കോണ്‍ഗ്രസ് എംഎല്‍എമാരുമായി ബസ് രാജ്ഭവനിലേക്ക്... പിന്നാലെ റിസോര്‍ട്ടില്‍ പാര്‍പ്പിക്കാനും നീക്കം

 • Written By: Desk
Subscribe to Oneindia Malayalam

കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപി കാമ്പിലേക്ക് പോകാതിരിക്കാനുള്ള നീക്കങ്ങളുമായി കോണ്‍ഗ്രസ്. ഇതിനായി ഡികെ ശിവകുമാറിന്‍റെ ഉടമസ്ഥതയില്‍ ബിഡദിയിലുള്ള ഈഗിള്‍ടണ്‍ ഗോള്‍ഫ് റിസോര്‍ട്ടിലേക്ക് എംഎല്‍എമാരെ മാറ്റുകയാണ് കോണ്‍ഗ്രസ്.
72 എംഎല്‍എമാരാണ് കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചത്. ഇതില്‍ മുതിര്‍ന്ന എംഎല്‍എമാര്‍ ഒഴികെ ബാക്കിയുള്ള നേതാക്കളെയാണ് റിസോര്‍ട്ടിലേക്ക് മാറ്റുന്നത്. റിസോര്‍ട്ടിലേക്ക് പോകുംവഴി രാജ്ഭവനിലെത്തി ഗവര്‍ണര്‍ക്ക് മുന്‍പില്‍ എംഎല്‍എമാരെ ഹാജരാക്കും.

77 എംഎല്‍എമാര്‍

77 എംഎല്‍എമാര്‍

കെപിസിസി ആസ്ഥാനത്ത് നിന്ന് എംഎല്‍എമാരെ പ്രത്യേക ബസിലാണ് രാജ്ഭവനില്‍ എത്തിക്കുക. 77എംഎല്‍എമാര്‍ ബസില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. എംഎല്‍എമാരെ നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടക്കുന്ന ദിവസം വരെ ഈഗിള്‍ടണ്‍ ഗോള്‍ഫ് റിസോര്‍ട്ടില്‍ തന്നെ താമസിപ്പിക്കുമെന്നാണ് വിവരം.

2006 ലും

2006 ലും

ഗുജറാത്തില്‍ രാജ്യസഭാ തെരഞ്ഞെടുപ്പിന്‍റെ സമയത്തും അവിടെ നിന്നുള്ള 48 എംഎല്‍എമാരെ പാര്‍പ്പിച്ചത് ഇതേ റിസോര്‍ട്ടില്‍ തന്നെയായിരുന്നു. അഹമ്മദ് പട്ടേലിന്‍റെ വോട്ടുകള്‍ ഉറപ്പാക്കാനാനായിരുന്നു ഗുജറാത്തിലെ എംഎല്‍എമാരെ കോണ്‍ഗ്രസ് ഇവിടേക്ക് എത്തിച്ചത്. കോണ്‍ഗ്രസ് ജനതാദള്‍ എസ് സര്‍ക്കാരിനെ ചില എംഎല്‍എമാര്‍ എതിര്‍ത്ത 2006-2007 കാലത്തും എച്ച്ഡി കുമാരസ്വാമി എംഎല്‍എമാരെ മാറ്റിപാര്‍പ്പിച്ചതും ഇതേ റിസോര്‍ട്ടില്‍ തന്നെയായിരുന്നു.

ഒപ്പിടാതെ രണ്ട് എംഎല്‍എമാര്‍

ഒപ്പിടാതെ രണ്ട് എംഎല്‍എമാര്‍

അതിനിടെ ജെഡിഎസിനുള്ള പിന്തുണ കത്തില്‍ 2 കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഇതുവരെ ഒപ്പിട്ടിട്ടില്ല. എങ്കിലും സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ആത്മവിശ്വാസത്തിലാണ് ജെഡിഎസ്. വൈകീട്ടോടെ വീണ്ടും ഇരുപാര്‍ട്ടികളിലേയും മുഴുവന്‍ എംഎല്‍മാരേയും ഗവര്‍ണര്‍ക്ക് മുന്നില്‍ ഹാജരാക്കി സര്‍ക്കാര്‍ ഉണ്ടാക്കാനുള്ള അവകാശവാദം കോണ്‍ഗ്രസ് ഉന്നയിക്കും. ഈ നീക്കത്തെ ഗവര്‍ണര്‍ എതിര്‍ത്താല്‍ കോടതിയെ സമീപിക്കുമെന്നും പ്രതിഷേധം സംഘടിപ്പിക്കുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്.

യെദ്യൂരപ്പയെ ക്ഷണിച്ചേക്കും

യെദ്യൂരപ്പയെ ക്ഷണിച്ചേക്കും

ഇതിനിടെ വ്യാഴാഴ്ച സത്യപ്രതിജ്ഞയ്ക്കൊരുങ്ങാന്‍ പ്രവര്‍ത്തകര്‍ക്ക് ബിജെപി നിര്‍ദ്ദേശം നല്‍കിയതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തു. വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30 ന് യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യുമെന്നും ഒരുങ്ങിയിരിക്കണമെന്നും പാര്‍ട്ടിയുടെ ഔദ്യോഗിക വാട്സ് ആപ്പ് ഗ്രൂപ്പിലൂടെയാണ് സന്ദേശം അയച്ചതെന്നാണ് വിവരം. തിരഞ്ഞെടുപ്പിന്‍റെ ആപ്പില്‍ നിന്നാണ് സന്ദേശം വന്നിരിക്കുന്നതെന്നും മാതൃഭൂമി വാര്‍ത്തയില്‍ പറയുന്നു.

cmsvideo
  Karnataka Elections 2018 : 12 കോൺഗ്രസ് MLAമാരെ കാണാനില്ല,കൂറുമാറിയെന്നു സൂചന | Oneindia Malayalam
  ഉറ്റുനോക്കി രാജ്യം

  ഉറ്റുനോക്കി രാജ്യം

  നേരത്തേ താന്‍ മുഖ്യമന്ത്രിയായി 17 ന് സത്യപ്രതിജ്ഞ ചെയ്യുമെന്ന് യെദ്യൂരപ്പ പറഞ്ഞിരുന്നു. രാഷ്ട്രീയ പ്രതിസന്ധികള്‍ ഇന്നത്തോടെ അവസാനിക്കുകയാണെങ്കില്‍ വ്യാഴാഴ്ച യെദ്യൂരപ്പയുടെ ആ വാക്കുകള്‍ യാഥാര്‍ത്ഥ്യമാവും. അങ്ങനെയെങ്കില്‍ കേന്ദ്രമന്ത്രിമാരും ബിജെപി നേതാക്കളും പങ്കെടുക്കുന്ന രാജ്യം ഒന്നടങ്കം ഉറ്റുനോക്കുന്ന സത്യപ്രതിജ്ഞ നാളെ നടക്കും.

  നിങ്ങളുടെ ജീവിത പങ്കാളിയെ കണ്ടെത്തൂ കേരള മാട്രിമോണിയിൽ - രജിസ്ട്രേഷൻ സൗജന്യം!

  English summary
  bus full of congress mlas shifting to resort

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

  X