കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എടിഎമ്മിലിടാന്‍ പോയ 83 ലക്ഷവുമായി എസ്ബിഐ ഡ്രൈവര്‍ മുങ്ങി

Google Oneindia Malayalam News

ബെഗുസരായ്: ബാങ്കില്‍ നിന്നും എ ടി എമ്മില്‍ നിക്ഷേപിക്കാന്‍ പോയ പണവുമായി ഡ്രൈവര്‍ മുങ്ങി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ 83 ലക്ഷം രൂപയുമായാണ് ഡ്രൈവര്‍ കടന്നുകളഞ്ഞത്. ബിഹാറിലെ ബെഗുസരായി ജില്ലയിലെ ബരോണി റിഫൈനറി ഏരിയയില്‍ വെച്ചാണ് സംഭവം. സി എം എസ് എന്ന ഏജന്‍സിയാണ് എസ് ബി ഐക്ക് വേണ്ടി പണം എ ടി എമ്മിലിടാന്‍ കൊണ്ടുപോയത്.

വാനില്‍ ഉണ്ടായിരുന്ന സുരക്ഷാ ജീവനക്കാരനും മറ്റ് രണ്ടുപേരും ബരോണി റിഫൈനറി ഏരിയയിലെ എ ടി എമ്മില്‍ പണം നിക്ഷേപിക്കാനായി ഇറങ്ങിയപ്പോഴാണ് ഡ്രൈവര്‍ വാഹനവുമായി കടന്നത്. യു ടേണ്‍ എടുത്ത് വണ്ടി തിരിക്കാന്‍ വേണ്ടി മുന്നോട്ട് പോകുന്നു എന്നാണ് ഡ്രൈവര്‍ കൂടെയുണ്ടായിരുന്നവരോട് പറഞ്ഞതത്രെ. എന്നാല്‍ അതുവഴി കടന്നുകളയുകയായിരുന്നു.

bihar-map

വാന്‍ തിരിച്ചുവരാതായതോടെ ഒരു മോട്ടോര്‍സൈക്കിളില്‍ വാന്‍ പോയ വഴിയില്‍ പോയി അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ഒന്നരമണിക്കൂറോളം കഴിഞ്ഞാണ് സംഭവം പോലീസില്‍ അറിഞ്ഞതെന്ന് എസ് പി മനോജ് കുമാര്‍ പറഞ്ഞു. അന്വേഷണത്തിനിടെ ആളൊഴിഞ്ഞ പ്രദേശത്ത് വാന്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.

എന്നാല്‍ പണമടങ്ങിയ ബാഗോ വാന്‍ ഡ്രൈവറോ സ്ഥലത്തുണ്ടായിരുന്നില്ല. സംഭവത്തില്‍ കൂടുതല്‍ ആളുകള്‍ ഇടപെട്ടതായി പോലീസ് സംശയിക്കുന്നുണ്ട്. ഡ്രൈവറുടെ പേരും മറ്റ് വിവരങ്ങളും പോലീസിന് കിട്ടിയിട്ടുണ്ട്. ഇയാള്‍ക്ക് വേണ്ടി വ്യാപകമായ തിരച്ചില്‍ ആരംഭിച്ചതായി മനോജ് കുമാര്‍ പറഞ്ഞു.

English summary
Cash van driver flees with Rs 83 lakh bank money in Bihar.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X