മയക്കുമരുന്ന് ഉപയോഗിക്കാതെ രാത്രി മുഴുവന്‍ നൃത്തം ചെയ്യാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി

  • Posted By:
Subscribe to Oneindia Malayalam

പനാജി: ഇന്ത്യയില്‍തന്നെ ഏറ്റവും വലിയ പുതുവര്‍ഷാഘോഷം നടക്കുന്ന ഗോവയില്‍ നിശാ പാര്‍ട്ടികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ ഒരുങ്ങുന്നു. മദ്യത്തിന്റെയും മയക്കുമരുന്നിന്റെ ഉപയോഗം അതിരുകടക്കുന്നുണ്ടെന്ന് കണ്ടെത്തിയതോടെയാണ് മുഖ്യമന്ത്രിയുടെ ഇടപെടല്‍.

പുതുവര്‍ഷാഘോഷങ്ങളുടെ ഭാഗമായി വന്‍തോതില്‍ മയക്കുമരുന്ന് ഒഴുകുന്നത് നിയന്ത്രിക്കാന്‍ ഗോവ സര്‍ക്കാര്‍ നടപടികളുമായി രംഗത്തെത്തിയതിന് പിന്നാലെയാണ് പാര്‍ട്ടികള്‍ക്കും നിയന്ത്രണം വരുന്നത്. മദ്യം ഉപയോഗിക്കുന്നവര്‍ക്ക് മൂന്നോ നാലോ മണിക്കൂര്‍ മാത്രമേ നൃത്തം ചെയ്യാനാകൂയെന്നും എന്നാല്‍ മയക്കുമരുന്ന് ഉപയോഗിച്ചവര്‍ക്ക് നേരം വെളുക്കും വരെ നൃത്തം ചെയ്യാമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

manoharparrikar

ഗോവയിലെ മയക്കുമരുന്ന് വിതരണ കേന്ദ്രങ്ങള്‍ പോലീസ് മനസ്സിലാക്കിയിട്ടുണ്ടെന്നും നടപടികള്‍ ഉടനുണ്ടാകുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. ചില ഹോട്ടലുകളില്‍ സ്ഥിരമായി നടക്കുന്ന പാര്‍ട്ടികളില്‍ മയക്കുമരുന്ന0 ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇവിടെ പ്രത്യേക പരിശോധനയുണ്ടാകുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

നിശാ പാര്‍ട്ടികളും ആഘോഷങ്ങളും നിത്യജീവിതത്തിന്റെ ഭാഗമായ ഗോവയില്‍ കോടിക്കണക്കിന് രൂപയുടെ മയക്കുമരുന്നാണ് ഒഴുകുന്നത്. ലോകമെമ്പാടുനിന്നും ടൂറിസ്റ്റുകളെത്തുന്ന ഇവിടെ നിശാ പാര്‍ട്ടികള്‍ നിയന്ത്രിച്ചാല്‍ ടൂറിസത്തിന് വന്‍ ഇടിവ് സംഭവിച്ചേക്കും. എന്നാല്‍ മയക്കുമരുന്ന് ഉപയോഗത്തിനെതിരെ കര്‍ശന നടപടികളെടുക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

സൗദിയിലേക്ക് ആദ്യ വനിതാ അംബാസഡറെ നിയോഗിച്ച് ബെല്‍ജിയം

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Can’t dance whole night without doping, says Manohar Parrikar

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്