Get Updates
Get notified of breaking news, exclusive insights, and must-see stories!

നര്‍ത്തകിക്കൊപ്പം സ്റ്റേജില്‍ ആടിത്തിമര്‍ത്ത് ജെഡിയു സ്ഥാനാര്‍ത്ഥി വിവാദത്തില്‍

ഗയ: ബിജെപി നേതാവ് ആര്‍.കെ സിംഗ്, സുശീല്‍ കുമാര്‍ മോദി, ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ് എന്നിവരുടെ വിവാദങ്ങള്‍ക്ക് പിന്നാലെ ജെഡിയു സ്ഥാനാര്‍ത്ഥിയും പുതിയ വിവാദവുമായി എത്തി. ബീഹാര്‍ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ കാണികളെ അമ്പരിപ്പിച്ചാണ് ജെഡിയു സ്ഥാനാര്‍ത്ഥി അഭയ് കുശ്വാഹ വിവാദത്തില്‍ അകപ്പെട്ടത്.

പ്രചരണം നടത്തുന്നതിനിടെ നര്‍ത്തകിക്കൊപ്പം സ്റ്റേജില്‍ എല്ലാം മറന്ന് അഭയ് ആടിക്കുഴയുകയായിരുന്നു. ബീഹാറിലെ പ്രധാന നഗരമായ ഗയയിലാണ് സംഭവ ബഹുലമായ കാഴ്ച നടന്നത്. വോട്ടര്‍മാരെ വശത്താക്കാന്‍ നൃത്തമാണോ പുതിയ തന്ത്രം??

ഗംഭീര നൃത്തം

ഗംഭീര നൃത്തം

പൊതുവേദിയില്‍ എല്ലാം മറന്ന് നര്‍ത്തകിക്കൊപ്പം ചുവടുവെക്കുകയായിരുന്നു സ്ഥാനാര്‍ത്ഥി. കണണ്ടേ പൂരം, കണ്ടു നിന്ന കാണികളൊക്കെ ഞെട്ടിപ്പോയി.

വോട്ടര്‍മാരെ പിടിക്കാന്‍ പുതിയ തന്ത്രം

വോട്ടര്‍മാരെ പിടിക്കാന്‍ പുതിയ തന്ത്രം

പണം കൊടുത്ത് വോട്ടര്‍മാരെ വശത്താക്കുന്ന സ്ഥാനാര്‍ത്ഥികളുടെ വിവാദങ്ങള്‍ക്കു പിന്നാലെയാണ് നൃത്ത വിവാദം എത്തിയത്. വോട്ടര്‍മാരെ വശത്താക്കാന്‍ സ്ഥാനാര്‍ത്ഥികള്‍ ഇതെല്ല ഇതിലപ്പുറവും ചെയ്യുമെന്നു പറയേണ്ടി വരും.

പണം വാരിയെറിഞ്ഞു

പണം വാരിയെറിഞ്ഞു

നര്‍ത്തകിക്കൊപ്പം ചുവടുവെക്കുക മാത്രമല്ല ചെയ്തത്. നര്‍ത്തകിയുടെ മേല്‍ പണം വാരിയെറിയുകയും ചെയ്തു. ഇതെന്താ പബോ എന്നു കണ്ടു നിന്നവര്‍ക്ക് തോന്നിയിട്ടുണ്ടാകാം.

വീഡിയോ യൂട്യൂബില്‍ ഹിറ്റ്

സ്ഥാനാര്‍ത്ഥിയുടെ നൃത്ത വീഡിയോ യൂട്യൂബില്‍ വൈറലായിരിക്കുകയാണ്. വീഡിയോ കാണൂ

സുശീല്‍ കുമാര്‍ മോദിയും

സുശീല്‍ കുമാര്‍ മോദിയും

ബീഹാറില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ച ബിജെപി നേതാവ് സുശീല്‍ കുമാര്‍ മോദിക്കെതിരെ കേസെടുത്തിരുന്നു. വോട്ടര്‍മാര്‍ക്ക് ലാപ്‌ടോപും, ടിവിയും സാരിയും നല്‍കിയാണ് വിവാദങ്ങളില്‍പ്പെട്ടത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+