കനിമൊഴി ബസില്‍ കയറി; മലയാളി വനിതാ ഡ്രൈവറുടെ ജോലി പോയി... ആ സംഭവം ഇങ്ങനെ
ചെന്നൈ: ഡിഎംകെ എംപിയും മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ സഹോദരിയുമായ കനിമൊഴി യാത്ര ചെയ്ത ബസ്സിലെ വനിതാ ഡ്രൈവറുടെ ജോലി നഷ്ടമായി. കനിമൊഴി യാത്ര ചെയ്തതുമായി ബന്ധപ്പെട്ട വിവാദത്തിലാണ് ജോലി നഷ്ടമായത്. മലയാളിയായ 23കാരി ശര്‍മിളയായിരുന്നു ബസിലെ ഡ്രൈവര്‍. തമിഴ്നാട്ടില്‍ ബസ് ഓടിക്കുന്ന ആദ്യ വനിതാ ഡ്രൈവര്‍ എന്ന പേരില്‍ നേരത്തെ മാധ്യമങ്ങളില്‍ നിറഞ്ഞ വ്യക്തിയാണ് ശര്‍മിള.
കോയമ്പത്തൂരില്‍ ബസ് ഓടിക്കുന്ന ശര്‍മിളയെ കുറിച്ച് നേരത്തെ കനിമൊഴി അറിഞ്ഞിരുന്നു. ഫോണില്‍ ബന്ധപ്പെടുകയും ചെയ്തു. കോയമ്പത്തൂരില്‍ വരുമ്പോള്‍ ബസ്സില്‍ കയറണം എന്ന് ശര്‍മിള ആവശ്യപ്പെട്ടിരുന്നു. വെള്ളിയാഴ്ച കോയമ്പത്തൂരിലെത്തിയപ്പോള്‍ ശര്‍മിളയെ വിളിക്കുകയും കാണാനെത്തുകയുമായിരുന്നു കനിമൊഴി. തുടര്‍ന്നാണ് ഗാന്ധിപുരം-പീലമേട് ബസില്‍ യാത്ര ചെയ്തത്.

ശര്‍മിളയെ ആദരിക്കണം എന്ന ഉദ്ദേശം കൂടിയുണ്ടായിരുന്നു കനിമൊഴിക്ക്. അവര്‍ ഒരു വാച്ച് സമ്മാനമായി നല്‍കുകയും ചെയ്തു. ശര്‍മിളയുടെ അച്ഛനും ഡ്രൈവറാണ്. ഇദ്ദേഹവും കനിമൊഴി എത്തിയ വേളയിലുണ്ടായിരുന്നു. എന്നാല്‍ ബസില്‍ വച്ച് കണ്ടക്ടര്‍ കനിമൊഴിയോട് മോശമായി സംസാരിച്ചത് ശര്‍മിള പിന്നീട് ചോദ്യം ചെയ്തു. ഇതാണ് വിവാദമായത്.
ശര്‍മിളയുടെ ബസിലെ കണ്ടക്ടറും വനിതയാണ്. അടുത്തിടെയാണ് അവര്‍ ജോലിക്ക് കയറിയത്. കനിമൊഴി ബസിലെത്തിയ വേളയില്‍ ടിക്കറ്റ് ചോദിക്കുകയും മോശമായി സംസാരിക്കുകയും ചെയ്തുവെന്നാണ് കണ്ടക്ടര്‍ക്കെതിരെ ശര്‍മിള ഉന്നയിക്കുന്ന ആരോപണം. ഇക്കാര്യത്തില്‍ അവര്‍ ബസ് ഉടമയോട് പരാതി പറഞ്ഞു. എന്നാല്‍ ബസ് ഉടമ ശര്‍മിളയ്ക്കെതിരെ തിരിയുകയായിരുന്നു.
പ്രശസ്തിക്ക് വേണ്ടി ശര്‍മിള ബസ് ഉപയോഗിക്കുന്നു എന്നാണ് മുതലാളി 'കണ്ടെത്തിയ കുറ്റം'. ജോലി മതിയാക്കാനും നിര്‍ദേശിച്ചു. തന്റെ പിതാവിനോടും ഉടമ മോശമായി സംസാരിച്ചുവെന്ന് ശര്‍മിള പറയുന്നു. എന്നാല്‍ ബസ് ഉടമ പറയുന്നത് മറ്റൊന്നാണ്. ശര്‍മിളയുടെ ആരോപണം നിഷേധിക്കുകയായിരുന്നു അദ്ദേഹം. ശര്‍മിള സ്വയം ജോലി മതിയാക്കിയതാണ് എന്ന് ഉടമ പറയുന്നു.
സ്ത്രീയും പുരുഷനും തുല്യരാണ് എന്ന് നാം പറയുമ്പോള്‍, സ്ത്രീകള്‍ ബസും ലോറിയും ഓടിക്കട്ടെ എന്നാണ് വിമര്‍ശകര്‍ പ്രതികരിക്കാറ്. കോയമ്പത്തൂരില്‍ ഒരു സ്ത്രീ ബസ് ഓടിക്കുന്നു. ഞാന്‍ ആ ബസില്‍ യാത്ര ചെയ്തു. നേരത്തെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചിരുന്നു. കോയമ്പത്തൂരില്‍ വരുമ്പോള്‍ കാണണം എന്ന താല്‍പ്പര്യം ശര്‍മിള പങ്കുവച്ചിരുന്നു. അതാണ് ഇന്ന് കോയമ്പത്തൂരില്‍ വന്നപ്പോള്‍ ശര്‍മിളയെ കണ്ടതും ബസില്‍ കയറിയതും- കനിമൊഴി പറഞ്ഞു.
കനിമൊഴി മാഡം ബസില്‍ കയറിയപ്പോള്‍ എനിക്ക് പറയാന്‍ വാക്കുകളുണ്ടായിരുന്നില്ല. പീലമേട് എത്തിയപ്പോള്‍ കനിമൊഴി എന്നോട് സംസാരിച്ചു. ആലിംഗനം ചെയ്തു. വലിയ അഭിമാനം തോന്നുന്നു. എനിക്ക് സമ്മാനം നല്‍കുകയും ചെയ്തുവെന്നും ശര്‍മിള പ്രതികരിച്ചു. അതേസമയം, ശര്‍മിളയുടെ ജോലി നഷ്ടമായ വിഷയത്തില്‍ കനിമൊഴി പിന്നീട് പ്രതികരിച്ചു. അവരുടെ ജോലി ക്രമീകരിക്കുന്നതിന് സാധ്യമായത് ചെയ്യുമെന്നായിരുന്നു കനിമൊവിയുടെ പ്രതികരണം.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications