• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ന് വിവാഹം, നാളെ വിവാഹമോചനം എന്ന പാശ്ചാത്യരീതി ഇവിടെ നടക്കില്ല; സുപ്രീംകോടതി

Google Oneindia Malayalam News

ന്യൂദല്‍ഹി: വിവാഹമോചനത്തിന് ദമ്പതികളില്‍ ഒരാള്‍ മാത്രം ആവശ്യപ്പെടുന്ന പക്ഷം ഭരണഘടനയുടെ 142-ാം അനുച്ഛേദപ്രകാരമുള്ള അധികാരം എപ്പോഴും ഉപയോഗിക്കാനാവില്ലെന്ന് സുപ്രീം കോടതി. തന്റെ ദാമ്പത്യം സംരക്ഷിക്കണം എന്ന് ആവശ്യപ്പെട്ട് ഭാര്യ സമര്‍പ്പിച്ച ട്രാന്‍സ്ഫര്‍ ഹര്‍ജി പരിഗണിക്കവെ ആയിരുന്നു കോടതിയുടെ പരാമര്‍ശം.

ഇന്ന് വിവാഹം നാളെ വിവാഹമോചനം എന്ന പാശ്ചാത്യ സമ്പ്രദായം രാജ്യത്ത് അടിച്ചേല്‍പ്പിക്കാനാവില്ല എന്നും കോടതി പറഞ്ഞു. ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, അഭയ് ശ്രീനിവാസ് ഓക്ക എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചായിരുന്നു ഹര്‍ജി പരിഗണിച്ചത്. വിവാഹജീവിതവുമായി മുന്നോട്ട് പോകാന്‍ ഒരു അവസരം കൂടി നല്‍കണം എന്ന് ഭാര്യ കോടതിയോട് പറഞ്ഞു.

1

എന്നാല്‍ ഒന്നിച്ചുള്ള ജീവിതം സാധ്യമല്ല എന്നായിരുന്നു ഭര്‍ത്താവ് സ്വീകരിച്ച നിലപാട്. 40 ദിവസം മാത്രമാണ് തങ്ങള്‍ ഒരുമിച്ച് താമസിച്ചതെന്നും പിന്നീട് രണ്ട് വര്‍ഷത്തോളമായി വേര്‍പിരിഞ്ഞാണ് താമസിക്കുന്നതെന്നും ഭര്‍ത്താവ് പറഞ്ഞു. ഭാര്യയ്ക്ക് തന്റെ സമ്പത്തില്‍ മാത്രമാണ് കണ്ണെന്നും സെറ്റില്‍മെന്റായി അവര്‍ രണ്ട് കോടി രൂപ ആവശ്യപ്പെട്ടതായും അദ്ദേഹം കോടതിയെ അറിയിച്ചു.

'രക്തസാക്ഷിയാകാന്‍ അണികള്‍... നേതാക്കളോ സുഹൃത്തുക്കളും, ഇതൊക്കെ മോശമാണ്; വിമര്‍ശിച്ച് അനൂപ് മേനോന്‍'രക്തസാക്ഷിയാകാന്‍ അണികള്‍... നേതാക്കളോ സുഹൃത്തുക്കളും, ഇതൊക്കെ മോശമാണ്; വിമര്‍ശിച്ച് അനൂപ് മേനോന്‍

2

കാനഡയില്‍ ജോലി ചെയ്തു വന്നിരുന്ന യുവതി കൊവിഡ് കാലത്താണ് നാട്ടിലെത്തിയത്. തനിക്ക് മാതാപിതാക്കളോടൊപ്പം താമസിക്കാനാണ് താല്‍പര്യമെന്നും എന്നാല്‍ ഭാര്യക്ക് മാതാപിതാക്കളോടൊപ്പം ജീവിക്കാന്‍ പാടില്ല എന്ന കനേഡിയന്‍ കാഴ്ചപ്പാടാണ് എന്നും ഭര്‍ത്താവ് വാദിച്ചു. ഇത് തന്റെ സംസ്‌കാരത്തിന്റെ ഭാഗമല്ല എന്നും ഭര്‍ത്താവ് പറഞ്ഞു.

