യുവാവിനെ ഇടിച്ച ശേഷം കാറിന്റെ മുകളില്‍ തങ്ങിയിരുന്ന ശരീരവുമായി യാത്ര ചെയ്തത് 3 കിലോമീറ്റര്‍
മെഹ്ബൂബ്നഗര്‍: അമിത വേഗതയില്‍ എത്തി കാര്‍ യുവാവിനെ ഇടിച്ച് തെറിപ്പിച്ച് കാറിന്റെ മുകളില്‍ തങ്ങിയിരുന്ന മൃതദേഹവുമായി യാത്ര ചെയ്തത് 3 കിലോമീറ്ററോളം. തിങ്കളാഴ്ച രാത്രി തെലുങ്കാനയിലെ മെഹ്ബൂബ്നഗറിലാണ് സംഭവം നടന്നത്.
കാറിന്റെ മുകളില്‍ തങ്ങിയിരുന്ന യുവാവിന്റെ രക്തം വാര്‍ന്നൊലിക്കുന്ന ശരീരം കണ്ട് നാട്ടുകാര്‍ വാഹനം തടങ്ങു നിര്‍ത്തുകയായിരുന്നു. ഉടന്‍ തന്നെ കാര്‍ ഓടിച്ചിരുന്ന രാജശ്രീ റെഡി ഓടി രക്ഷപ്പെട്ടു. കെട്ടിടം തൊഴിലാളിയായിരുന്ന ശ്രീനിവാസലു(38) ആണ് മരിച്ചത്.
രാത്രി 8.30 ന് കുര്‍ണൂരില്‍ നിന്നും വരിയായിരുന്ന കാര്‍ റോഡ് മുറിച്ച് കടക്കുന്ന യുവാവിനെ ഇടിയ്ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ശരീരം കാറിന്റെ മുകളില്‍ തങ്ങിയിരുന്നു. നാട്ടുകാര്‍ കാര്‍ തടഞ്ഞ് നിര്‍ത്തിയപ്പോള്‍ മൃതദേഹത്തില്‍ നിന്നും രക്തം വാര്‍ന്നൊലിക്കുകയായിരുന്നു.
സംഭവത്തില്‍ പോലീസ് കേസ് എടുത്തിട്ടുണ്ട്. ഹൈദരാബാദിലെ വ്യവസായിയായ കിഷ്ട്പട്ടി ചന്ദ്രകലയുടേതാണ് വാഹനം എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.