കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനവിധിക്ക് മുമ്പുള്ള മാധ്യമവിധിയിലെ സത്യം

  • By Super
Google Oneindia Malayalam News

ദില്ലി: പൊതുതെരഞ്ഞെടുപ്പിലെ അവസാനഘട്ട പോളിംഗ് തിങ്കളാഴ്ച്ച അവസാനിച്ചതോടെ രാജ്യം ആര് ഭരിക്കുമെന്നും ആരായിരിക്കും മന്ത്രി സഭയെ നയിക്കുകയുമെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. മാധ്യമങ്ങള്‍ എക്‌സിറ്റ് പോളുകളുമായി എത്തിക്കഴിഞ്ഞു. ഇവരുടെ പ്രവചനത്തിലെ സത്യമറിയാന്‍ ഇനിയും മണിക്കൂറുകള്‍ കാത്തിരിക്കണം. കഴിഞ്ഞ ദിവസം ഫലം പ്രഖ്യാപിച്ച നാലില്‍ മൂന്ന് എക്‌സിറ്റ് പോളുകളും ബി.ജെ.പിക്കാണ് മേല്‍ക്കൈ എന്നാണ് പറയുന്നത്.

ടൈംസ് നൗ-ഒ.ആര്‍.ജി: എന്‍.ഡി.എ 249, യു.പി.എ 148 മറ്റുള്ളവര്‍; 146, സി.എന്‍.എന്‍-ഐ.ബി.എന്‍: എന്‍ഡി.എ 270-282(ബി.ജെ.പി 230-242) യുപിഎ(92-102(കോണ്‍ഗ്രസ് 72-82), ഇന്ത്യ ടുഡേ ഗ്രൂപ്പ്-സിസിറോ പറയുന്നത് എന്‍ഡി.എ കോണ്‍ഗ്രസിനെ തൂത്തുവാരുമെന്നാണ്. കനത്ത ഭൂരിപക്ഷമായിരിക്കും എന്‍.ഡി.എ നേടുക. ആകെയുള്ള സീറ്റുകളുടെ 38 ശതമാനവും ബി.ജെ.പി സഖ്യത്തിനായിരിക്കുമെന്നും പറയുന്നു. 261-283 സീറ്റുകള്‍ സഖ്യം നേടും. 26 ശതമാനം സീറ്റുകള്‍ ലഭിക്കുന്ന യു.പി.എ 110 മുതല്‍ 120 വരെ സീറ്റുകള്‍ നേടും. മറ്റുള്ളവര്‍ 36 ശതമാനം(150-162)

Exit Poll_Real

എ.ബി.പി ന്യൂസ് നീല്‍സണ്‍ സര്‍വ്വേ എന്‍.ഡി.എയ്ക്ക് 281 സീറ്റുകള്‍ നല്‍കുന്നുണ്ട്. യു.പി.എ 97 എ.എ.പി 4 മറ്റുള്ളവര്‍ 161, സി.വോട്ടര്‍ പറയുന്നത് എന്‍.ഡി.എ 289 സീറ്റുകള്‍ നേടുമെന്നാണ്. കഴിഞ്ഞ തവണത്തെക്കാളും 130 സീറ്റുകള്‍ എന്‍.ഡി.എ നേടും. കോണ്‍ഗ്രസിന് 158 സീറ്റുകള്‍ നഷ്ടമാകും. മറ്റുള്ളവര്‍ക്ക് 125 സീറ്റും ലഭിക്കും.

പ്രവചനങ്ങള്‍ ശരിയാകുമോ ഇല്ലയോ എന്നുള്ളതാണ് അടുത്ത ചോദ്യം. ഫലപ്രവചനങ്ങള്‍ പലപ്പോഴും തെറ്റിപ്പോകാറുണ്ടെന്നതാണ് ഇന്ത്യന്‍ രാഷ്ട്രീയചരിത്രം. പല മാധ്യമങ്ങളും ചില പ്രത്യേക രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് അനുകൂലമായ ട്രെന്‍ഡ് വരുത്തുവാന്‍ ശ്രമിക്കുന്നുവെന്നും ആരോപണമുണ്ട്. 2004 ലെ പൊതുതെരഞ്ഞെടുപ്പിലും ബി.ജെ.പിക്കായിരുന്നു എക്‌സിറ്റ് പോളുകള്‍ മേല്‍ക്കൈ പ്രവചിച്ചിരുന്നത്. എന്‍.ഡി.എയ്ക്ക് 248 സീറ്റുകളാണ് ആ വര്‍ഷം മിക്ക എക്‌സിറ്റ് പോളുകളും നല്‍കിയത്. കോണ്‍ഗ്രസിന് 190.

ഫലം വന്നപ്പോഴോ യു.പി.എയ്ക്ക് 219 സീറ്റുകളും എന്‍.ഡി.എയ്ക്ക് 187 സീറ്റും. രണ്ട് പ്രധാന സഖ്യകക്ഷികളുടെ സീറ്റുകളല്ലാതെ മറ്റുള്ളവര്‍ നേടുന്ന സീറ്റുകള്‍ കൃത്യമായി പ്രവചിക്കുന്നതിലും എക്‌സിറ്റ് പോളുകള്‍ പരാജയപ്പെട്ടു. 2004ല്‍ മറ്റുള്ളവരെ താഴ്ത്തിക്കെട്ടിയ എക്‌സിറ്റ് പോളുകള്‍ പക്ഷേ 2009ല്‍ അവര്‍ക്ക് അമിതപ്രതീക്ഷയാണ് നല്‍കിയത് . എന്തായാലും ജനവിധി അറിയാന്‍ വെള്ളിയാഴ്ച്ച വരെ കാത്തിരിക്കണം.

English summary
Difference between exit poll and verdict,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X