നോട്ടുനിരോധനം ഭരണഘടനാവിരുദ്ധമോ? ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം പരിശോധിക്കാന്‍ സുപ്രീംകോടതിനോട്ടുനിരോധനം ഭരണഘടനാവിരുദ്ധമോ? ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം പരിശോധിക്കാന്‍ സുപ്രീംകോടതി

3

എന്നാല്‍ ഇക്കാര്യം ഖണ്ഡിച്ച് കോടതി രംഗത്തെത്തി. മാതാപിതാക്കളെ നോക്കാനാണെങ്കില്‍ വിവാഹം കഴിക്കരുത് എന്നായിരുന്നു കോടതി നല്‍കിയ മറുപടി. അല്ലെങ്കില്‍, സ്ത്രീ ജോലി ചെയ്യാതെ നിങ്ങളുടെ മാതാപിതാക്കളെ നോക്കണം എന്നാണ് താങ്കളുടെ നിലപാട് എന്ന് വിവാഹം കഴിക്കുമ്പോള്‍ പറയണമായിരുന്നു എന്നും കോടതി പറഞ്ഞു.

'തട്ടിപ്പില്‍ വീഴില്ല എന്ന് സ്വയം തീരുമാനിക്കണം.. സഹകരണബാങ്കില്‍ നടക്കുന്നതും നരബലി'; സുരേഷ് ഗോപി'തട്ടിപ്പില്‍ വീഴില്ല എന്ന് സ്വയം തീരുമാനിക്കണം.. സഹകരണബാങ്കില്‍ നടക്കുന്നതും നരബലി'; സുരേഷ് ഗോപി

4

കാനഡയില്‍ ജോലി ഉള്ള ആളോട് എല്ലാം അവസാനിപ്പിച്ച് ഇങ്ങോട്ട് വരാന്‍ ആവശ്യപ്പെടുന്നത് എങ്ങനെ സാധ്യമാകും എന്നും കോടതി ആരാഞ്ഞു. അതേസമയം ദമ്പതികള്‍ ഒരുമിച്ച് ജീവിച്ചത് 40 ദിവസം മാത്രമാണ് എന്നും അതിനാല്‍ പരസ്പരം അറിയാന്‍ ഈ കാലയളവ് മതിയാവില്ല എന്നും കോടതി അഭിപ്രായപ്പെട്ടു. അഭിപ്രായ വ്യത്യാസങ്ങള്‍ ഗൗരവ തരമായി കണ്ട് ഭിന്നതകള്‍ പറഞ്ഞ് തീര്‍ക്കാന്‍ ശ്രമിക്കണം.

5

ഒരുമിച്ചു ജീവിക്കാനാവുമോയെന്ന കാര്യത്തില്‍ പുനപ്പരിശോധന നടത്തണം എന്നും ദമ്പതികളോട് കോടതി ആവശ്യപ്പെട്ടു. ഇരുകക്ഷികളും അംഗീകരിക്കുകയോ വിവാഹ ബന്ധം പരിഹരിക്കാനാവാത്ത വിധം തകരുകയോ ചെയ്യുന്ന സാഹചര്യത്തിലാണ് വിവാഹ മോചനം അനുവദിക്കാന്‍ 142-ാം വകുപ്പ് പ്രയോഗിക്കാനാകുക എന്നും കോടതി വ്യക്തമാക്കി. വിവാഹജീവിതത്തില്‍ ഇനിയും ബന്ധം പ്രതീക്ഷ ഉണ്ട് എന്ന് ഒരു കക്ഷി പ്രത്യാശ പ്രകടിപ്പിക്കുമ്പോള്‍ ഇത് ചെയ്യാനാവില്ലെന്നും കോടതി പറഞ്ഞു.

English summary
cant allow divorce when only one of the spouses seeks it says supreme court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X