കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'യുവര്‍ ഓണര്‍' വിളി നിര്‍ബന്ധമില്ല: സുപ്രീം കോടതി

  • By Aswathi
Google Oneindia Malayalam News

ദില്ലി: ബ്രിട്ടീഷുകാര്‍ ഇന്ത്യവിട്ട് പോയെങ്കിലും അവരവശേഷിപ്പിച്ച ചില വാക്കുകളും സംസ്‌കാരങ്ങളും നമ്മള്‍ ഇന്നും പിന്തുടരുന്നുണ്ട്. സാധരണക്കാരന്‍ മുതല്‍ പരമോന്നത നീതിപീഠം വരെ. ചിലത് സംസ്‌കരമായും പാരമ്പര്യമായും നമ്മള്‍ തന്നെ വിശ്വസിച്ചും കഴിഞ്ഞു. എന്നാല്‍ അങ്ങനെയല്ല കാര്യങ്ങള്‍. ബ്രിട്ടീഷുകാര്‍ കൊണ്ടുവന്ന സംസ്‌കരത്തോടും വാക്കുകളോടും എതിര്‍പ്പുള്ളവര്‍ ഇപ്പോഴുമുണ്ട്.

പരമോന്നത നീതിപീഠങ്ങളെ ബഹുമാനപുരസരം 'യുവര്‍ ഓണര്‍', 'മൈ ലോര്‍ഡ്', 'യുവര്‍ ഓണര്‍ഷിപ്പ്' തുടങ്ങി വാക്കുകള്‍ കൊണ്ട് അഭിസംബോധന ചെയ്യാറുണ്ട്. ഇതും ഇംഗ്ലീഷുകാര്‍ ഇന്ത്യയിലെത്തിച്ച സംസ്‌കാരങ്ങളിലൊന്നാണ്. എന്നാല്‍ ഇനി ഈ വിളി നിര്‍ബന്ധമല്ല.

court order

കോടതികളില്‍ ജഡ്ജിമാരെ യുവര്‍ ഓണര്‍, മൈ ലോര്‍ഡ്, യുവര്‍ ഓണര്‍ഷിപ്പ് എന്നീ വാക്കുകളില്‍ അഭിസംബോധന ചെയ്യണമെന്ന് നിര്‍ബന്ധമില്ലെന്ന് സുപ്രീകോടതിയാണ് വ്യക്തമാക്കിയത്. ഇത്തരം വാക്കുകള്‍ ബഹമാനത്തിന്റെ സൂചകമാണ്. ബഹുമാനവും ആദരവും പ്രകടിപ്പിക്കുന്ന വാക്കുകളില്‍ അഭിസംബോധന ചെയ്യണമെന്നേയുള്ളൂ. അതിന് ഈ വാക്കുകള്‍ തന്നെ ഉപയോഗിക്കണമെന്നില്ല- കോടതി വ്യക്തമാക്കി.

ബ്രിട്ടീഷ് പാരമ്പര്യമനുസരിച്ച് ജഡ്ജിമാരെ അഭിസംബോധന ചെയ്യുന്ന വാക്കുകള്‍ ഒഴിവാക്കണമെന്ന പൊതുതാത്പര്യ ഹര്‍ജി തള്ളിക്കൊണ്ടാണ് ജസ്റ്റിസുമാരായ എച്ച് എല്‍ ദത്ത്, എസ് എ ബോബ്‌ഡെ എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്‌

English summary
Judges should be addressed in courts in a respectful and dignified manner and it is not compulsory to call them 'my lord', 'your lordship' or 'your honour', the Supreme Court today said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X