കേസുള്ളവര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ട? സുപ്രീംകോടതി തീരുമാനം ഉടന്‍
കുറ്റപത്രത്തില്‍ പേരുള്ളവര്‍ തെരഞ്ഞെടുപ്പില്‍ മത്സരിയ്ക്കാമോ, ഇല്ലയോ എന്നത് സംബന്ധിച്ച് സുപ്രീംകോടതി ഉടന്‍ തീരുമാനം എടുക്കും
ദില്ലി: സംശുദ്ധ രാഷ്ട്രീയ ജീവിതത്തിന് ഉടമകളൊന്നുമല്ല നമ്മുടെ നാട്ടിലെ രാഷ്ട്രീയ പ്രവര്‍ത്തകര്‍ പലരും കൊലപാതക കേസുകളില്‍ അടക്കം പ്രതികളാണ്. ജയില്‍ ശിക്ഷ അനുഭവിയ്ക്കുന്നവരും കുറവല്ല. എന്നാല്‍ ക്രിമിനല്‍ കേസുകളില്‍ പ്രതികളായവരും കുറ്റപത്രത്തില്‍ പേരുള്ളവരും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് തടയാന്‍ സാധ്യത ഉണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഇതേ കുറിച്ച് പഠിക്കാന്‍ ഒരു പ്രത്യേക സമിതിയെ സുപ്രീംകോടതി നിയമിച്ചു

ക്രിമിനലുകള്‍ പൊതുപ്രവര്‍ത്തകര്‍ ആവണ്ട
അന്വേഷണത്തിന് ശേഷം പൊലീസ് കോടതിയില്‍ സമര്‍പ്പിക്കുന്ന കുറ്റപത്രത്തില്‍ പേരുള്ള ആളുകളെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുവദിയ്ക്കണോ എന്നാണ് സുപ്രീംകോടതിയിലെ മുതിര്‍ന്ന ജഡ്ജിമാര്‍ അടങ്ങുന്ന ബെഞ്ച് അന്വേഷിക്കുന്നത്. ചീഫ് ജഡ്ജ് ജെ എസ് കെഹാര്‍ റിപ്പോര്‍ട്ട് പരിശോധിയ്ക്കും

ശിക്ഷിയ്ക്കപ്പെട്ടാല്‍ മാത്രം അയോഗ്യത
നിലവിലെ സാഹചര്യത്തില്‍ കോടതി ശിക്ഷ വിധിച്ച ആളുകളെ മാത്രമാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് വിലക്കിയിരിക്കുന്നത്. ഇത് പൊതുപ്രവര്‍ത്തകര്‍ക്കിടയില്‍ കൂടുതല്‍ ക്രിമിനലുകള്‍ വരുന്നതിന് കാരണമാകുന്നെന്നാണ് കോടതിയുടെയും തെരഞ്ഞെടുപ്പ് കമ്മീഷന്‌റേയും കണ്ടെത്തല്‍.

അടുത്ത തെരഞ്ഞെടുപ്പിന് മുന്നോടിയായി
5 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫെബ്രുവരിയില്‍ നടക്കാനിരിക്കുകയാണ്. അതിന് മുന്നോടിയായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് പ്രതീക്ഷ. ജനപ്രതിനിധികളുടയെും സാമൂഹ്യ പ്രവവര്‍ത്തകരുടെയും പ്രതികരണം ഇക്കാര്യത്തില്‍ തേടേണ്ടതായി ഉണ്ട്.

സംശുദ്ധ രാഷ്ട്രീയം
ക്രിമിനല്‍ പശ്ചാത്തലം ഉള്ളവര്‍ രാഷ്ട്രീയത്തില്‍ ഇറങ്ങി ജനപ്രതിനിധികളും ഉന്നത സ്ഥാനത്തും എത്തുന്നതോടെ ജനാധിപത്യത്തിന്‌റെ അന്തസത്ത നഷ്ടപ്പെടുന്ന എന്നാണ് ഹര്‍ജിക്കാരുടെ വാദം. ഇവര്‍ സ്വന്തം ആവശ്യങ്ങള്‍ക്കായി പദവി
ദുരുപയോഗം ചെയ്യുന്നു. പലപ്പോഴും സാധാരണക്കാരന്‌റെ ജീവിതും അവകാശങ്ങളുമാണ് അപകടത്തിലാകുന്നതെന്ന പരാതിയും ഉണ്ട്. ഈ സാഹചര്യത്തിലാണ് സുപ്രീംകോടതിയുടെ പുതിയ നടപടി.

പലരും കുടുങ്ങും
കുറ്റപത്രത്തില്‍ പേരുള്ളവര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടെന്ന്
സുപ്രീംകോടതി വിധിച്ചാല്‍ പല പ്രമുഖരും കുടുംങ്ങും. സംസ്ഥാന
മുഖ്യമന്ത്രിമാരുടെയും, കേന്ദ്ര മന്ത്രിമാരുടെയും പേരുകളില്‍ അടക്കം അന്വേഷണം പുരോഗമിക്കുന്ന നിരവധി കേസുകള്‍ ഉണ്ട്.












Click it and Unblock the Notifications