വേളാങ്കണ്ണിയില്‍ നിന്ന് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാര്‍ ലോറിയുമായി കൂട്ടിയിടിച്ചു;ഏഴ് മരണം

  • By: Afeef
Subscribe to Oneindia Malayalam

കരൂര്‍: വേളാങ്കണ്ണിയില്‍ നിന്ന് മടങ്ങിയ തീര്‍ത്ഥാടക സംഘം സഞ്ചരിച്ച കാര്‍ ലോറിയുമായി കൂട്ടിയിടിച്ച് ഏഴ് പേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് ഗുരുതര പരിക്ക്. തമിഴ്‌നാട്ടിലെ കാരൂരിലാണ് അപകടമുണ്ടായത്. കാസര്‍കോട് താമസിക്കുന്ന മഹാരാഷ്ട്ര സ്വദേശികളായ ഡോറാള്‍ഡ്,പ്രസില്ല, സതൂരിയാന്‍, ആല്‍വിന്‍, സെറോണ, ഹെറല്ല, രോഹിത് എന്നിവരാണ് മരിച്ചത്.

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മൂന്നുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കാറില്‍ ആകെ പത്തു യാത്രക്കാരാണുണ്ടായിരുന്നത്. കഴിഞ്ഞ പത്തുവര്‍ഷമായി കാസര്‍കോട് താമസിക്കുന്ന മഹാരാഷ്ട്ര സ്വദേശികളാണ് കാരൂരില്‍ അപകടത്തില്‍പ്പെട്ടത്.

accident

ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അഞ്ചുപേര്‍ സംഭവസ്ഥലത്ത് വെച്ചും, രണ്ട് പേര്‍ ആശുപത്രിയിലേക്കുള്ള വഴിമധ്യേയുമാണ് മരണപ്പെട്ടത്. വേളാങ്കണ്ണിയില്‍ നിന്ന് തിരിച്ച് കാസര്‍കോട്ടേക്ക് വരുമ്പോഴാണ് അപകടമുണ്ടായത്. മൃതദേഹങ്ങള്‍ കാരൂരിലെ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

English summary
car accident in tamil nadu, 7 died.
Please Wait while comments are loading...