കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിബിഐയില്‍ പോര് അവസാനിക്കുന്നില്ല.. ആക്ടിങ് ചീഫ് എം നാഗേശ്വര്‍ റാവു കോടതിയലക്ഷ്യം ചെയ്തു..

Google Oneindia Malayalam News

ദില്ലി: സിബിഐയിലെ താത്കാലിക മേധാവി എം നാഗ്വേശ്വര്‍ റാവു വിവാദ ഇടനിലക്കാരനും ചാട്ടേഡ് അക്കൗണ്ടന്റുമായ സഞ്ജയ് ബന്ദാരി ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥര്‍ക്ക് കോഴ നല്കിയെന്ന കേസില്‍ അന്വഷണം അവസാനിപ്പിക്കാന്‍ ഉത്തരവിട്ടു.സിബിഐ ആക്ടിങ് ഡയറക്ടറായ നാഗേശ്വര്‍ റാവു ഈ കേസ് അവസാനിപ്പിക്കാന്‍ ശ്രമിച്ചതിന് വിചാരണ നേരിട്ടിരുന്നു.സിബിഐ മേധാവി അലോക് വര്‍മ്മ കേസ് പുനരന്വേഷിക്കാന്‍ ഉത്തരവിട്ടിരുന്നു.എന്നാല്‍ കേസ് ഈ മാസത്തിന്റെ ആദ്യം തന്നെ അവസാനിപ്പിച്ചതായി സിബിഐ വൃത്തങ്ങള്‍ പറയുന്നു.


ബിജെപി കേന്ദ്രനേതാക്കള്‍ ശബരിമലയിലേക്ക്; നാല് പേരെ നിയോഗിച്ച് അമിത് ഷാ!! റിപ്പോര്‍ട്ട് തയ്യാറാക്കും
ഇക്കഴിഞ്ഞ ഒക്ടോബര്‍ 23ന് ആണ് അപ്രതീക്ഷിതമായി സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്നും അലോക് വര്‍മയെ മാറ്റി നാഗേശ്വര്‍ റാവുവിനെ നിയമിച്ചത്.അലോക് വര്‍മ്മയെയും ഡെപ്യൂട്ടി ഡയറക്ടര്‍ രാകേഷ് അസ്താനയെയും നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.മൂനു ദിവസത്തിനുശേഷം കേന്ദ്ര സര്‍ക്കാറിന്‍രെ നീക്കത്തെ ചോദ്യം ചെയ്ത് അലോക് വര്‍മ്മ സുപ്രീം കോടതിയെ സമീപിച്ചു,തുടര്‍ന്ന് റാവുവിന് ഭരണപരമായ തീരുമാനങ്ങള്‍ മാത്രമേ എടുക്കാന്‍ കഴിയൂ എന്ന് കോടതി വിധിച്ചു.

nageswarrao

2015 ജനുവരിയില്‍ സിബിഐ ഇന്‍കം ടാക്‌സ് ജോയിന്‌റ് കമ്മീഷണര്‍ സല്ലോങ് യാദന്‍ കോഴവാങ്ങിയതുമായി ബന്ധപ്പെട്ട് നടത്തിയ റെയിഡിനെതുടര്‍ന്നുണ്ടായതാണ് ഈ കേസ്.ഇതേ തുടര്‍ന്നാണ് സഞ്ജയ് ബന്ദാരി ഇന്‍കം ടാക്‌സി് ഓഫീസേഴ്‌സുമായി ഉള്ള ബന്ധം പുറത്തുവരുന്നത്.ഇന്ത്യയൊട്ടാകെ വിവിധ റെയ്ഡുകളും ഈ കേസിനായി സിബിഐ നടത്തിയിരുന്നു.

ഇന്‍കം ടാക്‌സ് പ്രിന്‍സിപ്പല്‍ കമ്മീഷണര്‍ എസ്‌കെ മിത്തല്‍,ഇന്‍കം ടാക്‌സ് ബെംഗളുരു അഡീഷണല്‍ കമ്മീഷണര്‍ ടിഎന്‍ പ്രകാശ്,ചെന്നെ ഡെപ്യൂട്ടി കമ്മീഷണര്‍ ആര്‍ വി ഹാരൂണ്‍ പ്രസാദ്,മുരളി മോഹന്‍,ചെന്നൈ കമ്മാഷണര്‍ വിജയലക്ഷ്മി,എസ് പാണ്ഡ്യന്‍,ലക്ഷ്മി പ്രസാദ്,വിക്രം കൗര്‍ രാജേന്ദ്ര കുമാര്‍ എന്നിവര്‍ക്ക് പങ്കുണ്ടെന്ന് സിബിഐ കണ്ടെത്തിയിരുന്നു.

സഞ്ജയ് ബന്ദാരിയും മക്കളായ ശ്രേയസും ദിവ്യാംഗും ഇവര്‍ക്ക് കോഴ നല്കുകയും ആഡംബരഹോട്ടലുകളും വാഹനങ്ങവും നല്കുകയും ചെയ്‌തെന്നും സിബിഐ പറയുന്നു.ഇതിന് ആവശ്യമുള്ള തെളിവുകളും സിബിഐ ശേഖരിച്ചിരുന്നു.എന്നാല്‍ മതിയായ തെളിവുകതളില്ലെന്ന് പറഞ്ഞ് സിബിഐ ഇപ്പോള്‍ കേസ് അവസാനിപ്പിച്ചിരിക്കുകയാണ്.

കേസ് മാര്‍ച്ചില്‍ അവസാനിപ്പിച്ചെന്നും അലോക് വര്‍മ തന്നെയാണ് ഇത് അവസാനിപ്പിച്ചതെന്നും നാഗേശ്വര്‍ റാവു കേസ് പുനരന്വേഷിക്കാതെ കോടതി ഉത്തരവ് പാലിക്കുകയായിരുന്നുെന്നും സിബിഐ പറയുന്നു.കേസിന്‍രെ പുനരന്വേഷണം യഥാര്‍ത്ഥത്തില്‍ സിബിഐയുടെ പോളിസി തീരുമാനത്തിന്റെ പരിധിയില്‍ വരുന്നതാണ്.നാഗേശ്വര്‍ റാവുവിന് ഭരണപരമായ തീരുമാനങ്ങള്‍ എടുക്കാന്‍ മാത്രമേ കഴിയുകയുള്ളൂ.ചുരുക്കത്തില്‍ കേസ് അവസാനിപ്പിച്ച് കൊണ്ടുള്ള നാഗേശ്വര്‍ റാവുവിന്റെ ഉത്തരല് കോടതിയലക്ഷ്യമാകും.

English summary
CBI acting director M Nageswar Rao violating the Supreme court order by dropping the investigation of sanjay bandhari income tax case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X