കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാവേരി ബന്ദ്... ഹൈവേ തടഞ്ഞു, ബസ്സുകള്‍ക്ക് തീയിട്ടു.. കേരളത്തിലേക്കുള്ള ബസ്സുകളും മുടങ്ങും!

  • By Muralidharan
Google Oneindia Malayalam News

ബെംഗളൂരു: കാവേരി ജലം തമിഴ്‌നാടിന് വിട്ടുകൊടുക്കാനുള്ള സുപ്രീം കോടതി വിധിയില്‍ പ്രതിഷേധിച്ച് മണ്ഡ്യയില്‍ നടക്കുന്ന ബന്ദില്‍ വ്യാപക സംഘര്‍ഷം. കാവേരി ഹോരാട്ട സമിതി ആഹ്വാനം ചെയ്ത ബന്ദിനിടെ ഹൈവേ അടക്കമുള്ള റോഡുകള്‍ തടയുകയും ബസ്സുകള്‍ക്ക് തീവെക്കുകയും ചെയ്തു. പ്രതിഷേധക്കാര്‍ മണ്ഡ്യയില്‍ പി ഡബ്ല്യു ഡി ഓഫീസ് തകര്‍ക്കുകയും പോലീസ് സ്‌റ്റേഷന് തീവെക്കുകയും ചെയ്തു.

<strong>മണ്ഡ്യയില്‍ ബന്ദ്... കാവേരി പ്രശ്‌നം കത്തുന്നു.. മൈസൂര്‍, ഹൊസൂര്‍ റോഡുകളില്‍ യാത്ര വേണ്ട!</strong>മണ്ഡ്യയില്‍ ബന്ദ്... കാവേരി പ്രശ്‌നം കത്തുന്നു.. മൈസൂര്‍, ഹൊസൂര്‍ റോഡുകളില്‍ യാത്ര വേണ്ട!

തെക്കന്‍ കര്‍ണാടകയിലെ മണ്ഡ്യയില്‍ ബസ്സുകള്‍ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയും ടയറുകള്‍ക്ക് തീയിടുകയും ചെയ്തു. തമിഴ്‌നാട്ടില്‍ നിന്നും കര്‍ണാടകയിലേക്ക് സര്‍വ്വീസ് നടത്തുന്ന ബസ്സുകളാണ് കൂടുതലും ആക്രമിക്കപ്പെട്ടത്. ഒരു ബസ് പ്രതിഷേധക്കാര്‍ തടഞ്ഞുനിര്‍ത്തി പൂര്‍ണമായും കത്തിച്ചു. ഹോസൂരില്‍ വന്‍ ട്രാഫിക് ബ്ലോക്കാണ് ഉണ്ടായത്. അതിര്‍ത്തി പ്രദേശങ്ങളില്‍ ബസ്സുകള്‍ കൂട്ടംകൂടി കാത്തുകിടക്കുകയാണ്.

ksrp-

മണ്ഡ്യ ഭാഗത്തേക്ക് കടക്കുന്ന വാഹനങ്ങള്‍ക്ക് പോലീസ് മൈക്കിലൂടെ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. സുരക്ഷാ പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തി അതിര്‍ത്തിയില്‍ പോലീസ് വാഹനങ്ങള്‍ തടയുന്നുണ്ട്. 700 ബസ്സുകള്‍ സര്‍വ്വീസ് അവസാനിപ്പിച്ചു. തമിഴ്‌നാട്ടിലേക്കും കേരളത്തിലേക്കുമുള്ള ബസ്സുകളാണ് സര്‍വ്വീസ് നിര്‍ത്തിയതില്‍ കൂടുതലും. ബെംഗളൂരുവില്‍ നിന്നും ബസ്സ് മാര്‍ഗം കേരളത്തിലേക്ക് യാത്ര ചെയ്യുന്നവരെയും ബന്ദും പ്രതിഷേധവും ബാധിക്കാനിടയുണ്ട്.

<strong>വിജയേട്ടനോ ആരുടെ വിജയേട്ടന്‍... വിജയേട്ടന്‍ വിളി വേണ്ടെന്ന് വനിതാമന്ത്രിയോട് പിണറായി.. ട്രോളുകള്‍!</strong>വിജയേട്ടനോ ആരുടെ വിജയേട്ടന്‍... വിജയേട്ടന്‍ വിളി വേണ്ടെന്ന് വനിതാമന്ത്രിയോട് പിണറായി.. ട്രോളുകള്‍!

മണ്ഡ്യയിലെ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സുപ്രീം കോടതി വിധിക്ക് പിന്നാലെ മുഖ്യമന്ത്രി സിദ്ധരാമയ്യ സര്‍വ്വകക്ഷി യോഗം വിളിച്ചുചേര്‍ത്തു. സ്ഥിതിഗതികള്‍ വിലയിരുത്താനുള്ള യോഗം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നടക്കുകയാണ്. കോടതി വിധിയില്‍ പ്രതിഷേധിച്ച് സെപ്തംബര്‍ 9 വെള്ളിയാഴ്ച കന്നഡ സംഘടനകള്‍ കര്‍ണാടക ബന്ദിനും ആഹ്വാനം ചെയ്തിട്ടുണ്ട്.

English summary
Karnataka farmers are protesting in Mandya district over Supreme Court's order of releasing water for Tamil Nadu. Supreme Court on Monday had asked Karnataka to release 15,000 cusecs of Cauvery water daily to Tamil Nadu for the next 10 days.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X