Get Updates
Get notified of breaking news, exclusive insights, and must-see stories!

ബജറ്റ് 2022; പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തിന് തുടക്കം; പ്രതിപക്ഷ പ്രതിഷേധത്തിന് സാധ്യത

ന്യൂദല്‍ഹി: പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കമാക്കും. ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അഭിസംബോധന ചെയ്യും. ധനമന്ത്രി നിര്‍മല സീതാരാമന്‍ 2021-22 സാമ്പത്തിക സര്‍വേ തിങ്കളാഴ്ചയും കേന്ദ്ര ബജറ്റ് ചൊവ്വാഴ്ചയും അവതരിപ്പിക്കും. ബജറ്റ് സമ്മേളനത്തിന്റെ ആദ്യഭാഗം ജനുവരി 31 മുതല്‍ ഫെബ്രുവരി 11 വരെ നടക്കും. ഇതിനുശേഷം, വിവിധ വകുപ്പുകള്‍ക്കുള്ള ബജറ്റ് വിഹിതം പരിശോധിക്കുന്നതിനുള്ള ഇടവേളയിലേക്ക് പോകും.

സെഷന്‍ മാര്‍ച്ച് 14 ന് പുനരാരംഭിക്കുകയും ഏപ്രില്‍ 8 ന് അവസാനിക്കുകയും ചെയ്യും. സെഷന്റെ ആദ്യ ഭാഗത്തിന് 10 സിറ്റിംഗുകളും രണ്ടാം ഭാഗത്തില്‍ 19 സിറ്റിംഗും ഉണ്ടായിരിക്കും. കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോക്സഭയ്ക്കും രാജ്യസഭയ്ക്കും വെവ്വേറെ സമയക്രമമാണ് ഉണ്ടാകുക. സെഷനില്‍, സാമൂഹിക അകലം ഉറപ്പാക്കാന്‍ അംഗങ്ങളെ ഇരുസഭകളിലും ഇരുത്തും. രാജ്യസഭ രാവിലെ 10 മുതല്‍ ഉച്ചകഴിഞ്ഞ് 3 വരെയും ലോക്‌സഭ സഭ വൈകുന്നേരം 4 മുതല്‍ രാത്രി 9 വരെയും ചേരും.

parliament 12

പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയും രാജ്യസഭാ ചെയര്‍മാന്‍ എം വെങ്കയ്യ നായിഡുവും സമ്മേളനത്തില്‍ സഭകളുടെ സുഗമമായ പ്രവര്‍ത്തനം ഉറപ്പാക്കാന്‍ തിങ്കളാഴ്ച രാഷ്ട്രീയ പാര്‍ട്ടികളുടെ കക്ഷി നേതാക്കളുമായി പ്രത്യേക യോഗങ്ങള്‍ നടത്തും. ഞായറാഴ്ച വൈകുന്നേരം രാജ്യസഭാ ചെയര്‍മാന്‍ എം വെങ്കയ്യ നായിഡു ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയെ കണ്ട് ബജറ്റ് സമ്മേളനത്തിന്റെ ക്രമീകരണങ്ങള്‍ വിലയിരുത്തി. വൈസ് പ്രസിഡന്റിന്റെ വസതിയില്‍ ഇരുവരും കൂടിക്കാഴ്ച നടത്തി. ഇരുവരും 40 മിനിറ്റോളം വിവിധ വിഷയങ്ങളില്‍ ചര്‍ച്ച നടത്തി.

അതേസമയം ബജറ്റ് സമ്മേളനം പ്രക്ഷുബ്ധമാകാനാണ് സാധ്യത. പ്രതിപക്ഷ പാര്‍ട്ടികള്‍ പെഗാസസ് സ്‌പൈവെയര്‍ പ്രശ്‌നം, കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍, ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കം എന്നിവ ഉന്നയിക്കാന്‍ സാധ്യതയുണ്ട്. ഐടി മന്ത്രിയ്‌ക്കെതിരെ ഇതിനോടകം അവകാശലംഘനത്തിന് കോണ്‍ഗ്രസ് നോട്ടീസ് നല്‍കിയിട്ടുണ്ട്. 2021 ല്‍ പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവനയില്‍ 'ചാരവൃത്തി' എന്ന എല്ലാ ആരോപണങ്ങളും സര്‍ക്കാര്‍ നിഷേധിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനത്തിലും പെഗാസസ് വിഷയം കേന്ദ്രമായിരുന്നു. ഇതേക്കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ സഭയില്‍ ബഹളം വെച്ചിരുന്നു. അതേസമയം ബജറ്റ് സമ്മേളനത്തില്‍ പെഗാസസ് വിഷയം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ സമ്മതിക്കാന്‍ സാധ്യതയില്ലെന്നാണ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

രാഷ്ട്രീയ നേതാക്കളെയും മാധ്യമപ്രവര്‍ത്തകരെയും ജഡ്ജിമാരെയും സിവില്‍ സൊസൈറ്റി പ്രവര്‍ത്തകരെയും സ്‌പൈവെയര്‍ ഉപയോഗിച്ച് സര്‍ക്കാര്‍ ലക്ഷ്യമിടുന്നുവെന്ന റിപ്പോര്‍ട്ടിനെക്കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടതോടെ പെഗാസസ് വിഷയം കഴിഞ്ഞ വര്‍ഷം പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തെ പിടിച്ചുകുലുക്കിയിരുന്നു.

ബജറ്റ് സമ്മേളനത്തില്‍ കര്‍ഷകരുടെ ദുരിതം, ചൈന-ഇന്ത്യ അതിര്‍ത്തി തര്‍ക്കം, കൊവിഡ് -19 ദുരിതാശ്വാസം, എയര്‍ ഇന്ത്യയുടെ വില്‍പ്പന തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിക്കാന്‍ സമാന ചിന്താഗതിക്കാരായ പാര്‍ട്ടികളുമായി ബന്ധപ്പെടുമെന്ന് പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസ് പറഞ്ഞു. ഫെബ്രുവരി 2 മുതല്‍ ഏപ്രില്‍ 8 വരെ ഷെഡ്യൂള്‍ ചെയ്തിട്ടുള്ള 27 സിറ്റിംഗുകളില്‍ വിവിധ നടപടികള്‍ക്കായി നടത്താന്‍ രാജ്യസഭയ്ക്ക് മൊത്തം 135 മണിക്കൂര്‍ സിറ്റിംഗ് സമയം ലഭ്യമാണ്.

ഇത് പ്രാകരം പ്രതിദിനം അഞ്ച് മണിക്കൂര്‍ രാജ്യസഭയ്ക്ക് ലഭിക്കും. 2020ല്‍ കൊവിഡ്-19 മഹാമാരി പൊട്ടിപ്പുറപ്പെട്ടതിനുശേഷം നടക്കുന്ന ആറാമത്തെ ബജറ്റ് സെഷനാണിത്. 2020 ലെ ബജറ്റ് സെഷന്‍ എട്ട് സിറ്റിംഗുകളായി ചുരുക്കിയപ്പോള്‍, 2021 ലെ ബജറ്റ് സെഷന്‍ പത്ത് സിറ്റിംഗുകളായി ചുരുക്കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+