• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അല്ലാഹു ജയിച്ചു, രാമന്‍ തോറ്റു!! ഉത്തര്‍ പ്രദേശില്‍ വിവാദം; വര്‍ഗീയ പ്രചാരണം, തബസ്സും നിയമനടപടിക്ക്

  • By Desk

ലഖ്‌നൗ: പ്രതിപക്ഷ കക്ഷികള്‍ ഒരുമിക്കുകയും ബിജെപി കൈരാന ലോക്‌സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ പരാജയപ്പെടുകയും ചെയ്തതോടെ ഉത്തര്‍ പ്രദേശില്‍ വ്യാപകമായി വര്‍ഗീയ പ്രചാരണങ്ങള്‍. മാസങ്ങള്‍ പിന്നിടുമ്പോള്‍ പൊതുതിരഞ്ഞെടുപ്പിനെ നേരിടേണ്ട സാഹചര്യം കൂടി കണക്കിലെടുത്താണ് പ്രചാരണം. വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ടുള്ള ചില സോഷ്യല്‍ മീഡിയ പ്രചാരണം വന്‍ പൊട്ടിത്തെറിയുണ്ടാക്കാന്‍ പോന്നതാണ്. കൈരാന മണ്ഡലത്തില്‍ ആര്‍എല്‍ഡി സ്ഥാനാര്‍ഥിയായി ജയിച്ചത് തബസ്സും ഹസനാണ്. ഉത്തര്‍ പ്രദേശില്‍ നിന്ന് ലോക്‌സഭയിലെത്തുന്ന ഏക മുസ്ലിമും ഇവര്‍ തന്നെ. ഈ ഒരു അടിത്തറയില്‍ നിന്നാണ് പ്രചാരണം...

ഹിന്ദുക്കള്‍ പരാജയപ്പെട്ടു

ഹിന്ദുക്കള്‍ പരാജയപ്പെട്ടു

വ്യാപകമായി വ്യാജ വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഫേസ്ബുക്കിലും വാട്‌സ്ആപ്പിലും ട്വിറ്ററിലുമെല്ലാം ഹിന്ദുക്കള്‍ പരാജയപ്പെട്ടു എന്ന രീതിയിലാണ് പ്രചാരണം. സാധാരണക്കാരല്ല ഈ പ്രചാരണത്തിന് ചുക്കാന്‍ പിടിക്കുന്നതെന്നാണ് ശ്രദ്ധേയം. ബിജെപിയുടെ ഉന്നത നേതാക്കള്‍വരെ ഇത്തരം പോസ്റ്റുകളോട് പ്രതികിരിക്കുന്നു.

അല്ലാഹു ജയിച്ചു, രാമന്‍ തോറ്റു

അല്ലാഹു ജയിച്ചു, രാമന്‍ തോറ്റു

അല്ലാഹു ജയിച്ചു, രാമന്‍ തോറ്റുവെന്ന് കൈരാനയില്‍ വിജയിച്ചപ്പോള്‍ തബസ്സും ഹസന്‍ പറഞ്ഞുവെന്നാണ് വിവാദമായ ഒരു പ്രചാരണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വരെ ഫോളോ ചെയ്യുന്ന ബിജെപിയുടെ സജീവ പ്രവര്‍ത്തകന്‍ കമല്‍ ത്യാഗി ഈ ഫേസ്ബുക്ക് പോസ്റ്റിന് അനുകൂലമായി പ്രതികരിച്ചിട്ടുണ്ട്. പ്രമുഖര്‍ പ്രതികരിക്കുന്നതോടെ ഇത്തരം വ്യാജ പോസ്റ്ററുകള്‍ക്ക് സ്വീകാര്യത വര്‍ധിക്കുകയാണ്.

കമല്‍ ത്യാഗിയുടെ കുറിപ്പ്

കമല്‍ ത്യാഗിയുടെ കുറിപ്പ്

ഇന്നെനിക്ക് അതിയായ സന്തോഷമുണ്ട്. കൈരാനയില്‍ പരാജയപ്പെട്ടപ്പോല്‍ അല്‍പ്പം വിഷമം തോന്നിയിരുന്നു. എന്നാല്‍ തബസും ബീഗം ഇസ്ലാം ജയിച്ചുവെന്നും ഹിന്ദുക്കള്‍ പരാജയപ്പെട്ടുവെന്നും പറഞ്ഞതോടെ എനിക്ക് സന്തോഷമായി. മോദിയെ എതിര്‍ക്കുന്നവര്‍ക്കുള്ള അടിയാണിത്. തബസുമിന് വോട്ട് ചെയ്തവര്‍ക്കുമുള്ള അടിയാണിത്- ഇതാണ് കമല്‍ ത്യാഗിയുടെ കുറിപ്പ്.

