കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാറുകള്‍ക്ക് വില കുത്തനെ കൂട്ടുന്നു; ജിഎസ്ടിയില്‍ മാറ്റം, വില കൂടുന്ന കാറുകള്‍ ഇതാണ്

ജിഎസ്ടി വന്നതിന് ശേഷം നേരത്തെ സര്‍ക്കാരിന് ലഭിച്ചിരുന്ന വരുമാനം ലഭിക്കുന്നില്ലത്രെ.

  • By വിശ്വനാഥന്‍
Google Oneindia Malayalam News

ദില്ലി: കാറുകള്‍ക്ക് വില കുത്തനെ വര്‍ധിക്കുന്നു. എസ്‌യുവികള്‍ക്ക് മാത്രമല്ല, ഇടത്തരം കാറുകള്‍ക്കും വില കൂടും. ഇടത്തരക്കാരെ നേരിട്ട് ബാധിക്കുന്ന തരത്തിലാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ ഓര്‍ഡിനന്‍സ് ഇറക്കാന്‍ പോകുന്നത്. വൈകാതെ തന്നെ ഈ ഓര്‍ഡിനന്‍സ് നിയമമാക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

ജിഎസ്ടിയുടെ വരവ് തിരിച്ചടിയാണോ അതോ നേട്ടമാണോ എന്ന കാര്യങ്ങളില്‍ ചര്‍ച്ച ഇപ്പോഴും തുടരുകയാണ്. രണ്ട് വാദവും തകൃതിയായി നടക്കുന്നതിനിടെയാണ് പുതിയ വിവരം പുറത്തുവരുന്നത്. എത്ര ശതമാനമാണ് സര്‍ക്കാര്‍ വര്‍ധിപ്പിക്കാന്‍ പോകുന്നത്. വിശദീകരിക്കാം.

വില വര്‍ധിക്കുന്ന കാറുകള്‍

വില വര്‍ധിക്കുന്ന കാറുകള്‍

ഇടത്തരം കാറുകള്‍, വലിയ കാറുകള്‍, എസ് യുവികള്‍, ആഡംബര കാറുകള്‍ എന്നിവയ്‌ക്കെല്ലാം വില വര്‍ധിക്കും. ഉടനെ ഇതിന്റെ പ്രഖ്യാപനം വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സെസ് വര്‍ധിപ്പിക്കും

സെസ് വര്‍ധിപ്പിക്കും

ഇത്തരം കാറുകളുടെ സെസ് വര്‍ധിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം. നിരക്കുകളില്‍ മാറ്റം വരുമ്പോള്‍ ജിഎസ്ടിയില്‍ മാറ്റം വരും. അപ്പോള്‍ വിലയും കൂടും.

എട്ടാം വകുപ്പ് ഭേദഗതി

എട്ടാം വകുപ്പ് ഭേദഗതി

സെസ് നിരക്കില്‍ മാറ്റം വരുത്തണമെങ്കില്‍ ജിഎസ്ടി നിയമത്തിലെ എട്ടാം വകുപ്പ് ഭേദഗതി ചെയ്യണം. അതിന് പാര്‍ലമെന്റ് സമ്മേളനം നടക്കേണ്ടതും ആവശ്യമാണ്.

പുതിയ ഓര്‍ഡിനന്‍സ്

പുതിയ ഓര്‍ഡിനന്‍സ്

ഇപ്പോള്‍ പാര്‍ലമെന്റ് സമ്മേളനം നടക്കുന്നില്ല. ഈ സാഹചര്യത്തിലാണ് പുതിയ ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

അഭിപ്രായം തേടും

അഭിപ്രായം തേടും

വിഷയത്തില്‍ ബന്ധപ്പെട്ട മന്ത്രാലയങ്ങളുടെ അഭിപ്രായം തേടാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്. ഓര്‍ഡിനന്‍സ് ഇറക്കി, അടുത്ത പാര്‍ലമെന്റ് ചേരുമ്പോള്‍ നിയമമാക്കി മാറ്റും.

