ശിവസേന തുണച്ചു; മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന് എതിരില്ല!! പലുസ് കഡേഗാവില്‍ കൈ പൊങ്ങി
Recommended Video

മുംബൈ: മഹാരാഷ്ട്രയിയില്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടന്ന മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ഷാങ്‌ലി ജില്ലയിലെ പലുസ് കഡേഗാവ് മണ്ഡലത്തിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിശ്വജീത് പി കദം വിജയിച്ചത്. മുഖ്യ എതിരാളിയായിരുന്ന ബിജെപി തങ്ങളുടെ സ്ഥാനാര്‍ഥിയെ പിന്‍വലിച്ചതോടെയാണ് കോണ്‍ഗ്രസിന് വഴി എളുപ്പമായത്.

നേരത്തെ ബിജെപിയും ശിവസേനയും ഒരുമിച്ചാണ് നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാല്‍ ഇത്തവണ ശിവസേന കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. തുടര്‍ന്നാണ് ബിജെപി സ്ഥാനാര്‍ഥിയെ പിന്‍വലിച്ചത്. കദം ഇന്നുതന്നെ സത്യപ്രതിജ്ഞ ചൊല്ലും.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മരിച്ചതിനെ തുടര്‍ന്നാണ് ഇവിടെ തിരഞ്ഞെടുപ്പ് വേണ്ടി വന്നത്. അദ്ദേഹത്തിന്റെ മകനെ തന്നെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കുകയായിരന്നു. ഇതോടെ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മൂന്ന് നിയമസഭാ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് ജയിച്ചു. മേഘാലയയിലെ അമ്പാട്ടി മണ്ഡലത്തിലും കര്‍ണാടകത്തിലെ ആര്‍ആര്‍ നഗര്‍ മണ്ഡലത്തിലുമാണ് കോണ്‍ഗ്രസ് ജയിച്ചത്. ആര്‍ആര്‍ നഗറില്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയാകും മുമ്പ് തന്നെ ബിജെപി സ്ഥാനാര്‍ഥി പരാജയം സമ്മതിച്ചു.
മേഘാലയയില്‍ ശക്തമായ പോരാട്ടത്തിനൊടുവിലാണ് കോണ്‍ഗ്രസ് സീറ്റ് നിലനിര്‍ത്തിയത്. നാഷണല്‍ പീപിള്‍സ് പാര്‍ട്ടി അവസാന നിമിഷം വരെ വെല്ലുവിളി ഉയര്‍ത്തിയെങ്കിലും വിജയം കോണ്‍ഗ്രസിനായിരുന്നു. ആര്‍ആര്‍ നഗര്‍ മണ്ഡലത്തില്‍ ബിജെപി രണ്ടാംസ്ഥാനത്തും ജെഡിഎസ് മൂന്നാം സ്ഥാനത്തുമെത്തി. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസും ജെഡിഎസ്സും സഖ്യസര്‍ക്കാരുണ്ടാക്കിയെങ്കിലും ആര്‍ആര്‍ നഗറില്‍ തനിച്ച് തന്നെ മല്‍സരിക്കുകയായിരുന്നു. ജെഡിഎസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയാണ്.












Click it and Unblock the Notifications