ക്യാബിനില്‍ നിന്ന് പുക മണം: എയര്‍ ഇന്ത്യ വിമാനം മുംബൈയില്‍ അടിയന്തരമായി ഇറക്കി
ന്യൂഡല്‍ഹി: 241 പേര്‍ മരിച്ച എയര്‍ ഇന്ത്യ വിമാന ദുരനതത്തിന് ശേഷം ഓരോ ചെറിയ പ്രശ്‌നങ്ങകളും യാത്രക്കാരെ വലിയ ഭീതിയില്‍ ആഴ്ത്തുന്നുണ്ട്. തുടര്‍ച്ചയായ പരിശോധനകള്‍ക്കു ശേഷവും വീണ്ടും വീണ്ടും തകരാറുകള്‍ കണ്ടെത്തുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരികയാണ്.
മുംബൈയില്‍ നിന്ന് ചെന്നൈയിലേക്ക് പോകുകയായിരുന്ന എയര്‍ ഇന്ത്യ വിമാനത്തിന്റെ കോക്ക്പിറ്റില്‍ നിന്ന് പുക മണം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വെള്ളിയാഴ്ച അടിയന്തരമായി ലാന്‍ഡിംഗ് നടത്തി. മുംബൈയില്‍ സുരക്ഷിതമായി ലാന്‍ഡിങ് നടത്തിയ ശേഷം യാത്രക്കാരെ മറ്റൊരു വിമാനത്തിലേക്കു മാറ്റുകയും ചെയ്തു.

നേരത്തെ, ഡല്‍ഹിയില്‍ നിന്ന് ജമ്മുവിലേക്ക് സര്‍വീസ് നടത്തുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം യാത്രയ്ക്കിടെ സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് യാത്ര പുറപ്പെട്ട സ്ഥലത്തേക്കു മടങ്ങി. രാവിലെ 10:40 ന് പുറപ്പെടേണ്ട എയര്‍ബസ് എ320 വിമാനമാണ് വൈകിയത്. പിന്നീട് രാവിലെ 11:04 ന് പറന്നുയര്‍ന്നു. ഉച്ചയ്ക്ക് 12:05 ന് ജമ്മുവില്‍ എത്തേണ്ടായിരുന്നു. എന്നാല്‍ വിമാനം ഡല്‍ഹിയിലേക്ക് തിരിച്ചുവിടുകയായിരുന്നു. സാങ്കേതിക തകരാര്‍ കാരണം വിമാനം ഡല്‍ഹിയിലേക്ക് തിരിച്ചുപോയി
ജൂണ്‍ 12 നാണ് അഹമ്മദാബാദില്‍ ലണ്ടനിലേക്ക് പോയ എയര്‍ ഇന്ത്യ-171 വിമാനം തകര്‍ന്ന് 242 യാത്രക്കാരില്‍ 241 പേര്‍ കൊല്ലപ്പെട്ടത്. അതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് പുതിയ സംഭവം.












Click it and Unblock the Notifications