കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാമക്ഷേത്ര നിര്‍മ്മാണത്തിന് കോടതി വിധിയുടെ ആവശ്യമില്ലെന്ന് തൊഗാഡിയ

  • By Sruthi K M
Google Oneindia Malayalam News

കാണ്‍പൂര്‍: ഏറെ വിവാദമായ അയോധ്യ രാമക്ഷേത്ര നിര്‍മ്മാണത്തിന് ഇനി കാത്തിരിക്കാന്‍ കഴിയില്ലെന്നാണ് വിഎച്ച്പി നേതാവ് പ്രവീണ്‍ തൊഗാഡിയ പറയുന്നത്. രാമക്ഷേത്ര നിര്‍മ്മാണത്തിന് ഇനി കോടതി വിധിയുടെ ആവശ്യമില്ലെന്നാണ് തൊഗാഡിയ വ്യക്തമാക്കിയത്. നൂറുകോടി വരുന്ന ഹിന്ദു സമൂഹം ഇനി വിധിക്കായി കാത്തിരിക്കില്ലെന്നും അദ്ദേഹം പറയുകയുണ്ടായി.

ഈ വര്‍ഷം തന്നെ രാമക്ഷേത്ര നിര്‍മ്മാണം ആരംഭിക്കുമെന്ന് നേതാക്കള്‍ പറയുകയുണ്ടായി. പാര്‍ലമെന്റില്‍ നിയമം പാസാകുന്നതോടെ രാമക്ഷേത്ര നിര്‍മ്മാണം ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അയോധ്യയിലെ രാമക്ഷേത്രം നിര്‍മ്മിക്കാന്‍ 500 എംപിമാര്‍ക്ക് സമ്മതമാണെന്ന് കഴിഞ്ഞ ദിവസം വിഎച്ച്പി പറഞ്ഞിരുന്നു.

praveentogadia

നൂറു കോടി ഹിന്ദുക്കളുടെ വിശ്വാസത്തെ സംബന്ധിച്ച കാര്യമാണ് രാമക്ഷേത്ര നിര്‍മ്മാണമെന്നും തൊഗാഡിയ പറഞ്ഞു. രാമക്ഷേത്രം പണിയുക എന്നതാണ് ഞങ്ങളുടെ ആവശ്യം. സോംനാഥ് ക്ഷേത്രം പണിയുന്നതിന് സര്‍ദാര്‍ പട്ടേല്‍ ഉപയോഗിച്ച തന്ത്രം തന്നെ തങ്ങളും പിന്‍തുടരുമെന്നും അദേഹം പറഞ്ഞു.

വിഷയത്തില്‍ നിയമവിരുദ്ധമായി ഒന്നും ചെയ്യാന്‍ വിഎച്ച്പിക്ക് താത്പര്യമില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. കോടതി ഉത്തരവിനായിട്ടായിരുന്നു ഇതുവരെ കാത്തിരുന്നത്. എന്നാല്‍ കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലിരിക്കുമ്പോള്‍ പാര്‍ലിമെന്റില്‍ ബില്‍ അവതരിപ്പിച്ച് രാമക്ഷേത്ര നിര്‍മാണത്തിന് അനുമതി നല്‍കുകയാണ് വേണ്ടതെന്നും വിഎച്ച്പി നേതാക്കള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

English summary
vhp leader Praveen Togadia has said that construction of the Ram Temple in Ayodhya will be done by enacting a law in parliament and Hindus cannot wait endlessly .
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X