കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുരിതം ആഴ്ചകളോളം നീളും; എടിഎമ്മുകളില്‍ പണമെത്താത്തത് ഈ കാരണങ്ങള്‍ കൊണ്ട്

2,000 രൂപയുടെ പുതിയ നോട്ടുകള്‍ എടിഎമ്മുകളില്‍ എത്തിയിരുന്നെങ്കില്‍ തിരക്ക് ഒരു പരിധിവരെ ഒഴിവാക്കാന്‍ കഴിയുമായിരുന്നു.

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: കറന്‍സിനോട്ടുകള്‍ അസാധുവാക്കിക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ച് അഞ്ച് ദിവസങ്ങള്‍ കഴിയുമ്പോഴും രാജ്യമെങ്ങുമുള്ള ജനങ്ങള്‍ പണത്തിനുവേണ്ടി പരക്കംപായുകയാണ്. ബാങ്കുകളില്‍ നിന്നും എടിഎമ്മുകളില്‍ നിന്നുമാണ് പണം ലഭിക്കുന്നതെങ്കിലും രണ്ട് സ്ഥലങ്ങളില്‍നിന്നും ചെറിയ തുകമാത്രമേ ലഭിക്കുന്നുള്ളൂ.

എടിഎമ്മുകളില്‍ നിന്നാകട്ടെ പണം പിന്‍വലിക്കല്‍ ഏറെ ദുഷ്‌കരമായിട്ടുണ്ട്. പണം പിന്‍വലിക്കാന്‍ ജനങ്ങള്‍ കൂടുതല്‍ ആശ്രയിക്കുന്നത് എടിഎമ്മുകളെ ആയതിനാല്‍ മിക്ക സെന്ററുകള്‍ക്കു മുന്നിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. നിലവില്‍ നൂറു രൂപയുടെ കറന്‍സി മാത്രമാണ് എടിഎമ്മുകളിലൂടെ ലഭിക്കുന്നതെന്നതിനാല്‍ പണം നിറച്ചയുടെ തീര്‍ന്നുപോവുകയാണ്.

bankwaiting

2,000 രൂപയുടെ പുതിയ നോട്ടുകള്‍ എടിഎമ്മുകളില്‍ എത്തിയിരുന്നെങ്കില്‍ തിരക്ക് ഒരു പരിധിവരെ ഒഴിവാക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍, കറന്‍സി പിന്‍വലിക്കലുമായി ബന്ധപ്പെട്ട് മുന്‍കൂട്ടിയുള്ള തയ്യാറെടുപ്പുകള്‍ സര്‍ക്കാര്‍ നടത്താത്തത് ജനങ്ങളുടെ ദുരിതം ഇരട്ടിപ്പിക്കുകയാണ്. മൂന്നാഴ്ചയെങ്കിലും കഴിയാതെ എടിഎമ്മുകള്‍ സാധാരണ നിലയിലാകില്ല.

പുതിയ രണ്ടായിരം രൂപ എടിഎമ്മുകളില്‍ എത്തിക്കാന്‍ സോഫ്റ്റ് വെയര്‍ മാറ്റുന്നതുള്‍പ്പെടെയുള്ള ക്രമീകരണം ആവശ്യമാണ്. പുതിയ 2,000, 500 രൂപയുടെ നോട്ടുകള്‍ വലുപ്പ വ്യത്യാസമുള്ളതിനാല്‍ എടിഎമ്മില്‍ ആവശ്യമായ മാറ്റം വരുത്തേണ്ടതായിട്ടുണ്ട്. ഇതോടെ 100 രൂപ മാത്രമായി എടിഎമ്മുകളിലൂടെ നല്‍കേണ്ടുന്ന സ്ഥിതിയാണ്. 100 രൂപയാകട്ടെ മെഷീനുകളില്‍ നിന്നും എളുപ്പം തീര്‍ന്നുപോവുകയുമാണ്. ഒട്ടും മുന്നൊരുക്കമില്ലാതെ സര്‍ക്കാരിന്റെ പ്രഖ്യാപനമാണ് ഇപ്പോഴത്തെ സ്ഥിതിവിശേഷത്തിന് പ്രധാന കാരണമായത്. രണ്ടുദിവസത്തിനുള്ളില്‍ പണത്തിന്റെ ദൗര്‍ലഭ്യം സര്‍ക്കാര്‍ പരിഹരിച്ചില്ലെങ്കില്‍ വലിയ രീതിയിലുള്ള പ്രതിഷേധം ഉയരാന്‍ ഇടയുണ്ട്.

English summary
Can't find an ATM with cash in it? Here's why
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X