ക്യാബ് ഡ്രൈവറുടെ ക്രൂരത അതിരുകടന്നു; ഇടിച്ച് വീഴ്ത്തിയ കുട്ടി കാറില്‍ മരിച്ചു വീണു!!

  • Written By:
Subscribe to Oneindia Malayalam

ദില്ലി: ക്യാബ് ഇടിച്ച് പരിക്കേറ്റ നാല് വയസ്സുകാരനെ കാറിലിരുത്തി ക്യാബ് ഡ്രൈവറുടെ ക്രൂരത. വാഹനം പിറകോട്ടെടുക്കുമ്പോള്‍ കാറിടിച്ച് പരിക്കേറ്റ കുട്ടിയെയും അമ്മയേയും ആശുപത്രിയിലേക്കെന്ന് പറഞ്ഞ് വണ്ടിയില്‍ കയറ്റിയ ഡ്രൈവര്‍ അഞ്ച് മണിക്കൂറോളമാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കാതെ പരിക്കേറ്റ കുട്ടിയുമായി നഗരത്തില്‍ സഞ്ചരിച്ചത്. സംഭവം പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യരുതെന്ന് കുട്ടിയുടെ അമ്മയെ ബോധ്യപ്പെടുത്തുന്നതിന് വേണ്ടിയായിരുന്നു ഡ്രൈവറുടെ സാഹസം.

32കാരനായ രാഹുലിനെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. അപകടം സംഭവിച്ച് അഞ്ച് മണിക്കൂറിന് ശേഷവും ചികിത്സ ലഭിയ്ക്കാതായ കുട്ടി കാറില്‍ വച്ച് മരിക്കുകയായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് പരാതി ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. രാത്രി വീട്ടില്‍ നിന്നാണ് ഇയാള്‍ അറസ്റ്റിലാവുന്നത്. ഈക്കോ ക്യാബ് ഡ്രൈവറാണ് അറസ്റ്റിലായത്.

English summary
A cabbie ran over a four-year-old boy in northwest Delhi's Mukherjee Nagar and then allegedly spent the next five hours driving the dying victim and his mother around the city, trying to convince the mom not to report the accident while telling her that none of the hospitals they visited were willing to admit the boy. Having received no medical attention for five precious hours, the boy, Rohit Kumar, died inside the cab. The driver, Rahul, 32, was later arrested.
Please Wait while comments are loading...