Get Updates
Get notified of breaking news, exclusive insights, and must-see stories!

യുദ്ധം നിർത്താൻ പുടിനോട് ആവശ്യപ്പെടാന്‍ സുപ്രീം കോടതിക്ക് കഴിയുമോ: ചീഫ് ജസ്റ്റിസ് എന്‍വി രമണ

ദില്ലി: യുക്രൈന്‍ - റഷ്യ യുദ്ധം നിർത്താൻ സുപ്രീം കോടതിക്ക് റഷ്യന്‍ പ്രസിഡന്റ് പുടിനോട് നിർദേശിക്കാൻ കഴിയുമോ എന്ന് ചീഫ് ജസ്റ്റിസ് (സിജെഐ) എൻവി രമണ. യുദ്ധത്തെ തുടർന്ന് യുക്രൈനില്‍ ഒറ്റപ്പെട്ടുപോയ ജമ്മു-കശ്മീർ വിദ്യാർത്ഥികളെക്കുറിച്ചുള്ള ഹർജി കേൾക്കുന്നതിനിടെയായിരുന്നു സുപ്രീം കോടതിയുടെ പരാമർശം. യുക്രൈനില്‍ നിന്നും ഇന്ത്യന്‍ പൌരന്‍മാരെ ഒഴിപ്പിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര സർക്കാരെന്നും ചീഫ് ജസ്റ്റിസ് രമണ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.

"ഇപ്പോഴത്തെ ഈ സാഹചര്യത്തില്‍ വിദ്യാർത്ഥികളോട് ഞങ്ങള്‍ക്ക് വളരെ അധികം സഹതാപമുണ്ട്. സാഹചര്യം മോശമാണെന്നും ഞങ്ങള്‍ക്ക് അറിയാം. എന്നാൽ യുദ്ധം നിർത്താൻ ഞങ്ങൾക്ക് റഷ്യൻ പ്രസിഡന്റ് പുടിനോട് നിർദ്ദേശിക്കാന്‍ സാധിക്കുമോ? നിങ്ങളുടെ അപേക്ഷ ഞങ്ങൾ അറ്റോർണി ജനറലിനെ അറിയിക്കുകയാണ്, ദയവായി കാത്തിരിക്കൂ. സർക്കാർ അതിന്റെ ജോലി ചെയ്യുന്നു," ചീഫ് ജസ്റ്റിസ് രമണ പറഞ്ഞു. ചീഫ് ജസ്റ്റിസ് എന്തുചെയ്യുകയാണെന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ വന്ന വീഡിയോയുടെ അടിസ്ഥാനത്തിലായിരുന്നു സുപ്രീം കോടതിയുടെ മറുപടി.

supreme-court-

വിഷയത്തിൽ സുപ്രീംകോടി അറ്റോർണി ജനറൽ കെകെ വേണുഗോപാലിന്റെ മറുപടി തേടുകയും ചെയ്തു. ഇന്നുവരെ, യുദ്ധത്തിൽ തകർന്ന യുക്രെയ്നിൽ നിന്ന് 3000 പൗരന്മാരെ ഇന്ത്യ ഒഴിപ്പിച്ചെന്നായിരുന്നു അറ്റോർണി ജനറൽ കോടതിയില്‍ അറിയിച്ചത്. രക്ഷാ പ്രവർത്തനത്തിനായി നാല് കേന്ദ്ര മന്ത്രിമാരെ നിയോഗിച്ചിട്ടുണ്ട്. റഷ്യന്‍ പ്രധാനമന്ത്രി പുടിന്‍ ഉള്‍പ്പടേയുള്ളവരോട് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം കോടതിയില്‍ വ്യക്തമാക്കി.

അതേസമയം, യുക്രെയ്നിൽ ഇന്ത്യൻ വിദ്യാർത്ഥികളെ ബന്ദികളാക്കിയെന്ന വാർത്തയും കേന്ദ്ര സർക്കാർ നിഷേധിച്ചു യുദ്ധത്തിൽ തകർന്ന രാജ്യത്തെ ഇന്ത്യൻ പൗരന്മാരുമായി നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നും ആരും തന്നെ തടങ്കലിലാക്കപ്പെട്ടിട്ടില്ലെന്നുമാണ് കേന്ദ്ര സർക്കാർ അറിയിച്ചത്. "ഒരു വിദ്യാർത്ഥിയെയും ബന്ദിയാക്കിയ സാഹചര്യത്തെക്കുറിച്ച് ഞങ്ങൾക്ക് റിപ്പോർട്ടുകൾ ലഭിച്ചിട്ടില്ല. ഖാർകിവിൽ നിന്നും സമീപ പ്രദേശങ്ങളിൽ നിന്നും വിദ്യാർത്ഥികളെ രാജ്യത്തിന്റെ പടിഞ്ഞാറൻ ഭാഗത്തേക്ക് കൊണ്ടുപോകുന്നതിന് പ്രത്യേക ട്രെയിനുകൾ ക്രമീകരിക്കുന്നതിന് യുങ്ങൾ ഉക്രേനിയൻ അധികൃതരോട് പിന്തുണ അഭ്യർത്ഥിച്ചിട്ടുണ്ട്," വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം പറഞ്ഞു. ബാഗ്ചി ട്വിറ്ററിലൂടെ വ്യക്തമാക്കി.

റഷ്യൻ സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള കിഴക്കൻ യുക്രേനിയൻ നഗരമായ ഖാർകിവിൽ യക്രേനിയൻ സൈന്യം ഒരു കൂട്ടം ഇന്ത്യൻ വിദ്യാർത്ഥികളെ "ബന്ദികളാക്കി"യെന്ന് റഷ്യൻ സർക്കാർ അവകാശപ്പെട്ടതിന് പിന്നാലെയായിരുന്നു ഇന്ത്യന്‍ സർക്കാർ ഔദ്യോഗികമായി തന്നെ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+