കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടകത്തില്‍ കൊടുംചതി; ഞെട്ടിത്തരിച്ച് കോണ്‍ഗ്രസ്... എംടിബി കാലുമാറി, മുംബൈയിലേക്ക് മുങ്ങി

Google Oneindia Malayalam News

ബെംഗളൂരു: ഒമ്പത് ദിവസമായി തുടരുന്ന കര്‍ണാടക പ്രതിസന്ധിയില്‍ ഞെട്ടിപ്പിക്കുന്ന വഴിത്തിരിവ്. കോണ്‍ഗ്രസിന്റെ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായി എംടിബി നാഗരാജ് വിമത പക്ഷേത്തേക്ക് വീണ്ടും ചാഞ്ഞു. നാഗരാജ് മുംബൈയിലേക്ക് മുങ്ങി.

വിശ്വാസ വോട്ടിന് മുമ്പ് കൂടുതല്‍ വിമതര്‍ കോണ്‍ഗ്രസ് പക്ഷത്തേക്ക്... കര്‍ണാടകം ബിജെപിക്ക് കൊടുക്കില്ലവിശ്വാസ വോട്ടിന് മുമ്പ് കൂടുതല്‍ വിമതര്‍ കോണ്‍ഗ്രസ് പക്ഷത്തേക്ക്... കര്‍ണാടകം ബിജെപിക്ക് കൊടുക്കില്ല

ഏറ്റവും ഒടുവില്‍ രാജിവച്ച രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ആയിരുന്നു എംടിബി നാഗരാജും ആര്‍ സുധാകറും. കഴിഞ്ഞ ദിവസം നടന്ന മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ രാത്രിയില്‍ രാജി പിന്‍വലിക്കുന്നതായി നാഗരാജ് പ്രഖ്യാപിച്ചിരുന്നു. തനിക്കൊപ്പം രാജിവച്ച സുധാകറിനെ തിരിച്ചെത്തിക്കാന്‍ ശ്രമിക്കുമെന്നും ഉറപ്പ് നല്‍കിയിരുന്നു.

കോണ്‍ഗ്രസിനെ ഞെട്ടിപ്പിച്ച നടപടിയായിരുന്നു പിന്നീട് എംടിബി നാഗരാജ് സ്വീകരിച്ചത്. ആരോടും ഒരുവാക്ക് പോലും പറയാതെ മുംബൈയിലേക്ക് മുങ്ങുകയായിരുന്നു. അതും ബിജെപിക്കാരനൊപ്പം.

എംടിബി നാഗരാജ്

എംടിബി നാഗരാജ്

കോണ്‍ഗ്രസ്സിന് ഏറെ പ്രതീക്ഷ നല്‍കിയ ഒന്നായിരുന്നു എംടിബി നാഗരാജിന്റെ രാജി പിന്‍വലിക്കല്‍ തീരുമാനം. കൂടെ സുധാകര്‍ കൂടി ഉണ്ടാകും എന്ന് കേട്ടപ്പോള്‍ കോണ്‍ഗ്രസ് ഒരുപാട് ആശ്വസിക്കുകയും ചെയ്തു. ഡികെ ശിവകുമാറിന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ ആയിരുന്നു നാഗരാജിന്റെ തിരിച്ചുവരല്‍ പ്രഖ്യാപനം.

ഞെട്ടിച്ച ചെയ്ത്ത്

ഞെട്ടിച്ച ചെയ്ത്ത്

എന്നാല്‍ ഞായറാഴ്ച ഉച്ചയോടെ കാര്യങ്ങള്‍ മാറിമറിയുകയായിരുന്നു. എംടിബി നാഗരാജ് എച്ച്എഎല്‍ വിമാനത്താവളത്തില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ മുംബൈയിലേക്ക് പോയി. അവിടെ വിമത എംഎല്‍എമാര്‍ക്കൊപ്പം നാഗരാജും ചേരും എന്നാണ് റിപ്പോര്‍ട്ടുകള്‍.

ബിജെപി കൊണ്ടുപോയി

ബിജെപി കൊണ്ടുപോയി

നാഗരാജ് ഒറ്റയ്ക്ക് പോയതല്ല എന്നതാണ് ഇതില്‍ ഏറെ ശ്രദ്ധേയം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ യെദ്യൂരപ്പയുടെ പിഎയും ബിജെപി നേതാവും ആയ ആര്‍ അശോക് ആയിരുന്നു നാഗരാജിനെ വിമാനത്തില്‍ അനുഗമിച്ചത്. നാഗരാജ് മുംബൈ വിമാനത്താവളത്തില്‍ വിമാനമിറങ്ങി.

പാടെ തകര്‍ത്ത പ്രഹരം

പാടെ തകര്‍ത്ത പ്രഹരം

കോണ്‍ഗ്രസ്സിനെ പാടെ തകര്‍ക്കുന്ന ഒരു വലിയ പ്രഹരം തന്നെയാണ് ഇതുവഴി ബിജെപി നല്‍കിയിരിക്കുന്നത്. നാഗരാജ് വഴി കൂടുതല്‍ വിമതരെ തിരികെ എത്തിക്കാം എന്നായിരുന്നു കോണ്‍ഗ്രസിന്റെ പ്രതീക്ഷ. അതിനിടെ ആണ് തിങ്കളാഴ്ച തന്നെ വിശ്വാസ വോട്ട് തേടണം എന്ന ആവശ്യവുമായി ബിജെപി നേതാവ് യെദ്യൂരപ്പ രംഗത്തെത്തിയത്.

ഡികെ ശിവകുമാറിന്റെ തോല്‍വി

ഡികെ ശിവകുമാറിന്റെ തോല്‍വി

ഡികെ ശിവകുമാര്‍ ആയിരുന്നു കഴിഞ്ഞ ദിവസം പുലര്‍ച്ചെ അഞ്ച് മണിക്ക് എംടിബി നാഗരാജിന്റെ വീട്ടില്‍ എത്തി ചര്‍ച്ച തുടങ്ങിയത്. തുടര്‍ന്ന് ഉപമുഖ്യമന്ത്രിയുമായും സിദ്ധരാമയ്യയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം ആയിരുന്നു നാഗരാജ് രാജി പിന്‍വലിച്ച കാര്യം പ്രഖ്യാപിച്ചത്. എന്നാല്‍ ഇപ്പോഴത്തെ കാലുമാറ്റം ഏറ്റവും വലിയ തിരിച്ചടിയായിരിക്കുന്നത് ശിവകുമാറിന് തന്നെയാണ്.

ആ വിശ്വാസം നഷ്ടപ്പെട്ടു

ആ വിശ്വാസം നഷ്ടപ്പെട്ടു

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായി വിജയിച്ച എല്ലാ എംഎല്‍എമാരിലും തനിക്ക് വിശ്വാസം ഉണ്ടെന്നായിരുന്നു ഡികെ ശിവകുമാര്‍ പ്രതികരിച്ചത്. വിമതരുടെ എല്ലാ ആവശ്യങ്ങളും അംഗീകരിക്കാന്‍ തങ്ങള്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ നാഗരാജിന്റെ മടങ്ങിപ്പോക്കിനെ കുറിച്ച് അദ്ദേഹം ഒന്നും പ്രതികരിച്ചില്ല.

English summary
Karnataka Crisis: Rebel Congress MLA MTB Nagaraj left to Mumbai with BJP leader
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X