Get Updates
Get notified of breaking news, exclusive insights, and must-see stories!

ബോക്‌സാനഗറില്‍ സിപിഎമ്മിന് പിഴച്ചതെവിടെ..? മുസ്ലീം ഭൂരിപക്ഷ മണ്ഡലത്തില്‍ ബിജെപിക്ക് 80% വോട്ട്!!

അഗര്‍ത്തല: ത്രിപുരയിലെ ബോക്‌സാനഗറില്‍ സി പി എം സ്ഥാനാര്‍ത്ഥി മിസാന്‍ ഹുസൈന്റെ പരാജയത്തിന്റെ ഞെട്ടലിലാണ് പാര്‍ട്ടിയും ബി ജെ പി ഇതര കക്ഷികളും. 80 ശതമാനത്തില്‍ അധികം വോട്ട് നേടിയാണ് ഇവിടെ ബിജെപി സ്ഥാനാര്‍ത്ഥി വിജയിച്ചത്. ആറ് മാസങ്ങള്‍ക്ക് മുന്‍പ് സി പി എം 5000 വോട്ടുകള്‍ക്ക് വിജയിച്ച 50 ശതമാനത്തിലധികം ന്യൂനപക്ഷ വോട്ടര്‍മാരുള്ള മണ്ഡലമാണിത്.

ഇവിടെയാണ് കേവലം 3000 ത്തോളം വോട്ടുകള്‍ മാത്ര നേടി സിപിഎം കനത്ത പരാജയം ഏറ്റുവാങ്ങിയിരിക്കുന്നത്. മിസാന്‍ ഹുസൈന്റെ പിതാവ് സാംസുല്‍ ഹഖിന്റെ മരണത്തെ തുടര്‍ന്നാണ് ബോക്‌സാനഗര്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. അതേസമയം കനത്ത തോല്‍വിക്ക് പിന്നില്‍ ബിജെപിയുടെ അട്ടിമറിയാണ് എന്നാണ് സിപിഎം നേതൃത്വം ആരോപിക്കുന്നത്. എന്നാല്‍ ബിജെപി ഇത് നിഷേധിക്കുകയാണ്.

CPM

ബോക്‌സാനഗറിലെയും ധന്‍പൂരിലെയും തിരഞ്ഞെടുപ്പ് പ്രകടനം സംസ്ഥാന രാഷ്ട്രീയത്തില്‍ ഒരു പുതിയ യുഗത്തിന് തുടക്കമിട്ടു എന്നാണ് ബിജെപി പറയുന്നത്. മുസ്ലീം സമുദായം പോലും പാര്‍ട്ടിയുടെ വിശ്വാസ്യതയില്‍ വിശ്വാസം അര്‍പ്പിക്കുന്നു. വര്‍ഷങ്ങളായി തുടരുന്ന പ്രീണന രാഷ്ട്രീയം അവസാനിച്ചെന്നും ഭിന്നിപ്പിച്ച് ഭരിക്കുന്ന നയവും പ്രീണനവും ഒരു സമുദായത്തെ വോട്ടിംഗ് ബ്ലോക്കായി ഒതുക്കലും ഇനി നടക്കില്ല എന്നും ത്രിപുര മുഖ്യമന്ത്രി മണിക് സാഹ പറഞ്ഞു.

എന്നാല്‍ ഉപതിരഞ്ഞെടുപ്പ് ഫലം ജനങ്ങളുടെ വികാരത്തെ പ്രതിഫലിപ്പിക്കുന്നില്ലെന്നാണ് സിപിഎം നിലപാട്. ത്രിപുരയെ സ്വേച്ഛാധിപത്യ നയങ്ങളുടെ പരീക്ഷണശാലയാക്കി ബിജെപി മാറ്റിയിരിക്കുന്നു എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരി പറഞ്ഞു. ബോക്‌സാനഗറില്‍ ബിജെപി ഇതര വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിരുന്നില്ല.

എന്നിരുന്നാലും ഘടകകക്ഷികളുടെ പ്രവര്‍ത്തകരും നേതാക്കളും തമ്മിലുള്ള ഏകോപനത്തിന്റെ അഭാവം ബിജെപിയെ ഫലപ്രദമായി നേരിടാനുള്ള ഇന്ത്യന്‍ സഖ്യത്തിന്റെ പരിമിതി തുറന്നുകാട്ടുന്നതാണ് ബോക്‌സാനഗര്‍ ഫലം. ഒരു പൊതു പ്രചാരണ തന്ത്രം രൂപീകരിക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസും സംസ്ഥാനത്തെ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ ടിപ്ര മോതയും തമ്മില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു.

അതിനിടയില്‍ സിപിഎം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതില്‍ കോണ്‍ഗ്രസ് അതൃപ്തി പ്രകടിപ്പിച്ചു. ഒടുവില്‍, സിപിഎം സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായി റാലികളില്‍ പ്രസംഗിക്കുന്നതില്‍ നിന്ന് കോണ്‍ഗ്രസ് ഭാഗികമായി വിട്ടുനില്‍ക്കുകയായിരുന്നു. ഇന്ത്യാ സഖ്യത്തിന് വോട്ട് ചെയ്യാന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചെങ്കിലും ഫലപ്രഖ്യാപനത്തിന് ശേഷവും തങ്ങളുടെ അതൃപ്തി കോണ്‍ഗ്രസ് മറച്ചുവെച്ചില്ല.

