Get Updates
Get notified of breaking news, exclusive insights, and must-see stories!

ബെംഗളൂരുവില്‍ യുവതി ഓടുന്ന ബസില്‍ കൂട്ടമാനഭംഗത്തിനിരയായി!

ബെംഗളൂരു: രാജ്യത്തെ നടുക്കി ബെംഗളൂരു നഗരിയിലും കൂട്ടമാനഭംഗം. ദില്ലിയില്‍ പെണ്‍കുട്ടി ഓടുന്ന ബസില്‍ കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിന് സമാനമായ പീഡനം ബെംഗളൂരു നഗരത്തിലും നടന്നു. ഓടുന്ന മിനി ബസില്‍ കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് പീഡനം നടക്കുന്നത്. 22 വയസ് പ്രായമുള്ള കോള്‍ സെന്റര്‍ ജീവനക്കാരിയാണ് ദാരുണ സംഭവത്തിന് ഇരയായത്.

മൂന്നു പേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും തുടര്‍ന്ന് ഇലക്ട്രോണിക് സിറ്റി ജംഗ്ഷനില്‍ ഉപേക്ഷിക്കുകയുമായിരുന്നു. ശനിയാഴ്ചയാണ് സംഭവം നടക്കുന്നത്, മധ്യപ്രദേശ് സ്വദേശിയാണ് കൂട്ടമാനഭംഗത്തിന് ഇരയായത്.

സംഭവം നടക്കുന്നത്

സംഭവം നടക്കുന്നത്

ബൊമ്മനഹള്ളിയിലെ ഓഫീസില്‍ നിന്ന് വീട്ടിലേക്ക് മടങ്ങവെയാണ് സംഭവം നടക്കുന്നത്. എച്ച്എസ്ആര്‍ ലേഔട്ടിലെ വീട്ടിലേക്ക് ബസ് കാത്തുനിന്ന പെണ്‍കുട്ടി മുന്നിലെത്തിയ മിനി ബസില്‍ കയറുകയായിരുന്നു. ഡ്രൈവറെ പെണ്‍കുട്ടിക്ക് പരിചയമുണ്ടായിരുന്നു. ബസില്‍ ഡ്രൈവറും ക്ലീനറും മൂന്നുപേരും ഉണ്ടായിരുന്നു.

ആളൊഴിഞ്ഞ സ്ഥലത്ത്

ആളൊഴിഞ്ഞ സ്ഥലത്ത്

വണ്ടിയില്‍ ഉണ്ടായിരുന്ന മറ്റു മൂന്നുപേരെ മഡിവാളയിലെ അയ്യപ്പസ്വാമി ക്ഷേത്ര പരിസരത്ത് ഇറക്കുകയായിരുന്നു. പോകേണ്ട വഴി മാറിയപ്പോള്‍ യുവതിക്ക് സംശയം തോന്നുകയും വാഹനം നിര്‍ത്താന്‍ ആവശ്യപ്പെടുകയുമായിരുന്നു. ഹൊസൂര്‍ റോഡിലൂടെ ഒരു ആളൊഴിഞ്ഞ സ്ഥലത്തേക്കാണ് വാഹനം നീങ്ങിയത്.

കത്തി കാണിച്ചു

കത്തി കാണിച്ചു

ബഹളം വെച്ചപ്പോള്‍ കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ആളൊഴിഞ്ഞ ഭാഗത്ത് വണ്ടി നിര്‍ത്തി പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.

മടിവാള ക്ഷേത്രത്തിനടുത്ത് ഉപേക്ഷിച്ചു

മടിവാള ക്ഷേത്രത്തിനടുത്ത് ഉപേക്ഷിച്ചു

പീഡനം കഴിഞ്ഞ് പുലര്‍ച്ചെ രണ്ടു മണിയോടെ പെണ്‍കുട്ടിയെഇലക്ട്രോണിക് സിറ്റി ജംഗ്ഷനില്‍ ഉപേക്ഷിക്കുകയാണുണ്ടായത്.

സഹായത്തിനായി വിളിച്ചത് സുഹൃത്തിനെ

സഹായത്തിനായി വിളിച്ചത് സുഹൃത്തിനെ

ക്രൂര പീഡനത്തിനിരയായ പെണ്‍കുട്ടി സഹായത്തിനായി സുഹൃത്തിനെ ഫോണ്‍ വിളിക്കുകയാണ് ചെയ്തത്. സുഹൃത്ത് സംഭവ സ്ഥലത്തെത്തി പെണ്‍കുട്ടിയെ സെന്റ് ജോണ്‍സ് ആശുപത്രിയില്‍ എത്തിച്ചു. ചികിത്സ ലഭിച്ച പെണ്‍കുട്ടിയുടെ ആരോഗ്യ നില മെച്ചപ്പെട്ടതോടെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജായി.

പ്രതികള്‍ക്കായുള്ള തിരച്ചില്‍

പ്രതികള്‍ക്കായുള്ള തിരച്ചില്‍

പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പ്രതികള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഇതിനിടയില്‍ സംശയം തോന്നിയ കുറച്ചു പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. എന്നാല്‍, ഇവരല്ല പ്രതികളെന്ന് പെണ്‍കുട്ടി പറയുകയായിരുന്നു. പ്രതികളുടെ രേഖാച്ചിത്രം പെണ്‍കുട്ടിയുടെ സഹായത്തോടെ വരച്ചെടുത്തിട്ടുണ്ട്. ഇന്ദിരാ നഗര്‍ ആര്‍ടിഒയില്‍ രജിസ്റ്റര്‍ ചെയ്ത പ്രൈവറ്റ് മിനി ബസാണ് അക്രമികള്‍ ഉപയോഗിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുമുണ്ട്.

ദില്ലി കൂട്ടമാനഭംഗത്തിന് സമാനം

ദില്ലി കൂട്ടമാനഭംഗത്തിന് സമാനം

ദില്ലിയില്‍ നടന്ന ഞെട്ടിപ്പിക്കുന്ന കൂട്ടമാനഭംഗത്തിന് സമാനമായ സംഭവമാണ് വീണ്ടും നടന്നിരിക്കുന്നത്. പ്രതിഷേധങ്ങളും സംരക്ഷണവും ശക്തമാകുമ്പോഴും സ്ത്രീകള്‍ക്കെതിരെയുള്ള അക്രമം തുടര്‍ക്കഥയാകുകയാണ്. ഓരോ സംഭവത്തിലും ഇന്ത്യ നാണം കെട്ട് തലക്കുനിക്കേണ്ടി വരികയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+