കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാവേരിക്ക് വേണ്ടി തമിഴ്‌നാടും കര്‍ണാടകയും തമ്മില്‍ത്തല്ലി... വെള്ളത്തിലായത് 22,000 കോടി രൂപ!

  • By Muralidharan
Google Oneindia Malayalam News

ബെംഗളൂരു: കാവേരി നദീജല തര്‍ക്കവുമായി ബന്ധപ്പെട്ട് കര്‍ണാടകയും തമിഴ്‌നാടും തമ്മില്‍ നടന്ന തര്‍ക്കത്തില്‍ നഷ്ടം വന്നത് 22000 കോടി രൂപ. ഐ ടി നഗരമായ ബെംഗളൂരു അടക്കം സ്തംഭിച്ചുപോയ പ്രതിഷേധ പ്രകടനങ്ങളാണ് ദിവസങ്ങളായി ഇരുസംസ്ഥാനങ്ങളിലുമായി നടന്നത്. കര്‍ണാടകയെ ആണ് കാവേരി പ്രശ്‌നം കൂടുതലായി ബാധിച്ചത്. ചുരുങ്ങിയത് 22,000 കോടി രൂപ നഷ്ടം വന്നതായാണ് അസോച്ചം പറയുന്നത്.

<strong>കാവേരി തര്‍ക്കം: ബെംഗളൂരു സമാധാനത്തിലേക്ക്, ബിഎംടിസി, കെഎസ്ആര്‍ടിസി സര്‍വ്വീസ് തുടങ്ങി</strong>കാവേരി തര്‍ക്കം: ബെംഗളൂരു സമാധാനത്തിലേക്ക്, ബിഎംടിസി, കെഎസ്ആര്‍ടിസി സര്‍വ്വീസ് തുടങ്ങി

ബന്ദിന് സമാനമായിരുന്നു ബെംഗളൂരുവിലെ കര്‍ഫ്യൂ ദിവസങ്ങള്‍. വ്യാപാര സമുച്ചയങ്ങള്‍ ഏതാണ്ട് അടഞ്ഞുകിടന്നു. ഇവിടങ്ങളിലെ കച്ചവടം മുടങ്ങിയത് വഴി നഷ്ടം വന്നത് കോടികളാണ്. സാധന സാമഗ്രികകള്‍ കെട്ടിക്കിടന്നു. അന്തര്‍സംസ്ഥാന ചരക്കുനീക്കം ഏതാണ് പൂര്‍ണമായി ഇല്ലാതായി. ഗതാഗത സംവിധാനങ്ങള്‍ ഇല്ല എന്ന് തന്നെ പറയണമായിരുന്നു. കാവേരി തര്‍ക്കത്തില്‍ കോടികള്‍ വെള്ളത്തില്‍പ്പോയ കഥ ഇങ്ങനെ...

സിലിക്കണ്‍ വാലി

സിലിക്കണ്‍ വാലി

ഇന്ത്യയുടെ സിലിക്കണ്‍ വാലി എന്ന ഖ്യാതിയുള്ള നഗരമാണ് ബെംഗളൂരു. ഇന്ത്യയുടെ ഐ ടി തലസ്ഥാനം. കര്‍ഫ്യൂ പ്രഖ്യാപിച്ചതിന് പിന്നാലെ ബഹുരാഷ്ട്ര കമ്പനികള്‍ അവധി പ്രഖ്യാപിച്ചത് ബെംഗളൂരുവിന് കനത്ത നഷ്ടമുണ്ടാക്കി. ഏതാണ്ട് 500 ലധികം കമ്പനികളാണ് ബെംഗളൂരുവില്‍ മാത്രം പ്രവര്‍ത്തിക്കുന്നത്.

ഇമേജ് നഷ്ടം വേറെ

ഇമേജ് നഷ്ടം വേറെ

അഞ്ഞൂറിലധികം കമ്പനികള്‍ പ്രവര്‍ത്തിക്കാതിരുന്നപ്പോള്‍ അതുകൊണ്ടുള്ള സാമ്പത്തിക നഷ്ടം മാത്രമല്ല ബെംഗളൂരുവിന് സഹിക്കേണ്ടി വന്നത്. ഏത് സാഹചര്യത്തിലും പ്രവര്‍ത്തനക്ഷമമാകുന്ന സിലിക്കണ്‍ വാലി എന്ന ഖ്യാതി കൂടിയാണ് ഇല്ലാതായത് - അസോച്ചം സെക്രട്ടറി ജനറല്‍ ഡി എസ് റാവത്ത് പറയുന്നു.

ആരൊയൊക്കെ ബാധിച്ചു

ആരൊയൊക്കെ ബാധിച്ചു

വ്യവസായ സമൂഹത്തെ, നിക്ഷേപകരെ, വിനോദ സഞ്ചാരികളെ, അന്തര്‍ സംസ്ഥാന ചരക്ക് നീക്കത്തെ, യാത്രക്കാരെ, ഐ ടി രംഗത്തെ വമ്പന്‍മാരെ എന്ന് തുടങ്ങി കൂലിപ്പണിക്ക് പോകുന്ന സാധാരണ ജനവിഭാഗത്തെ വരെ കര്‍ണാടകത്തില്‍ നടന്ന ഈ പ്രതിഷേധ സംഭവങ്ങള്‍ ബാധിച്ചു.

വ്യാപക അക്രമങ്ങള്‍

വ്യാപക അക്രമങ്ങള്‍

ബിസിനസ് നഷ്ടം മാത്രമല്ല, പ്രതിഷേധക്കാര്‍ തെരുവിലിറങ്ങി അടിച്ചുടച്ച പൊതുമുതലും തീയിട്ട സാധനസാമഗ്രികളും ഉണ്ടാക്കിയ നഷ്ടവും ചെറുതല്ല. സ്വകാര്യ ബസ് സര്‍വ്വീസിന്റെ നാല്‍പതിലധികം ബസ്സുകള്‍ കത്തിച്ച വകയില്‍ ഉണ്ടായ നഷ്ടം മാത്രം വരും കോടികള്‍

English summary
Cauvery protests in Karnataka cause over Rs 22,000-crore loss
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X