കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ജയിലറയില്‍ സവര്‍ക്കറുടെ മടിയിലിരിക്കാന്‍ ബുള്‍ബുള്‍ പക്ഷികളെത്തി'; വിവാദത്തിലായി പാഠപുസ്തകം

Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടക സ്‌കൂള്‍ പാഠപുസ്തകത്തില്‍ സവര്‍ക്കറിനെക്കുറിച്ചുള്ള പാഠ ഭാഗം വിവാദത്തില്‍. സവര്‍ക്കറെ മഹത്വല്‍ക്കരിച്ച് ചിത്രീകരിച്ചിരിക്കുന്നു എന്നാണ് ഉയര്‍ന്നുവന്ന വിമര്‍ശനം.

ഇതേതുടര്‍ന്ന് എട്ടാം ക്ലാസിലെ പുസ്തകത്തിലെ പാഠഭാഗം വിദ്യാഭ്യാസ വകുപ്പ് മാറ്റി.വിജയമാല രചിച്ച 'രക്തഗ്രൂപ്പ്' എന്ന പാഠഭാഗത്തിന് പകരമാണ് കെ കെ ഗാട്ടി രചിച്ച 'കാലത്തിനോട് ജയിച്ചവന്‍' എന്ന ഭാഗം ഉള്‍പ്പെടുത്തിയിരിക്കുന്നത്.

savrkkar

സവര്‍ക്കറെ പാര്‍പ്പിച്ചിരുന്ന ആന്‍ഡമാന്‍ ജയിലില്‍ രചയിതാവ് നടത്തിയ സന്ദര്‍ശനത്തിന്റെ ആദ്യ വ്യക്തിവിവരണമാണ് ഭാഗത്തില്‍ ഉള്ളത്. ചെറിയ ദ്വാരം പോലുമില്ലാത്ത ജയിലറയിലായിരുന്നു സവര്‍ക്കറുടെ ജീവിതം. എന്നാല്‍ ഇവിടേക്ക് സവര്‍ക്കറുടെ മടിയിലിരുന്ന മാതൃഭൂമിയെ സ്പര്‍ശിക്കാന്‍ ബുള്‍ബുള്‍ പക്ഷികള്‍ എത്താറുണ്ടായിരുന്നു എന്നാണ് കവി വിവരിക്കുന്നത്. ഈ പാഠഭാഗമാണിപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വിവാദമായിരിക്കുന്നത്.

2ാം ക്ലാസുകാരന്റെ ആഗ്രഹം കേട്ട് കയ്യടിച്ച് ഷെഫ് പിള്ള; നിങ്ങള്‍ക്കൊരു എതിരാളിയാവുമോ എന്ന് കമന്റുകള്‍2ാം ക്ലാസുകാരന്റെ ആഗ്രഹം കേട്ട് കയ്യടിച്ച് ഷെഫ് പിള്ള; നിങ്ങള്‍ക്കൊരു എതിരാളിയാവുമോ എന്ന് കമന്റുകള്‍

ശിവമോഗയില്‍ സവര്‍ക്കറുടെ ഫല്‍ക്സുകള്‍ നീക്കം ചെയ്തതിനെ ചൊല്ലിയുണ്ടായ തര്‍ക്കങ്ങള്‍ക്കും വിനായക ചതുര്‍ത്ഥിയില്‍ ഗണേശ വിഗ്രഹങ്ങള്‍ക്ക് സമീപം സവര്‍ക്കറിന്റെ ചിത്രം സ്ഥാപിച്ചതിനും പിന്നാലെയാണ് പുതിയ വിവാദം. അതേസമയം, കര്‍ണാടകയിലെ തുമഗുരു സര്‍വകലാശാല സവര്‍ക്കറുടെ ഗവേഷണ കേന്ദ്രം സ്ഥാപിക്കാന്‍ ഒരുങ്ങുകയാണ്.

ഇതെന്താ മഡോണയുടെ കല്യാണം കഴിഞ്ഞോ! കല്യാണ വേഷത്തില്‍ താരം..അന്തംവിട്ട് ആരാധകര്‍

സിന്‍ഡിക്കേറ്റ് യോഗം തീരുമാനത്തിന് അംഗീകാരം നല്‍കിയതായും ഇത് സംബന്ധിച്ച നിര്‍ദേശം സര്‍ക്കാരിന് സമര്‍പ്പിക്കുന്നതിനുള്ള ഒരുക്കത്തിലാണെന്നും വൃത്തങ്ങള്‍ അറിയിച്ചു.

English summary
Bull bull birds come to sit on Savarkar's lap in jail Criticism against Karnataka school textbook
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X