Get Updates
Get notified of breaking news, exclusive insights, and must-see stories!

പാകിസ്ഥാന്‍ ഭീകര രാഷ്ട്രമല്ല!! ബന്ധം തുടരും!!മോദി സര്‍ക്കാരിന്റെ ചുവടുമാറ്റത്തിനു പിന്നില്‍?

എല്ലാ രാജ്യങ്ങളുമായും ഇന്ത്യയ്ക്ക് നയതന്ത്ര ബന്ധമുണ്ടെന്നും അതിനാല്‍ ഒരു രാജ്യത്തെയും തീവ്രവാദ രാഷ്ട്രമായി പ്രഖ്യാപിക്കാനാകില്ലെന്നും മന്ത്രാലയം.

ദില്ലി: പാകിസ്ഥാന്‍ ഭീകര രാഷ്ട്രമെന്ന് പൊതു വേദികളില്‍ ആവര്‍ത്തിച്ചു പറഞ്ഞ കേന്ദ്ര സര്‍ക്കാര്‍ നിലപാട് മാററുന്നു. തീവ്രവാദം പ്രോത്സാഹിപ്പിക്കുന്ന രാജ്യമാണ് പാകിസ്ഥാനെന്ന് പ്രഖ്യാപിക്കുന്ന ബില്‍ കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ എതിര്‍ക്കുമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പറയുന്നു.

പാര്‍ലമെന്റിലെ സ്വതന്ത്ര അംഗമായ രാജീവ് പ്രതാപാണ് ബില്‍ സഭയില്‍ അവതരിപ്പിക്കുന്നത്. നമ്മുടെ രാജ്യത്തിനെതിരെ തീവ്രവാദ പ്രവര്‍ത്തനം നടത്തുന്ന പാകിസ്ഥാന്‍ പോലെയുള്ള രാജ്യങ്ങളുമായി ബന്ധം തുടരുന്നത് അവസാനിപ്പിക്കുക എന്നതാണ് ബില്ലിലെ പ്രധാന ആവശ്യം.

 ബന്ധം അവസാനിപ്പിക്കുക

ബന്ധം അവസാനിപ്പിക്കുക

തീവ്രവാദം പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങളെ പ്രഖ്യാപിക്കുന്ന ബില്ലാണ് രാജ്യസഭയില്‍ അവതരിപ്പിക്കുന്നത്. തീവ്രവാദത്തെ പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ സഹായം ചെയ്യുകയും ചെയ്യുന്ന പാകിസ്ഥാന്‍ പോലെയുള്ള രാജ്യങ്ങളുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്നാണ് ബില്ലിലെ പ്രധാന ആവശ്യം. ഇത്തരം രാജ്യങ്ങളുമായുള്ള സാമ്പത്തികവും വാണിജ്യ പരവുമായ ബന്ധം വച്ചുപുലര്‍ത്തരുതെന്നും ബില്ലില്‍ ആവശ്യപ്പെടുന്നു.

 ഇന്ത്യ പ്രഖ്യാപിക്കില്ല

ഇന്ത്യ പ്രഖ്യാപിക്കില്ല

ഇന്ത്യ ഒരിക്കലും ഒരു രാജ്യത്തെയും തീവ്രവാദ രാഷ്ട്രമാണെന്ന് പ്രഖ്യാപിക്കുകയില്ലെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നു. കേന്ദ്രം ബില്ലിനെ എതിര്‍ക്കുമെന്നാണ് നിലവിലെ സൂചനകള്‍. സ്വകാര്യ വ്യക്തികളുടെ ബില്ലിനെ സര്‍ക്കാര്‍ ഒരിക്കലും പി്ന്തുണയ്ക്കില്ലെന്നും ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ അറിയിക്കുന്നു. ഇക്കാര്യം മന്ത്രാലയം രാജ്യസഭ സെക്രട്ടരിയേറ്റിനെ അറിയിച്ചിട്ടുണ്ട്.

 അവസാനിപ്പിക്കാനാകില്ല

അവസാനിപ്പിക്കാനാകില്ല

പാകിസ്ഥാനുമായുള്ള ബന്ധം തുടരുമെന്നാണ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നത്. ഇങ്ങനെയൊരു ബി്ല്ലിന്റെ പേരില്‍ പാകിസ്ഥാനുമായുള്ള ബന്ധം അവസാനിപ്പിക്കാനാകില്ലെന്നും മന്ത്രാലയം അറിയിക്കുന്നു. എല്ലാ രാജ്യങ്ങളുമായും ഇന്ത്യയ്ക്ക് നയതന്ത്ര ബന്ധമുണ്ടെന്നും അതിനാല്‍ ഒരു രാജ്യത്തെയും തീവ്രവാദ രാഷ്ട്രമായി പ്രഖ്യാപിക്കാനാകില്ലെന്നും മന്ത്രാലയം.

 ആക്രമണങ്ങളുടെ പട്ടിക

ആക്രമണങ്ങളുടെ പട്ടിക

ഫെബ്രുവരി മൂന്നിനാണ് ചന്ദ്രശേഖര്‍ ബില്‍ കൊണ്ടുവന്നത്. ദശകങ്ങളായി ഇന്ത്യയും സമീപ രാഷ്ട്രങ്ങളും പാകിസ്ഥാനില്‍ നിന്നുള്ള തീവ്രവാദ സംഘടനകളുടെ ആക്രമണത്തിന്റെ ഇരയാണെന്ന്് ബില്ലില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ വിവരങ്ങളും പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 1998മുതല്‍ 2017 ജനുവരി 29 വരെയുള്ള ആക്രമണങ്ങളുടെ വിവരങ്ങളാണ് നല്‍കിയിരിക്കുന്നത്.

 ഞെട്ടിക്കുന്ന കണക്ക്

ഞെട്ടിക്കുന്ന കണക്ക്

14,741 സാധാരണക്കാരാണ് തീവ്രവാദി ആക്രമണങ്ങളില്‍ ഇതുവരെ കൊല്ലപ്പെട്ടത്. 1998 മുതല്‍ 2017 ജനവരി വരെയുള്ള കണക്കാണിത്. 6, 274 സുരക്ഷ ഉദ്യോഗസ്ഥരാണ് ഇതുവരെ കൊല്ലപ്പെട്ടത്. 23, 146 തീവ്രവാദികളാണ് രാജ്യത്തുള്ളത്. കണക്കുകള്‍ വ്യക്തമാക്കുന്നു. 2001 ഡിസംബര്‍ 13ന് പാര്‍ലമെന്റിലുണ്ടായ തീ വ്രവാദി ആക്രമണത്തെ കുറിച്ചും അദ്ദേഹം ബില്ലില്‍ വ്യക്തമാക്കുന്നുണ്ട്.

 തീരുമാനം എടുക്കണം

തീരുമാനം എടുക്കണം

പാകിസ്ഥാന്റെ ചരിത്രം തന്നെ തീവ്രവാദികളെ പിന്തുണയ്ക്കുന്നതാണെന്ന് ചന്ദ്രശേഖര്‍ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തില്‍ പാകിസ്ഥാനെ മാറ്റി നിര്‍ത്താന്‍ ഇനിയും വൈകരുതെന്നാണ് ചന്ദ്രശേഖര്‍ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+