സിഎഎ നടപ്പാക്കാന്‍ വൈകും; 6 മാസം കൂടി സമയം ചോദിച്ച് കേന്ദ്രം, രണ്ടു വര്‍ഷം പിന്നിടും
ദില്ലി: ഏറെ വിവാദമായതും രാജ്യം മൊത്തം സമരത്തിന് കാരണമായതുമായ പൗരത്വ ഭേദഗതി നിയമം (സിഎഎ) നടപ്പാക്കുന്നത് വൈകും. ചട്ടങ്ങള്‍ രൂപീകരിക്കാന്‍ ഇതുവരെ സര്‍ക്കാരിന് സാധിച്ചിട്ടില്ല. അടുത്ത വര്‍ഷം ജനുവരി 9 വരെ സമയം ചോദിച്ചിരിക്കുകയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് പാര്‍ലമെന്റില്‍ നല്‍കിയ മറുപടിയിലാണ് വിശദീകരണം.

പുതിയ ലുക്കില്‍ തിളങ്ങി അലക്‌സാന്‍ഡ്ര ജോണ്‍സണ്‍; വൈറലായി പുതിയ ഫോട്ടോഷൂട്ട്
2019ലാണ് പാര്‍ലമെന്റില്‍ സിഎഎ പാസാക്കിയത്. ആ വര്‍ഷം ഡിസംബര്‍ 12ന് വിജ്ഞാപനം ഇറക്കുകയും ചെയ്തു. 2020 ജനുവരി 10 മുതല്‍ വിജ്ഞാപനം പ്രാബല്യത്തിലായി. എന്നാല്‍ നിയമം നടപ്പാക്കണമെങ്കില്‍ ചട്ടങ്ങള്‍ രൂപീകരിക്കേണ്ടതുണ്ട്. അതിന് ഇതുവരെ സാധിച്ചിട്ടില്ല. ചട്ടം രൂപീകരിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് പാര്‍ലമെന്റ് സമിതിയോട് ആഭ്യന്തര വകുപ്പ് ആവശ്യപ്പെട്ടിരിക്കുകയാണ്. 2022 ജനുവരി ഒമ്പത് വരെയാണ് സമയം ചോദിച്ചിരിക്കുന്നത്. ഇതോടെ നിയമം പ്രാബല്യത്തില്‍ വരണമെങ്കില്‍ രണ്ടു വര്‍ഷമാകുമെന്ന് ചുരുക്കം.
പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് പീഡനം കാരണം ഇന്ത്യയില്‍ അഭയം ചോദിച്ചെത്തിയ മത ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് പൗരത്വം കൊടുക്കുമെന്നതാണ് സിഎഎയുടെ ഉള്ളടക്കം. മുസ്ലിങ്ങളെ ഒഴിവാക്കിയതാണ് വിവാദത്തിന് ഒരു കാരണം. മതം അടിസ്ഥാനമാക്കി പൗരത്വം നല്‍കുന്നത് വലിയ വിപത്തിന് കാരണമാകുമെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് വിവേചനത്തിന് കാരണമാകുമെന്നും അഭിപ്രായം ഉയര്‍ന്നിരുന്നു. അതുകൊണ്ടുതന്നെ വലിയ വിമര്‍ശനമാണ് നിയമത്തിനെതിരെ ഉയര്‍ന്നത്. ശക്തമായ സമരമാണ് നിയമത്തിനെതിരെ ഉയര്‍ന്നത്. കൊവിഡ് വ്യാപനമുണ്ടായ വേളയിലാണ് സമരം അവസാനിച്ചത്.
റഷ്യയിൽ വെക്കേഷന ആഘോഷിച്ച് പ്രിയ മോഹൻ; വൈറലായി ചിത്രങ്ങൾ












Click it and Unblock the Notifications