കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപിയില്‍ സമരക്കാര്‍ക്കെതിരെ നടപടി; 15 ലക്ഷം രൂപ അടയ്ക്കാന്‍ 28 പേര്‍ക്ക് നോട്ടീസ്

  • By Desk
Google Oneindia Malayalam News

ലഖ്‌നൗ: പൗരത്വ നിയമത്തിനെതിരെ വന്‍ പ്രതിഷേധം നടന്ന സംസ്ഥാനമാണ് ഉത്തര്‍ പ്രദേശ്. ഇവിടെ പോലീസ് നടപടിയില്‍ 16 പേരാണ് കൊല്ലപ്പെട്ടത്. ഒട്ടേറെ പോലീസുകാര്‍ക്കും പരിക്കേറ്റിരുന്നു. സമരക്കാര്‍ക്ക് നേരെ പ്രതികാര നടപടിയുണ്ടാകുമെന്നാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കഴിഞ്ഞദിവസം പറഞ്ഞത്. തൊട്ടുപിന്നാലെ സര്‍ക്കാരിനുണ്ടായ നഷ്ടം നികത്തണമെന്നാവശ്യപ്പെട്ട് 28 പേര്‍ക്ക് ജില്ലാ ഭരണകൂടം നോട്ടീസ് അയച്ചു.

Yogi

രാംപൂര്‍ ജില്ലാ ഭരണകൂടം 28 പേര്‍ക്ക് അയച്ച നോട്ടീസില്‍ 15 ലക്ഷം രൂപ അടയ്ക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പോലീസ് അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചവരുടെ പേരില്‍ തന്നെയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. തയ്യല്‍ ജോലി ചെയ്യുന്ന സമീര്‍, വഴിയോര കച്ചവടക്കാരന്‍ മഹ്മൂദ് എന്നിവരുള്‍പ്പെടെയുള്ളവര്‍ക്കാണ് നോട്ടീസ്. പോലീസ് വാഹനം നശിപ്പിക്കുകയും സര്‍ക്കാര്‍ വസ്തുവകകള്‍ കേടുവരുത്തുകയും ചെയ്തതിന്റെ പേരിലാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

തന്റെ മകനെ പോലീസ് അറസ്റ്റ് ചെയ്തുവെന്നും അവന്റെ മോചനത്തിന് വേണ്ടി അഭിഭാഷകനെ സമീപിക്കാന്‍ പോലും പണിമില്ലെന്നും സമീറിന്റെ മാതാവ് മുന്നി ബീഗം ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. കഴിഞ്ഞ ഞായറാഴ്ചയാണ് നായ് ബസ്തിയിലെ തങ്ങളുടെ വീട്ടിലേക്ക് പോലീസ് എത്തിയത്. സമീറിനെ അറസ്റ്റ് ചെയ്തു കൊണ്ടുപോകുകയായിരുന്നു. എന്താണ് കാര്യമെന്ന് ചോദിച്ചപ്പോള്‍ പോലീസ് ഒന്നും പറഞ്ഞില്ല. ശനിയാഴ്ച നടന്ന അക്രമങ്ങളുടെ പേരിലാണ് അറസ്റ്റ് എന്ന് പിന്നീടാണ് അറിഞ്ഞത്. സമീര്‍ ഇപ്പോള്‍ ജയിലിലാണ്. രാംപൂരില്‍ സംഘര്‍ഷം നടക്കുമ്പോള്‍ സമീര്‍ വീട്ടിലായിരുന്നുവെന്നും മുന്നി ബീഗം പറഞ്ഞു.

സമീറിന്റെ അയല്‍വാസി മഹ്മൂദിനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാള്‍ വഴിയോര കച്ചവടം നടത്തുന്ന വ്യക്തിയാണ്. ഇയാള്‍ക്കും പോലീസ് നോട്ടീസ് നല്‍കിയിട്ടുണ്ട്. സംഘര്‍ഷം നടക്കുന്ന വേളയില്‍ മഹ്മൂദ് വീട്ടിലായിരുന്നുവെന്ന് ഭാര്യാ സഹോദരന്‍ ഫഹീം പറഞ്ഞു. വാടക വീട്ടില്‍ താമസിക്കുന്ന മഹ്മൂദ് എങ്ങനെയാണ് ഇത്രയും വലിയ തുക അടയ്ക്കുക എന്നും ഫഹീം ചോദിച്ചു.

ബിലാസ്പൂര്‍ ഗേറ്റിനടുത്ത് താമസിക്കുന്ന തൊഴിലാളിയായ പപ്പുവിനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ഭാര്യ സീമ പറയുന്നു. സമീര്‍, മഹ്മൂദ്, പപ്പു എന്നിവര്‍ ജയിലിലാണ്. പോലീസ് അന്വേഷണത്തില്‍ അക്രമത്തില്‍ പങ്കെടുത്തുവെന്ന് കണ്ടെത്തിയ 28 പേര്‍ക്കാണ് നോട്ടീസ് അയച്ചതെന്ന് രാംപൂര്‍ ജില്ലാ മജിസ്‌ട്രേറ്റ് ആഞ്ജനേയ കുമാര്‍ സിങ് പറഞ്ഞു.

English summary
CAA Protest in UP: Notice sent to 28 residents to Pay Rs 15 lakh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X