കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മനേക ഗാന്ധിയുടെ കുറവ് സ്മൃതി നികത്തും... ഇത്തവണ ടെക്‌സ്‌റ്റൈല്‍സിനൊപ്പം വനിത ശിശുക്ഷേമ വകുപ്പും

Google Oneindia Malayalam News

ദില്ലി: മോദി മന്ത്രിസഭയിലെ വകുപ്പ് വിഭജനം പൂര്‍ത്തിയായി. കഴിഞ്ഞ തവണ ടെക്‌സ്റ്റൈല്‍സ് വകുപ്പ് ലഭിച്ച സ്മൃതി ഇറാനിക്ക് ഇത്തവണ വനിത ശിശുക്ഷേമ വകുപ്പിന്റെ ചുമതല കൂടിയാണ്. കഴിഞ്ഞ മന്ത്രിസഭയില്‍ മനേക ഗാന്ധിയ്ക്കായിരുന്നു വനിത ശിശുക്ഷേമ വകുപ്പ്.

<strong>സൗന്ദര്യ മത്സരത്തില്‍ നിന്ന് സീരിയല്‍ നായികയിലേക്ക്... മോദിയുടെ പെങ്ങളൂട്ടിയായി രാഷ്ട്രീയത്തില്‍; രാഹുലിനെ വീഴ്ത്തിയ ജയിന്റ് കില്ലറായി വീണ്ടും മന്ത്രിക്കസേരയില്‍</strong>സൗന്ദര്യ മത്സരത്തില്‍ നിന്ന് സീരിയല്‍ നായികയിലേക്ക്... മോദിയുടെ പെങ്ങളൂട്ടിയായി രാഷ്ട്രീയത്തില്‍; രാഹുലിനെ വീഴ്ത്തിയ ജയിന്റ് കില്ലറായി വീണ്ടും മന്ത്രിക്കസേരയില്‍

ഇത്തവണയും ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടെങ്കിലും മന്ത്രിസഭയില്‍ നിന്ന് മനേക ഗാന്ധിയെ ഒഴിവാക്കുകയായിരുന്നു. എന്തായാലും സുപ്രധാന വകുപ്പുകളില്‍ ഒന്ന് തന്നെ ആണ് സ്മൃതി ഇറാനിയ്ക്ക് ലഭിച്ചിട്ടുള്ളത്.

2014 ല്‍ അമേഠിയില്‍ രാഹുല്‍ ഗാന്ധിയോട് പരാജയപ്പെട്ട സ്മൃതി ഇറാനിയെ നരേന്ദ്ര മോദി ക്യാബിനറ്റ് മന്ത്രിയാക്കിയിരുന്നു. സുപ്രധാന വകുപ്പായ മാനവ വിഭവ ശേഷി വകുപ്പായിരുന്നു അന്ന് സ്മൃതിയ്ക്ക് ആദ്യം നല്‍കിയത്. വകുപ്പിന് കീഴില്‍ വിവാദങ്ങള്‍ പതിവായതോടെ മന്ത്രിസഭ പുന:സംഘടനയില്‍ സ്മൃതി ഇറാനിക്ക് ടെക്‌സ്റ്റൈല്‍സ് വകുപ്പ് നല്‍കുകയായിരുന്നു.

മോദിയുടെ സ്വന്തം ആള്‍

മോദിയുടെ സ്വന്തം ആള്‍

തിരഞ്ഞെടുപ്പില്‍ തോറ്റ ഒരാള്‍ക്ക് ക്യാബിനറ്റ് മന്ത്രി പദവി നല്‍കുക എന്നത് പുതിയൊരു സംഭവം ഒന്നും ആയിരുന്നില്ല. എന്നാല്‍ ഭരണ തലത്തില്‍ യാതൊരു മുന്‍പരിചയവും ഇല്ലാത്ത സ്മൃതി ഇറാനിയെ 2014 ല്‍ ക്യാബിനറ്റ് മന്ത്രിയാക്കിയപ്പോള്‍ പലരും ഞെട്ടി.

സുപ്രധാന വകുപ്പായ മാനവ വിഭവശേഷി വകുപ്പായിരുന്നു അന്ന് സ്മൃിത ഇറാനിയ്ക്ക് നല്‍കിയത്. നരേന്ദ്ര മോദിയ്ക്ക് ഏറെ വാത്സല്യമുള്ള നേതാവായിരുന്നു സ്മൃതി ഇറാനി.

ഇത്തവണ ജയിന്റ് കില്ലര്‍

ഇത്തവണ ജയിന്റ് കില്ലര്‍

എന്നാല്‍ ഇത്തവണ ജയിന്റ് കില്ലര്‍ ആയാണ് സ്മൃതി ലോക്‌സഭയില്‍ എത്തിയിരിക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ ആണ് അമേഠിയില്‍ അരലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ സ്മൃതി പരാജയപ്പെടുത്തിയത്. കേന്ദ്ര മന്ത്രിസഭയില്‍ ഏറ്റവും വലിയ വിജയങ്ങള്‍ നേടിയവരില്‍ പ്രധാനിയാണ് സ്മൃതി ഇറാനി.

അര്‍ഹിച്ച പ്രാധാന്യം

അര്‍ഹിച്ച പ്രാധാന്യം

കഴിഞ്ഞ തവണ മാനവ വിഭവശേഷി വകുപ്പ് കിട്ടിയത് പോലെ ഉള്ള ഒരു പ്രാതിന്ധ്യം ഇത്തവണ സ്മൃതി ഇറാനിക്ക് കിട്ടിയോ എന്നും സംശയിക്കാം. എന്നാല്‍ മനേക ഗാന്ധിയുടെ വകുപ്പായിരുന്ന വനിത ശിശുക്ഷേമ വകുപ്പ് സ്മൃതിയ്ക്ക് നല്‍കിയത് ഈ ആക്ഷേപത്തെ മറികടക്കുന്നതാണ്.

സ്ത്രീകള്‍ക്ക് വേണ്ടി

സ്ത്രീകള്‍ക്ക് വേണ്ടി

സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്നു എന്ന് അവകാശപ്പെടുന്ന ആളാണ് സ്മൃതി ഇറാനി. ബലാത്സംഗ കേസുകളില്‍ പുരുഷന്‍മാര്‍ക്ക് വധശിക്ഷ ഏര്‍പ്പെടുത്തണം എന്നൊക്കെ മുമ്പ് ആവശ്യപ്പെട്ടിട്ടുണ്ട സ്മൃതി ഇറാനി. സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ സ്മൃതിയുടെ ഭാഗത്ത് നിന്ന് വിട്ടുവീഴ്ചയുണ്ടാകില്ലെന്ന് പ്രതീക്ഷിക്കാം.

English summary
Cabinet Ministers of India 2019: Smriti Irani will hold Women and Child Development Ministry along with Textiles
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X