28 ശതമാനം ജിഎസ്ടി

28 ശതമാനം ജിഎസ്ടി

കാറുകള്‍ക്ക് ഇപ്പോള്‍ 28 ശതമാനം ജിഎസ്ടി ഈടാക്കുന്നുണ്ട്. അതിന് പുറമെ ഒരു ശതമാനം മുതല്‍ 15 ശതമാനം വരെ സെസ്സും ഈടാക്കുന്നു.

സെസ് 25 ശതമാനമാക്കും

സെസ് 25 ശതമാനമാക്കും

15 ശതമാനം വരെയുള്ള സെസ് 25 ശതമാനമാക്കാനാണ് തീരുമാനം. ഓര്‍ഡിനന്‍സ് പുറത്തിറക്കിയാല്‍ അടുത്ത തീരുമാനം ജിഎസ്ടി കൗണ്‍സിലിന്റേതായിരിക്കും.

വരുമാനം ലഭിക്കുന്നില്ലത്രെ

വരുമാനം ലഭിക്കുന്നില്ലത്രെ

ജിഎസ്ടി വന്നതിന് ശേഷം നേരത്തെ സര്‍ക്കാരിന് ലഭിച്ചിരുന്ന വരുമാനം ലഭിക്കുന്നില്ലത്രെ. അതായത് വിവിധ ഇനങ്ങളില്‍ 52 ശതമാനം മുതല്‍ 54.72 ശതമാനം വരെ നികുതി ഈടാക്കിയിരുന്നു.

നികുതി നഷ്ടം ഒഴിവാക്കാന്‍

നികുതി നഷ്ടം ഒഴിവാക്കാന്‍

ജിഎസ്ടിയുടെ വരവോടെ ഇത് 43 ശതമാനമായി കുറഞ്ഞു. കാറുകള്‍ക്ക് വില കുറയുമെന്ന പ്രചാരണം ഉണ്ടാകാന്‍ ഇടയാക്കിയത് ഇക്കാര്യമാണ്. ഈ നികുതി നഷ്ടം ഒഴിവാക്കാനാണ് 10 ശതമാനം കൂടി സെസ് വര്‍ധിപ്പിക്കുന്നത്.

എന്താണ് യാഥാര്‍ഥ്യം

എന്താണ് യാഥാര്‍ഥ്യം

ഫലത്തില്‍ വില വര്‍ധിക്കുകയല്ല ചെയ്യുന്നത്. ജൂലൈ ഒന്നിന് ജിഎസ്ടി വന്നപ്പോള്‍ നികുതിയിനത്തിലുണ്ടായ കുറവ് ഇപ്പോള്‍ നികത്തപ്പെടുകയാണ്. എസ്‌യുവികള്‍ക്ക് 1.1 ലക്ഷം മുതല്‍ മൂന്ന് ലക്ഷം വരെ വില കുറഞ്ഞിരുന്നു. ഈ കുറവ് ഇല്ലാതാക്കുകയാണ് പുതിയ ഓര്‍ഡിനന്‍സ് ചെയ്യുക.

ചെറിയ കാറുകള്‍ക്ക് പ്രശ്‌നമില്ല

ചെറിയ കാറുകള്‍ക്ക് പ്രശ്‌നമില്ല

ചെറിയ കാര്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ ഭയപ്പെടേണ്ടതില്ല. കാരണം ഇത്തരം കാറുകളില്‍ കാര്യമായ വില വര്‍ധനവുണ്ടാകില്ല. ചെറിയ കാറുകളുടെ സെസ് വര്‍ധിപ്പിക്കുന്നില്ല.

ഒരു ശതമാനമാണ് സെസ്

ഒരു ശതമാനമാണ് സെസ്

നാല് മീറ്റര്‍ വരെ നീളവും 1200 സിസിയില്‍ താഴെ എഞ്ചിനുമുള്ള പെട്രോള്‍ വാഹനങ്ങള്‍ക്ക് ഒരു ശതമാനമാണ് സെസ്. അതുകൊണ്ട് തന്നെ ചെറിയ കാര്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ ആശങ്കപ്പെടേണ്ട. മറ്റുചില ചെറിയ കാറുകള്‍ക്ക് നാല് ശതമാനം വരെയാണ് സെസ്.

English summary
Cabinet consider hike GST cess on Cars
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X