Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയിൽ കുത്തനെ ഉയർന്ന് 'സിസേറിയൻ' കണക്കുകൾ; സ്വകര്യ ആശുപത്രികളിൽ പ്രതിവർഷം എത്തുന്നത് 5,000 കോടി

ദില്ലി; സ്വകാര്യ ആശുപത്രികളിൽ പ്രതിവർഷം 5,000 കോടിയുടെ സിസേറിയനുകൾ നടക്കുന്നുണ്ടെന്ന് കണക്കുകൾ. ഔദ്യോഗിക റിപ്പോർട്ടുകളിൽ നിന്ന് സമാഹരിച്ച ഡാറ്റയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. സാമ്പിൾ രജിസ്ട്രേഷൻ സിസ്റ്റം, സിവിൽ രജിസ്ട്രേഷൻ സിസ്റ്റം, നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് എന്നിവയാണ് കണക്കുകൾ തയ്യാറാക്കിയത്.

2018 ൽ ഇന്ത്യയിൽ 28.5 ലക്ഷം സിസേറിയനുകളാണ് നടന്നതെന്ന് പഠനം പറയുന്നു. ഇത് അന്തർദേശീയ തലത്തിൽ അംഗീകരിക്കപ്പെട്ടിട്ടുള്ള അനുപാതത്തേക്കാൾ ഉയർന്ന നിരക്കാണ്. ഒരു സിസേറിയനായി 18,000 രൂപയോളമാണ് ചെലവാകുന്നത്. ഇതനുസരിച്ച് രാജ്യത്ത് നടക്കുന്ന സിസേറിയനുകൾക്ക് ആകെ 5,130 കോടി രൂപയാണ് ചെലവ് വരികയെന്ന് റിപ്പോർട്ടിൽ പറയുന്നു.

 maternity-pregnan

Recommended Video

cmsvideo
    Masks that can be used to get rid of Corona | Oneindia Malayalam

    2018 ൽ ഇന്ത്യയിൽ 26 ദശലക്ഷം കുഞ്ഞുങ്ങൾ ജനിച്ചുണ്ടെന്നാണ് ഈ വർഷത്തെ സിവിൽ രജിസ്ട്രേഷൻ സിസ്റ്റം (സിആർ‌എസ്) റിപ്പോർട്ടിൽ പറയുന്നത്. ആരോഗ്യ ചെലവ് സംബന്ധിച്ച എൻഎസ്ഒ റിപ്പോർട്ട് പ്രകാരം ഗ്രാമപ്രദേശങ്ങളിൽ 21.3 ശതമാനം പ്രസവങ്ങളും നഗരപ്രദേശങ്ങളിൽ 47.8 ശതമാനം പ്രസവങ്ങളും സ്വാകര്യ ആശുപത്രികളിലാണ് നടക്കുന്നത്. ഇതിൽ ഗ്രാമങ്ങളിൽ 39.6 ലക്ഷം കുഞ്ഞുങ്ങളും നഗരങ്ങളിൽ 35.4 ലക്ഷം കുഞ്ഞുങ്ങളുമാണ് പിറക്കുന്നത്. അതായത് 75 ലക്ഷം കുട്ടികൾ സ്വകാര്യ ആശുപത്രികളിൽ മാത്രം ജനിക്കുന്നു . സർക്കാർ ആശുപത്രികളിലേതിനെക്കാൾ 55 ശതമാനം അധിക തുകയാണ്
    സ്വകാര്യ ആശുപത്രികളിൽ സിസേറിയനായി ഈടാക്കുന്നത്.

    ആരോഗ്യപരിപാലന രംഗത്ത് മുൻപന്തിയിൽ നിൽക്കുന്ന നോർഡിക് രാജ്യങ്ങളിൽ 17 ശതമാനം മാത്രമാണ് സിസേറിയൻ നടക്കുന്നത്. 1985 മുതൽ സിസേറിയന് അനുയോജ്യമായ നിരക്ക് 10-15 ശതമാനമാണെന്ന് അന്താരാഷ്ട്ര ആരോഗ്യസംരക്ഷണ സമൂഹം വിലയിരുത്തിയതായി ലോകാരോഗ്യ സംഘടനയുടെ പ്രസ്താവനയിൽ പറയുന്നു. 2005-06ൽ 9 ശതമാനത്തിൽ നിന്ന് 2015 ൽ 18 ശതമാനമായും ഏറ്റവും ഒടുവിലായി വന്ന കണക്ക് പ്രകാരം 28 ശതമാനവുമാണ് ഇന്ത്യയിൽ സിസേറിയൻ നടത്തുന്നത്.

    2015-16-കാലഘട്ടത്തിലെ 17 ശതമാനത്തിൽ നിന്നും സിസേറിയൻ നിരക്ക് 28 ശതമാനമായി വർധിച്ചുവെന്നത് ആശങ്കാജനകമാണെന്ന് സീതാറാം ഭാരതീയ ആശുപത്രിയിലെ ഡോ റിങ്കു സെൻഗുപ്ത പറയുന്നു. ഇക്കാര്യത്തിൽ അടിയന്തര ഇടപെടൽ ആവശ്യമായിട്ടുണ്ട്. സിസേറിയൻ മൂലം കുടുംബങ്ങൾക്ക് വരുന്ന ഉയർന്ന ചെലവ് പ്രധാന പ്രശ്നാമണ്. ഒപ്പം കൂടുതൽ ആശങ്കാജനകമായ കാര്യം അമിതമായ സി-സെക്ഷനുകളുടെ ഫലമായുണ്ടാകുന്ന സങ്കീർണതകളാണ്, പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളിൽ, റിങ്കു പറഞ്ഞു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+