ത്രിപുരയില്‍ ബിജെപിക്ക് കീഴില്‍ സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പുകള്‍ അസാധ്യമായിരിക്കുന്നു എന്നത് ഒരു വസ്തുതയാണ്. എന്നാല്‍ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളെയും ഒരുമിച്ച് കൊണ്ടുപോകുന്നതില്‍ സിപിഎം കൂടുതല്‍ സജീവമാകേണ്ടതായിരുന്നുവെന്ന് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ആശിഷ് സാഹ പറഞ്ഞു. ബോക്‌സാനഗറില്‍ നിന്ന് രണ്ട് തവണ കോണ്‍ഗ്രസ് എംഎല്‍എയായ ബില്ലാല്‍ മിയ ഓഗസ്റ്റ് 24 നബിജെപിയില്‍ ചേര്‍ന്നിരുന്നു.

1988 നും 1993 നും ഇടയില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ വര്‍ക്കിംഗ് പ്രസിഡന്റായും മന്ത്രിയായും മിയ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇതും ഫലത്തെ സ്വാധീനിച്ചു എന്നാണ് വിലയിരുത്തല്‍. 'എന്ത് വന്നാലും അഞ്ച് വര്‍ഷത്തേക്ക് സര്‍ക്കാര്‍ മാറില്ലെന്ന് ന്യൂനപക്ഷങ്ങള്‍ക്ക് അറിയാം അതുകൊണ്ട് വീണ്ടും സിപിെഎമ്മിനെ പിന്തുണക്കുന്നതില്‍ അര്‍ത്ഥമില്ല. മിയ ബിജെപിയില്‍ ചേര്‍ന്നത് അവര്‍ക്ക് ഒരു പരിധിവരെ ആത്മവിശ്വാസം നല്‍കി,' ഒരു ബിജെപി നേതാവ് പറഞ്ഞു.

മിയ വഴി 8,000-ത്തിലധികം വോട്ടര്‍മാര്‍ ബിജെപിയെ പിന്തുണച്ചു എന്നാണ് മണിക് സാഹ അവകാശപ്പെടുന്നത്. കൂടാതെ ടിപ്ര മോത തലവന്‍ പ്രദ്യോത് ദെബ്ബര്‍മയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും തമ്മിലുള്ള കൂടിക്കാഴ്ചയും ചില അനുരണനങ്ങള്‍ സൃഷ്ടിച്ചു. ടിപ്ര മോതയും സ്ഥാനാര്‍ത്ഥികളെ നിര്‍ത്താതെ മനസാക്ഷി വോട്ടിനാണ് മണ്ഡലത്തില്‍ ആഹ്വാനം ചെയ്തിരുന്നത്.

മറുവശത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത് മുന്‍ കോണ്‍ഗ്രസ് നേതാവായ തഫജ്ജല്‍ ഹുസൈനാണ്, അദ്ദേഹം ഈ മേഖലയിലെ കോണ്‍ഗ്രസിന്റെ ജനപ്രിയ മുഖമായിരുന്നു. 2013 ലെ അസംബ്ലി തെരഞ്ഞെടുപ്പില്‍ ബോക്‌സാനഗറില്‍ നിന്ന് ഹുസൈനെ സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കേണ്ടതില്ലെന്ന പാര്‍ട്ടിയുടെ തീരുമാനമാണ് അദ്ദേഹം പാര്‍ട്ടി വിടാന്‍ കാരണമായത്. അദ്ദേഹത്തിന് പ്രദേശത്ത് ആഴത്തിലുള്ള വേരുകളുണ്ട്.

പരമ്പരാഗതമായി കോണ്‍ഗ്രസുമായി ബന്ധപ്പെട്ട കുടുംബമായിരുന്നു അദ്ദേഹത്തിന്റേത് സിപിഎം സ്ഥാനാര്‍ത്ഥി മിസാന്‍ ഹുസൈന്‍ ജനങ്ങളില്‍ ആത്മവിശ്വാസം വളര്‍ത്തുന്നതില്‍ പരാജയപ്പെട്ടു. വോട്ടെടുപ്പ് ദിവസം പോലും അദ്ദേഹം വീട്ടിലായിരുന്നു. ബിജെപി നിയന്ത്രിക്കുന്നത് പോലെ ഫലപ്രദമായ ഒരു തിരഞ്ഞെടുപ്പ് യന്ത്രത്തെ ഇങ്ങനെയല്ല നേരിടേണ്ടത് എന്നാണ് കോണ്‍ഗ്രസ് പറയുന്നത്.

ടിപ്ര മോതയും ഇത് ശരിവെക്കുന്നു. ''സ്വയംഭരണാധികാരമുള്ള ജില്ലാ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ ഞങ്ങള്‍ കൃത്രിമത്വം നേരിട്ടു. മോഹന്‍പൂരില്‍ ഞാന്‍ വ്യക്തിപരമായി ആക്രമിക്കപ്പെട്ടു, പക്ഷേ ടിപ്ര പിന്മാറിയില്ല. 25 വര്‍ഷം ത്രിപുര ഭരിച്ച ഒരു പാര്‍ട്ടിക്ക് എന്ത് സംഭവിച്ചുവെന്നാണ് ഫലം കാണിക്കുന്നത് എന്ന് പ്രദ്യോത് ദെബ്ബര്‍മ പറഞ്ഞു. അതേസമയം മുന്‍ മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ ഉള്‍പ്പെടെയുള്ള ഇടത് നേതാക്കള്‍ ടിപ്ര മോത ബിജെപിയെ സഹായിക്കുന്നുവെന്ന് ആരോപിച്ചിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+