വീടുകളിൽ 24 മണിക്കൂറും വൈദ്യുതി; പുതിയ ചട്ടവുമായി കേന്ദ്രസർക്കാർ
ദില്ലി; വീടുകളിൽ 24 മണിക്കൂറും വൈദ്യുതി ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ചട്ടങ്ങള്‍ പരിഷ്‌കരിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. വൈദ്യുതി വിതരണം തടസപ്പെട്ടാൽ ഉപഭോക്താവിന് നഷ്ടപരിഹാരം ലഭ്യമാകുന്ന തരത്തിലാവും പുതിയ വ്യവസ്ഥകൾ. കേന്ദ്ര ഊര്‍ജ മന്ത്രാലയം അന്തിമ രൂപംനല്‍കിയ പുതിയ താരിഫ് നയത്തിൽ ഊർജ്ജ വിതരണ കമ്പനികളുടെ പങ്കും ഉത്തരവാദിത്തവും ഉപഭോക്താവിന്റെ അവകാശങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
പുതിയ താരിഫ് നയം ഊർജ്ജ മന്ത്രാലയത്തിന്റെ അനുമതിയ്ക്കായി സമർപ്പിച്ചിരിക്കുകയാണ്. നയം നിലവിൽ വരുന്നതോടെ ഉപഭോക്താക്കൾക്ക് തടസമില്ലാതെ വൈദ്യുതി ലഭ്യമാകുമെന്ന് സർക്കാരിനോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി. മുന്നറിയിപ്പ് നൽകാതെ വൈദ്യുതി മുടങ്ങുകയോ മുന്‍കൂട്ടി അറിയിച്ച സമയത്തിന് ശേഷം വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാതിരിക്കുകയോ ചെയ്താല്‍ ഉപഭോക്താവിന് നഷ്ടപരിഹാരം ലഭ്യമാകുന്ന തരത്തിലാണ് പദ്ധതി.

Recommended Video
നഷ്ടപരിഹാരം ഉപഭോക്താക്കളുടെ അക്കൗണ്ടിലേക്കായിരിക്കും ലഭിക്കുക. ഇതോടെ വൈദ്യുതി ബിൽ അടയ്ക്കുമ്പോൾ ഈ ക്രെഡിറ്റ് ഉപയോഗിക്കാൻ അവസരം ലഭിക്കും. രാജ്യത്ത് വൈദ്യുതി ഉത്പാദനം ആവശ്യത്തിലും അധികമായ സാഗചര്യത്തിലാണ് ചട്ടഭേദഗതി നടത്താൻ ഒരുങ്ങുന്നതെന്ന് മന്ത്രാലയത്തോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി.
എല്ലാ സംസ്ഥാനങ്ങൾക്കും പുതിയ വ്യവസ്ഥകൾ ബാധകമാകും. പദ്ധതി വിജയകരമായി നടപ്പായാൽ രാജ്യത്തെ വൈദ്യുതി വിതരണ രംഗത്തെ ഏറ്റവും വലിയ പരിഷ്കാരമാകും ഇതെന്ന് ഊർജ്ജ മന്ത്രാലയം വ്യക്തമാക്കന്നു.
ഊർജ്ജ മേഖലയിൽ രണ്ട് പ്രധാന പരിഷ്കാരങ്ങൾ നടപ്പാക്കാനാണ് കേന്ദ്രസർക്കാർ ഒരുങ്ങുന്നത്. ഒന്ന് താരിഫ് പോളിസിയിലൂടെയും മറ്റൊന്ന് പുതിയ വൈദ്യുതി നിയമത്തിലൂടെയും.പുതിയ താരിഫ് നയവും ഇലക്ട്രിസിറ്റി ആക്ടും യാഥാര്‍ഥ്യമാകുന്നതോടെ വൈദ്യുതി വിതരണം മത്സരാധിഷ്ഠിതമാകുമെന്നും ഉപഭോക്താക്കള്‍ക്കും വിതരണക്കാർക്കും ഒരു പോലെ ഇതിന്റെ പ്രയോജനം ലഭിക്കുമെന്നും മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.
പുതിയ താരിഫ് നയം ഉടന്‍ നടപ്പിലാക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.












Click it and Unblock the Notifications