ക്ക് മുമ്പായി പാർട്ടിയിലെ മുതിർന്ന നേതാക്കളുമായി ചർച്ച നടത്തിയില്ലെന്നും ഷാലിമാർ ആരോപിച്ചു.

8

പഞ്ചാബിൽ ഏറ്റവും മോശം സ്ഥിതിയിലിരിക്കെയാണ് ബിഎസ്ജപി 2022ലെ നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് പോകുന്നത്. 2017ലെ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് 1.5 ശതമാനം വോട്ടാണ് ലഭിച്ചത്. 2012ലെ തിരഞ്ഞെടുപ്പിൽ ഇത് 4.29 ശതമാനമായിരുന്നു. എന്നാൽ 1992ലെ തിരഞ്ഞെടുപ്പിൽ ഒമ്പത് സീറ്റുകളാണ് നേടിയത്. എന്നാൽ 16.32 ശതമാനമായിരുന്നു വോട്ട് വിഹിതം. പാർട്ടിയോടുള്ള ദേഷ്യം മൂലം ചില പ്രവർത്തകർ അടിത്തട്ടിൽ നിന്ന് പ്രവർത്തിച്ചില്ലെന്നും ഷാലിമാർ പറയുന്നു.

സൂപ്പര്‍ ലുക്കില്‍ തിളങ്ങി നിവിന്‍ പോളിയുടെ നായിക; ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
Covid vaccination: College students, private bus staff to be prioritised

English summary
BSP Punjab unit rebels as dissent brews over Akali alliance
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X