കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂന്നിടത്ത് ബിജെപി, ഒരിടത്ത് ലീഡ്; കോണ്‍ഗ്രസിന് സിറ്റിംഗ് സീറ്റ് നഷ്ടം, പ്രാദേശിക പാര്‍ട്ടികള്‍ക്ക് മുന്നേറ്റം

Google Oneindia Malayalam News

ന്യൂദല്‍ഹി: വിവിധ സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് മുന്നേറ്റം. ഉപതെരഞ്ഞെടുപ്പ് നടന്ന ഏഴ് സീറ്റുകളില്‍ മൂന്നെണ്ണത്തില്‍ ബി ജെ പി സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. ഒരു സീറ്റില്‍ നേരിയ ഭൂരിപക്ഷത്തില്‍ ബി ജെ പിക്ക് ലീഡും ഉണ്ട്. ടി ആര്‍ എസ്, ആര്‍ ജെ ഡി, ശിവസേന ഉദ്ധവ് താക്കറെ വിഭാഗം എന്നിവക്കാണ് മറ്റിടങ്ങളില്‍ ലീഡ്.

ഉത്തര്‍പ്രദേശിലെ ഗോല ഗോക്രനാഥ്, ഹരിയാനയിലെ ആദംപൂര്‍, ബിഹാറിലെ ഗോപാല്‍ഗഞ്ച് എന്നിവിടങ്ങളില്‍ ആണ് ബി ജെ പി വിജയിച്ചത്. ഒഡീഷയിലെ ധാംനഗറില്‍ ആണ് ബി ജെ പി ലീഡ് ചെയ്യുന്നത്. ബിഹാറിലെ മൊകാമയില്‍ തേജസ്വി യാദവിന്റെ ആര്‍ ജെ ഡി ആണ് വിജയിച്ചത്. മുനുഗോഡില്‍ കെ ചന്ദ്രശേഖറിന്റെ റാവുവിന്റെ ടി ആര്‍ എസ് ലീഡ് ചെയ്യുന്നു.

1

മുംബൈയിലെ അന്ധേരി ഈസ്റ്റില്‍ ആണ് ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന വിഭാഗം വിജയിച്ചു. ഉപതെരഞ്ഞെടുപ്പ് നടന്ന ഏഴ് സീറ്റുകളില്‍ മൂന്നെണ്ണം ബി ജെപിയുടെ സിറ്റിംഗ് സീറ്റ് ആണ്. കോണ്‍ഗ്രസിന്റെ രണ്ട് സിറ്റിംഗ് സീറ്റിലും ശിവസേന, ആര്‍ ജെ ഡി എന്നിവരുടെ ഓരോ സിറ്റിംഗ് സീറ്റിലും ആണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.

മറ്റ് പാര്‍ട്ടികളിലുള്ളവര്‍ക്കും 'സീറ്റ്', നിഷ്പക്ഷരേയും ലക്ഷ്യം; ബിജെപിയുടെ കേരള പദ്ധതി ഇങ്ങനെമറ്റ് പാര്‍ട്ടികളിലുള്ളവര്‍ക്കും 'സീറ്റ്', നിഷ്പക്ഷരേയും ലക്ഷ്യം; ബിജെപിയുടെ കേരള പദ്ധതി ഇങ്ങനെ

2

രണ്ട് സീറ്റുകള്‍ ബിഹാറിലും ഒന്ന് വീതം ഉത്തര്‍പ്രദേശ്, ഹരിയാന, മഹാരാഷ്ട്ര, തെലങ്കാന, ഒഡീഷ എന്നിവിടങ്ങളിലുമായിരുന്നു. ആദംപൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബി ജെ പി സ്ഥാനാര്‍ത്ഥി ഭവ്യ ബിഷ്‌ണോയി 16,000 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ആണ് കോണ്‍ഗ്രസിന്റെ ജയ് പ്രകാശിനെ പരാജയപ്പെടുത്തിയത്. ബിഹറിലെ ഗോപാല്‍ഗഞ്ചില്‍ 1800 വോട്ടുകള്‍ക്കാണ് ബി ജെ പിയുടെ ജയം.

'മീനുകള്‍ പുഴയുടെ സ്വാഭാവിക ഒഴുക്ക് നശിപ്പിക്കുന്നു... പിടിച്ച് കരയിലിടണം..' ശ്രീജിത്ത് പെരുമന ഓണ്‍ എയര്‍'മീനുകള്‍ പുഴയുടെ സ്വാഭാവിക ഒഴുക്ക് നശിപ്പിക്കുന്നു... പിടിച്ച് കരയിലിടണം..' ശ്രീജിത്ത് പെരുമന ഓണ്‍ എയര്‍

3

ഗോപാല്‍ഗഞ്ചില്‍, രണ്ട് പതിറ്റാണ്ടായി ബി ജെ പിയാണ് ജയിച്ച് വരുന്നത്. എന്നാല്‍ ഇത്തവണ ശക്കതമായ മത്സരം കാഴ്ച വെക്കാന്‍ ആര്‍ ജെ ഡിക്കായി. സുഭാഷ് സിംഗിന്റെ മരണത്തെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് അനിവാര്യമായ മണ്ഡലത്തില്‍ അദ്ദേഹത്തിന്റെ കുസും ദേവി ബി ജെ പിയുടെ സ്ഥാനാര്‍ത്ഥിയായപ്പോള്‍ മോഹന്‍ പ്രസാദ് ഗുപ്തയെ ആണ് ആര്‍ ജെ ഡി മത്സരിപ്പിച്ചത്.

'ഗ്രീഷ്മ വിഷം കുടിച്ചത് ഇക്കാരണങ്ങളാല്‍.., സ്മാര്‍ട്ട് തന്നെ... പ്രതിഭാഗത്ത് ഞാനായിരുന്നെങ്കില്‍'; ആളൂര്‍'ഗ്രീഷ്മ വിഷം കുടിച്ചത് ഇക്കാരണങ്ങളാല്‍.., സ്മാര്‍ട്ട് തന്നെ... പ്രതിഭാഗത്ത് ഞാനായിരുന്നെങ്കില്‍'; ആളൂര്‍

4

അന്ധേരിയില്‍ ശിവസേന നേടിയത് വന്‍ വിജയമാണ്. ആകെ പോള്‍ ചെയ്തതില്‍ 76.78 ശതമാനം വോട്ടും ശിവസേന ഉദ്ധവ് വിഭാഗത്തിലെ റുതുജ ലത്‌കെ സ്വന്തമാക്കി. 14.89 ശതമാനം വോട്ട് നോട്ടക്ക് ലഭിച്ചത് ശ്രദ്ധേയമായി. തെലങ്കാനയിലെ മുനുഗോഡില്‍ ശക്തമായ മത്സരമാണ് നടക്കുന്നത്. അവസാന റൗണ്ടിലേക്ക് കടക്കവെ ടി ആര്‍ എസിന്‍െ ലീഡ് കുറയുന്നുണ്ട്.

English summary
By election results 2022: bjp win 3 seat and lead in one, congress lost sitting seat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X