Get Updates
Get notified of breaking news, exclusive insights, and must-see stories!

ബെംഗളൂരുവില്‍ കര്‍ഫ്യൂ പിന്‍വലിച്ചു.... പക്ഷേ പ്രശ്‌നം തീരുന്നില്ല

ബെംഗളൂരു: കാവേരി നദീജല തര്‍ക്കത്തെ തുടര്‍ന്നുണ്ടായ അക്രമ സംഭവങ്ങളെ തുടര്‍ന്ന് ബെംഗളൂരു നഗരത്തില്‍ പ്രഖ്യാപിച്ചിരുന്ന കര്‍ഫ്യു പിന്‍വലിച്ചു. 16 സ്ഥലങ്ങളിലായിരുന്നു പോലീസ് കര്‍ഫ്യു പ്രഖ്യാപിച്ചിരുന്നത്. പക്ഷേ നിരോധനാജ്ഞ പിന്‍വലിച്ചിട്ടില്ല.

കര്‍ണാടകത്തില്‍ ഇപ്പോള്‍ ജനജീവിതം സാധാരണഗതിയിലായിട്ടുണ്ട്. ബസ്സുകളും സ്വകാര്യ വാഹനങ്ങളും എല്ലാം നിരത്തിലിറങ്ങി. കടകളും വ്യാപാര സ്ഥാപനങ്ങളും എല്ലാം പ്രവര്‍ത്തിച്ചു തുടങ്ങി.

Cauvery Protest

എന്നാല്‍ കാര്യങ്ങള്‍ അത്ര പെട്ടെന്ന് ശാന്തമാകില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോഴും തമിഴ് നാട്ടില്‍ നിന്നുള്ള വാഹനങ്ങള്‍ കര്‍ണാടകത്തിലേക്ക് പ്രവേശിക്കുന്നില്ല. സെപ്തംബര്‍ 20 നാണ് കേസ് വീണ്ടും കോടതി പരിഗണിക്കുന്നത്. അതുവരെ സമരപരിപാടികള്‍ തുടരാനാണ് തീരുമാനം.

വരുന്ന 15 ന് കര്‍ണാടകത്തില്‍ റെയില്‍വേ ബന്ദിനും സമര സമതി ആഹ്വാനം ചെയ്തിട്ടുണ്ട്. എന്നാല്‍ റോഡ് ഗതാഗതത്തെ ബന്ദ് ബാധിച്ചേക്കില്ല. തമിഴ്‌നാട് അതില്‍ സെപ്തംബര്‍ 19 ന് റോഡ് ഉപരോധം നടത്തുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.

പ്രശ്‌നങ്ങള്‍ കര്‍ണാടകത്തില്‍ മാത്രമല്ല. സെപ്തംബര്‍ 16 ന് തമിഴ്‌നാട്ടില്‍ കടകളടച്ച് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഒരുപക്ഷേ ഇത് ഒരു ബന്ദായി മാറാനും ഇടയുണ്ട്. എല്ലാ മേഖലകളില്‍ നിന്നുള്ളവരുടേയും സഹകരണം സമര സമിതി ആവശ്യപ്പെട്ടിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+