കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവാദങ്ങള്‍ക്ക് അന്ത്യം! സുപ്രീം കോടതി പ്രതിസന്ധിയ്ക്ക് പരിഹാരമെന്ന് എജി

Google Oneindia Malayalam News

ദില്ലി: മൂന്ന് ദിവസത്തോളം നീണ്ടുനിന്ന സുപ്രീം കോടതിയിലെ പ്രതിസന്ധിയ്ക്ക് പരിഹാരമായി. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും നാല് മുതിര്‍ന്ന ജഡ്ജിമാരും തമ്മില്‍ നിലനിന്നിരുന്ന പ്രശ്നങ്ങളും അനൗപചാരിക ചര്‍ച്ചയിലൂടെ പരിഹരിച്ചതായി അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാലാണ് വ്യക്തമാക്കിയത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും മറ്റ് ജഡ്ജിമാരും ഒരുമിച്ച് ഇരുന്ന് പ്രശ്നം പരിഹരിച്ചുവെന്നാണ് അറ്റോര്‍ണി ജനറല്‍ വ്യക്തമാക്കിയത്.

ബാര്‍ കൗണ്‍സില്‍ പ്രമേയം

ബാര്‍ കൗണ്‍സില്‍ പ്രമേയം

സുപ്രീം കോടതിയില്‍ മുതിര്‍ന്ന അഭിഭാഷകരും ചീഫ് ജസ്റ്റിസും തമ്മിലുള്ള പ്രശ്നം പരിഹരിക്കുന്നതിന് ഫുള്‍കോര്‍ട്ട് വിളിക്കണമെന്നും കോടതിയിലെത്തുന്ന പൊതുതാല്‍പ്പര്യ ഹര്‍ജികള്‍ മുതിര്‍ന്ന ജഡ്ജിമാര്‍ പരിഗണിക്കുന്നതിന് വ്യവസ്ഥയുണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് ബാര്‍ അസോസിയേഷന്‍ കഴിഞ്ഞ ദിവസം പ്രമേയം പാസാക്കിയിരുന്നു.

 ചീഫ് ജസ്റ്റിസിന്റെ നിലപാട്

ചീഫ് ജസ്റ്റിസിന്റെ നിലപാട്

സിബിഐ പ്രത്യേക കോടതി ജഡ്ജി ബിഎച്ച് ലോയയുടെ മരണവുമായി ബന്ധപ്പെട്ട കേസിലാണ് ചീഫ് ജസ്റ്റിസുമാരും സുപ്രീം കോടതിയിലെ മൂന്ന് അഭിഭാഷകരും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ മറനീക്കി പുറത്തുവന്നത്. സിബിഐ പ്രത്യേക ജഡ്ജി ബിഎച്ച് ലോയയുടെ കേസ് മുതിര്‍ന്ന് ജഡ്‍ജിയുടെ ബെഞ്ചിന് വിടാന്‍ ചീഫ് ജസ്റ്റിസ് തയ്യാറായാല്‍ പ്രശ്നം ഭാഗികമായി പരിഹാരമാകുമെന്നാണ് കോടതി വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. അതേ സമയം പ്രശ്നത്തിന് പരിഹാരമായെന്ന് അറ്റോര്‍ണി ജനറല്‍ തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു.

ഏഴംഗ പ്രതിനിധി സംഘം

ഏഴംഗ പ്രതിനിധി സംഘം


സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയോടുള്ള എതിര്‍പ്പിനെ തുടര്‍ന്ന് നാല് മുതിര്‍ന്ന ജഡ്ജിമാര്‍ കോടതിയില്‍ നിന്ന് ഇറങ്ങിപ്പോയത് ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യത്തെ സംഭവമായിരുന്നു. കോടതിയില്‍ നിന്ന് ഇങ്ങിപ്പോയ നാല് മുതിര്‍ന്ന ജ‍ഡ്ജിമാര്‍ മാധ്യമങ്ങളെ കണ്ടതിലുള്ള പ്രതിസന്ധി പരിഹരിക്കാന്‍ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ഏഴംഗ പ്രതിനിധി സംഘത്തെ നിയോഗിച്ചിരുന്നു. ഈ സംഘം ജസ്റ്റിസുമാരായ ജെ ചെലമേശ്വര്‍, മദന്‍ ലോകൂര്‍, രഞ്ജന്‍ ഗോഗോയ്, കുര്യന്‍ ജോസഫ് എന്നിവരുമായും സുപ്രീം കോടതിയിലെ മറ്റ് അഭിഭാഷകരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.

ലോയയുടെ മരണം

ലോയയുടെ മരണം


ജസ്റ്റിസ് ബിഎച്ച് ലോയയുടെ മരണത്തിൽ സംശയമൊന്നുമില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് മകൻ അനൂജ് ലോയ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. പിതാവിന്റെ മരണം രാഷ്ട്രീയവൽക്കരിക്കരുതെന്നും, രാഷ്ട്രീയ പാർട്ടികൾ സാഹചര്യം മുതലെടുക്കരുതെന്നും അനൂജ് ലോയ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ''കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കടുത്ത വേദനയിലൂടെയാണ് തങ്ങളുടെ കുടുംബം കടന്നുപോകുന്നത്. ദയവ് ചെയ്ത് ഞങ്ങളെ ശല്യപ്പെടുത്തരുത്''- വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിലാണ് അനൂജ് ലോയ ഇക്കാര്യങ്ങള്‍ പറഞ്ഞത്. പിതാവിന്റെ മരണത്തെക്കുറിച്ച് ഇപ്പോൾ തനിക്ക് സംശയമൊന്നും ഇല്ലെന്നും, നേരത്തെയുണ്ടായിരുന്ന സംശയങ്ങളെല്ലാം ദുരീകരിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

English summary
The rift between the Chief Justice of India, Dipak Misra, and the four Supreme Court judges who took him on publicly, has been settled in an informal meeting, Attorney General KK Venugopal said today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X