കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മര്‍ക്കസിനെയും കുംഭമേളയെയും താരതമ്യം ചെയ്യാനാകില്ല; വിശ്വാസം പ്രധാനം- ഉത്തരാഖണ്ഡ് മുഖ്യമന്ത്രി

Google Oneindia Malayalam News

ഡെറാഡൂണ്‍: ഹരിദ്വാറില്‍ നടക്കുന്ന കുംഭമേളയില്‍ ലക്ഷണക്കിന് ആളുകള്‍ പങ്കെടുക്കുന്നത് വലിയ വിമര്‍ശനത്തിന് ഇടയാക്കുമ്പോള്‍ ന്യായീകരിച്ച് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി. കുംഭമേളയിലെയും ദില്ലി നിസാമുദ്ദീന്‍ മര്‍ക്കസിലെയും ഒത്തുചേരലുകള്‍ താരതമ്യം ചെയ്യാന്‍ സാധിക്കില്ലെന്ന് മുഖ്യമന്ത്രി തിരത്ത് സിങ് റാവത്ത് പറഞ്ഞു. കൊറോണ രോഗം വ്യാപിച്ച കഴിഞ്ഞ വര്‍ഷം ഏപ്രിലിലായിരുന്നു നിസാമുദ്ദീന്‍ മര്‍ക്കസിലെ ഒത്തുചേരല്‍ വിവാദമായത്. മുസ്ലിങ്ങളാണ് കൊറോണ വ്യാപിപ്പിച്ചത് എന്ന് ഒരു വിഭാഗം വ്യാപകമായി പ്രചരിപ്പിച്ചിരുന്നു.

r

ഇപ്പോള്‍ കൊറോണയുടെ രണ്ടാം തരംഗമാണ് രാജ്യത്ത്. ഈ വേളയിലാണ് ലക്ഷക്കണക്കിന് ആളുകള്‍ പങ്കെടുക്കുന്ന കുംഭമേഖല ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ നടക്കുന്നത്. മാസ്‌ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയുമാണ് കുംഭമേള നടക്കുന്നതെന്ന് ഫോട്ടോകള്‍ സഹിതം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനെതിരെ ഒട്ടേറെ പ്രമുഖര്‍ രംഗത്തുവന്നു കഴിഞ്ഞു. ഈ സാഹചര്യത്തില്‍ ഹിന്ദുസ്ഥാന്‍ ടൈംസ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവെയാണ് ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുടെ വിവാദ പ്രതികരണം.

ബിജെപിക്ക് ഉഗ്രന്‍ കെണിയൊരുക്കി കോണ്‍ഗ്രസ് സഖ്യം; 6 പ്രമുഖര്‍ കളംമാറുന്നു... റിസോര്‍ട്ട് നീക്കം തുടങ്ങിബിജെപിക്ക് ഉഗ്രന്‍ കെണിയൊരുക്കി കോണ്‍ഗ്രസ് സഖ്യം; 6 പ്രമുഖര്‍ കളംമാറുന്നു... റിസോര്‍ട്ട് നീക്കം തുടങ്ങി

മര്‍ക്കസില്‍ നടന്ന പരിപാടി അടച്ചിട്ട സ്ഥലത്തായിരുന്നു. വിദേശികളും അതില്‍ ഭാഗമായിരുന്നു. കുംഭമേള നടക്കുന്നത് തുറസായ സ്ഥലത്താണ്. മാത്രമല്ല, രാജ്യത്തിന് പുറത്തുള്ളവര്‍ അതില്‍ ഭാഗമല്ല. മര്‍ക്കസിലെ പരിപാടി നടക്കുന്ന വേളയില്‍ കൊറോണയെ സംബന്ധിച്ച് അത്ര അറിവില്ലായിരന്നു. കാര്യമായ മാര്‍ഗ നിര്‍ദേശങ്ങളുമുണ്ടായിരുന്നില്ല. ഇന്ന് നേരെ മറിച്ചാണ്. കൊറോണയെ കുറിച്ച് എല്ലാവര്‍ക്കും അറിയാം. ഇതുമായി ബന്ധപ്പെട്ട മാര്‍ഗ നിര്‍ദേശങ്ങളും നിലവിലുണ്ട്- ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പറയുന്നു.

സൗദി അറേബ്യയെ അമ്പരപ്പിച്ച് ഇന്ത്യ; ഒരേ സമയം ഡബിള്‍ മൂവ്... ഇറാനും അമേരിക്കയും ആഹ്ലാദത്തില്‍സൗദി അറേബ്യയെ അമ്പരപ്പിച്ച് ഇന്ത്യ; ഒരേ സമയം ഡബിള്‍ മൂവ്... ഇറാനും അമേരിക്കയും ആഹ്ലാദത്തില്‍

Recommended Video

cmsvideo
Facts about covid vaccination by Dr Manoj Vellanad | Oneindia Malayalam

കുംഭമേള 12 വര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്നതാണ്. വിശ്വാസവുമായും ലക്ഷക്കണക്കിന് ആളുകളുടെ വികാരവുമായും ബന്ധപ്പെട്ടതാണിത്. കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ചാണ് കുംഭമേള നടക്കുന്നത്. ആരോഗ്യത്തിന് മുന്‍ഗനണ നല്‍കേണ്ടതുണ്ട്. എന്നാല്‍ വിശ്വാസം പൂര്‍ണമായും അവഗണിക്കാന്‍ സാധിക്കില്ലെന്നും റാവത്ത് പറഞ്ഞു. കുംഭമേളയക്ക് എത്തിയ നിരവധി പേര്‍ക്ക് കൊറോണ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ രോഗം ഭേദമാകുന്നവരുടെ എണ്ണം കൂടിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉത്തരാഖണ്ഡില്‍ 1925 പേര്‍ക്കാണ് ചൊവ്വാഴ്ച മാത്രം കൊറോണ റിപ്പോര്‍ട്ട് ചെയ്തത്. സംസ്ഥാനത്ത് ഒരു ദിവസം ഇത്രയും പേര്‍ക്ക് രോഗം ബാധിക്കുന്നത് ആദ്യമാണ്.

English summary
Can't compare Markaz with Kumbh Mela, Faith cannot be totally ignored; says Uttarakhand Chief Minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X