ഒട്ടേറെ പേര്‍

ഒട്ടേറെ പേര്‍

ത്യാഗിയുടെ ഫേസ്ബുക്ക് പേജിലെ കവര്‍ ഫോട്ടോ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റേതാണ്. ഒന്നര ലക്ഷ്യം ഫോളവേഴ്‌സുള്ള വ്യക്തിയാണിദ്ദേഹം. മറ്റു നിരവധി വ്യാജ സന്ദേശങ്ങളും ഇദ്ദേഹത്തിന്റെ പേജിലുണ്ട്. മോദിയെ ഫോളോ ചെയ്യുന്ന നിരവധി പേര്‍ ഈ സന്ദേശം പങ്കുവച്ചിട്ടുമുണ്ട്.

തബസും ഹസന്‍ പറയുന്നു

തബസും ഹസന്‍ പറയുന്നു

തന്റെ വിജയത്തെ മതവുമയി കൂട്ടിച്ചേര്‍ത്ത് സംസാരിച്ചിട്ടേ ഇല്ലെന്ന് തബസും ഹസന്‍ പറയുന്നു. താന്‍ മുസ്ലിമാണ്. എന്നാല്‍ എംപിയായത് മുസ്ലിംകളുടെ വോട്ട് കൊണ്ടു മാത്രമല്ല. എല്ലാവരുടെയും വോട്ട് തനിക്ക് ലഭിച്ചിട്ടുണ്ട്. മുസ്ലിംകളുടെ മാത്രം എംപിയാണെന്ന പ്രചാരണം തെറ്റാണ്. ഒരു മാധ്യമപ്രവര്‍ത്തകനാണ് തനിക്ക് ഇത്തരം പ്രചാരണം നടക്കുന്നുണ്ടെന്ന് പറഞ്ഞതും ഫേസ്ബുക്ക് സന്ദേശം കാണിച്ചുതന്നതും- തബസും പറഞ്ഞു.

നിയമനടപടിക്ക് ഒരുങ്ങി

നിയമനടപടിക്ക് ഒരുങ്ങി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അനുയായികളാണ് ഈ പ്രചാരണത്തിന് പിന്നിലെന്ന് തബസും കുറ്റപ്പെടുത്തി. വ്യാജ സന്ദേശം പ്രചരിപ്പിച്ചവര്‍ക്കെതിരെ പരാതി നല്‍കും. സന്ദേശം ശ്രദ്ധയില്‍പ്പെട്ട തന്റെ പാര്‍ട്ടിയിലുള്ളവര്‍ സന്ദേശം പ്രചരിച്ചത് എവിടെ നിന്നാണ് എന്ന് പരിശോധിച്ചു. യോഗി ആദിത്യനാഥിന്റെ സംഘടനയായ ഹിന്ദു യുവവാഹിനിയുടെ പ്രവര്‍ത്തകരാണ് പ്രചാരണത്തിന് പിന്നിലെന്ന് ബോധ്യമായെന്നും തബസും പറഞ്ഞു.

കൈരാനയില്‍ സംഭവിച്ചത്

കൈരാനയില്‍ സംഭവിച്ചത്

പ്രതിപക്ഷ പാര്‍ട്ടികള്‍ ഐക്യത്തോടെ നിന്നപ്പോഴാണ് കൈരാനയില്‍ ബിജെപി സ്ഥാനാര്‍ഥി പരാജയപ്പെട്ടത്. ആര്‍എല്‍ഡി സ്ഥാനാര്‍ഥിയായ തബസുമിനെ എസ്പി പിന്തുണയ്ക്കുകയായിരുന്നു. ബിഎസ്പിയും കോണ്‍ഗ്രസും സ്ഥാനാര്‍ഥികളെ നിര്‍ത്തിയില്ല. ആറ് ലക്ഷം മുസ്ലിം വോട്ടര്‍മാരുള്ള മണ്ഡലമാണ് കൈരാന. പ്രതിപക്ഷ വോട്ടുകള്‍ ഭിന്നിക്കാതെ വന്നതാണ് ബിജെപിക്ക് തിരിച്ചടിയായത്.

ഹൗസ് ഡ്രൈവറെ പ്രണയിച്ച സൗദി യുവതി; കാമുകനെ തേടി ഇന്ത്യയിലെത്തി!! പിന്നാലെ അറബിയും

ഗുജറാത്തില്‍ 'ദളിത് വിപ്ലവം'; കൂട്ടത്തോടെ പേര് മാറ്റി ഉന്നത ജാതിക്കാരായി, സംഘര്‍ഷം, ക്ഷുഭിത യൗവ്വനം!

കെവിന്റെത് ദുരഭിമാനക്കൊല തന്നെ; ഇല്ലാതാക്കാന്‍ രണ്ടു കാരണങ്ങളെന്ന് നീനു!! നീനുവിന്റെ മൊഴി പുറത്ത്

സൗദിയുടെ പ്രതിഷേധം തള്ളി റഷ്യ; ഖത്തറിന് അത്യാധുനിക എസ്-400!! പിന്നില്‍ ആരാണെന്നറിയാം

English summary
By elections 2018: RLD MP Tabassum Hasan will file criminal case against Adityanath’s Hindu Yuva Vahini for spreading fake hateful messages
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more